ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, February 10, 2012

ചേലോറയില്‍ സമരം ശക്തമാക്കാന്‍ നീക്കം

ചേലോറയില്‍ സമരം ശക്തമാക്കാന്‍ നീക്കം
 ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ നട്ധുന്ന പ്രതിരോധ സമരം ശക്തമാവുന്നു. തുടര്‍ച്ചയായി മാലിന്യം തള്ളുന്നതിനാല്‍ 250 ലധികം കുടുംബങ്ങളുടെ കിണറുകളിലെ കുടിവെള്ള്ധില്‍ മാലിന്യം കലര്‍ന്നതാണ് സമരകാരണം. ജലവിതരണ്ധിനുവേണ്ടി ഏര്‍പ്പെട്ധുിയ സംവിധാനങ്ങള്‍ ലക്ഷ്യം കണ്ടില്ല.കഴിഞ്ഞ ദിവസം സമരക്കാര്‍ക്കുനേരെ പൊലീസ് നട്ധിയ ല്ധാിച്ചാര്‍ജില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മാലിന്യ നിക്ഷേപം നടന്നില്ല.മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് മേലില്‍ ഒരു ചര്‍ച്ചക്കും സമരസമിതി തയാറല്ലെന്നും കര്‍മസമിതി അംഗങ്ങള്‍ അറിയിച്ചു.അതേസമയം, ഇന്നലെ ട്രഞ്ചിങ് ഗ്രൌണ്ട് കവാട്ധില്‍ കുപ്പിച്ചില്ലുകളും കല്ലുകളുമിട്ട് വിതരണ വഴി തടസ്സപ്പെട്ധുിയിരുന്നു. ഇതിന് സമരസമിതിയുമായി ഒരു ബന്ധവുമില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

No comments:

Post a Comment

Thanks