ദേശീയപാത വികസന സര്‍വേ
വീണ്ടും തടസ്സപ്പെടുത്തി
വീണ്ടും തടസ്സപ്പെടുത്തി
ചക്കരക്കല്ല്: ദേശീയപാത വികസന സര്‍വേ നാട്ടുകാര്‍ വീണ്ടും തടസ്സപ്പെടുത്തി. വാരം-കടാങ്കോട് പ്രദേശത്ത് കൂടി പോകുന്ന വളപട്ടണം-ചാല കണ്ണൂര്‍ ബൈപ്പാസ് ചാലില്‍ മൊട്ട-നാലു വരി പാതക്ക് വേണ്ടിയുള്ള സര്‍വേയാണ് ബുധനാഴ്ച 11 മണിയോടെ പ്രദേശവാസികളായ 600 ഓളം സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന സംഘം തടഞ്ഞത്.
കഴിഞ്ഞ ദിവസം സര്‍വേ ഉദ്യോഗസ്ഥരെ തടഞ്ഞത് സംഘര്‍ഷത്തിലത്തെിയപ്പോള്‍ കടാങ്കോട് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ എട്ടുപേരെ ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുന്നൂറിലധികം വീടുകളടങ്ങുന്ന ജനവാസ കേന്ദ്രത്തിലൂടെയാണ് പാത കടന്നുപോകുന്നത്.
ഇതിനുപകരണം നിര്‍ദിഷ്ട അലൈന്‍മെന്‍റ് അല്‍പം മാറ്റി ജനവാസമില്ലാത്ത പ്രദേശത്ത ് കൂടെ സര്‍വേ നടത്തണമെന്ന പ്രദേശവാസികളുടെ നിര്‍ദേശം അധികൃതര്‍ ചെവിക്കൊണ്ടില്ളെന്നും തികച്ചും പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ തുടങ്ങിയ സര്‍വേ ജനങ്ങളുടെ എതിര്‍പ്പുകാരണം നിര്‍ത്തിവെച്ചെങ്കിലും അധികൃതരുടെ നിര്‍ദേശപ്രകാരം ഉച്ചയോടെ വീണ്ടും ആരംഭിക്കുകയായിരുന്നു. അതിനിടയില്‍ പൊലീസും അധികൃതരും സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും ബലം പ്രയോഗിക്കുകയും ചെയ്തതായി നാട്ടുകാര്‍ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ നാലുവരി പാതക്കുവേണ്ടി കുറ്റിയടിച്ചത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ളെന്ന് ജനങ്ങള്‍ പറഞ്ഞു. സ്ഥലം എം.പി, എം.എല്‍.എ, വാര്‍ഡ് മെംബര്‍, ദേശീയപാത ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

എം.എല്‍.എയുടെ വീടിനു മുന്നില്‍ ധര്‍ണ നടത്തി
കണ്ണൂര്‍: ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കടാങ്കോട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.എല്‍.എയുടെ വീടിനു മുന്നില്‍ ധര്‍ണ നടത്തി.
കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടിയുടെ പള്ളിക്കുന്നിലുള്ള വീടിനു മുന്നിലാണ് ധര്‍ണ നടത്തിയത്.
കണ്‍വീനര്‍ എം.കെ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. നസീര്‍, പോള്‍ ടി. സാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ധര്‍ണ നടക്കുമ്പോള്‍ എം.എല്‍.എ വീട്ടിലുണ്ടായിരുന്നില്ല.

No comments:
Post a Comment
Thanks