ചേലോറയില്‍ സമരം തുടരുന്നു;
കുടിവെള്ളക്ഷാമം രൂക്ഷം
കുടിവെള്ളക്ഷാമം രൂക്ഷം
നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് പ്രദേശവാസികള്‍ നടത്തുന്ന സമരം തുടരുന്നു. നാലു മാസത്തിലധികമായി തുടരുന്ന സമരത്തെ നഗരസഭ ബലപ്രയോഗത്തിലൂടെയും പൊലീസ് ലാത്തിച്ചാര്‍ജിലൂടെയും കള്ളക്കേസിലൂടെയും നേരിട്ടെങ്കിലും സമരം കെട്ടടങ്ങിയില്ല. ചേലോറ മാലിന്യമുക്ത ഗ്രാമമാക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതിയംഗങ്ങള്‍ പറഞ്ഞു.
മാലിന്യം തള്ളുന്നത് കാരണം കുടിവെള്ളം മലിനമായതിനെ തുടര്‍ന്ന് നഗരസഭ ഏര്‍പ്പെടുത്തിയ കുടിവെള്ള സംവിധാനം തകരാറിലായി. ചേലോറ നിവാസികളുടെ നിരന്തര ആവശ്യപ്രകാരം ഇടക്ക് പമ്പിങ് നടന്നെങ്കിലും പിന്നീട് നഗരസഭ ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ടാങ്ക് ക്ളീന്‍ ചെയ്തശേഷം മാത്രമേ പമ്പിങ് തുടരാവൂ എന്നാവശ്യപ്പെട്ടത്, പമ്പിങ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചാണ് കുടിവെള്ള വിതരണം നിര്‍ത്തിവെച്ചതെന്നും ഇവര്‍ പറഞ്ഞു. പ്രദേശത്തെ 200 ലധികം കുടുംബങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്.

No comments:
Post a Comment
Thanks