ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, March 29, 2012

ഗൂഢാലോചന പുറത്തുകൊണ്ടുവരണം -പൊതുജനാരോഗ്യ സംരക്ഷണ സമിതി

പെട്ടിപ്പാലം തീവെപ്പ്
ഗൂഢാലോചന പുറത്തുകൊണ്ടുവരണം
-പൊതുജനാരോഗ്യ സംരക്ഷണ സമിതി
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് നഗരസഭാ ലോറി തീയിട്ട സംഭവത്തില്‍ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷ ദിവസം രാവിലെ പുന്നോലിലെ റോഡില്‍നിന്നും വീടുകളില്‍നിന്നും കസ്റ്റഡിയിലെടുത്ത 30 പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് നഗരസഭ നല്‍കിയ പ്രതിപട്ടികയാണ്. സംഘര്‍ഷത്തിന്‍െറ തലേ ദിവസം നഗരസഭാ ഓഫിസില്‍ നടന്ന രാഷ്ട്രീയ നേതാക്കളുടെ യോഗത്തില്‍ തയാറാക്കിയ പ്രതിപട്ടികയാണിത്.
പുന്നോലിലെ പാര്‍ട്ടി ഓഫിസില്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വാഹനം കത്തിക്കാനുള്ള ആളെ ചുമതലപ്പെടുത്തിയതെന്ന് സമിതി ഭാരവാഹികള്‍ ആരോപിച്ചു. 11.30 ന് ട്രഞ്ചിങ് ഗ്രൗണ്ടില്‍ ലോറി കത്തുമ്പോള്‍ സമരക്കാര്‍ ആരും പെട്ടിപ്പാലത്ത് ഉണ്ടായിരുന്നില്ല. 100 ഓളം പേരെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവരെ ലാത്തിചാര്‍ജ് നടത്തി ഓടിക്കുകയും ചെയ്തശേഷമാണ് ലോറി കത്തിച്ചത്.
ലോറി കത്തുന്ന സമയത്ത് ട്രഞ്ചിങ് ഗ്രൗണ്ടില്‍ കണ്ടത്തെിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തില്ല. ലോറി കത്തിച്ച് പുഴയില്‍ ചാടിയ പ്രതിയെ ദൃക്സാക്ഷികളായ ഡിവൈ.എസ്.പി, സി.ഐ എന്നിവര്‍ പിടികൂടിയില്ല. കത്തിച്ചലോറി പരിശോധനകള്‍ക്കും നിയമനടപടികള്‍ക്കും വിധേയമാക്കാതെ നഗരസഭക്ക് തിരിച്ചേല്‍പിച്ച് തെളിവു നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനില്‍ക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞ സംഭവത്തില്‍  യഥാര്‍ഥ പ്രതികളെ കണ്ടത്തൊന്‍ നടപടി സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ ജില്ലാ പൊലീസ് മേധാവിയോട് അഭ്യര്‍ഥിച്ചു.
‘നഗരസഭാധ്യക്ഷയും
പൊലീസും തെളിവു നശിപ്പിക്കുന്നു’
ന്യൂമാഹി: നഗരസഭാ മാലിന്യവണ്ടി കത്തിച്ച സംഭവത്തില്‍ നഗരസഭാധ്യക്ഷയും പൊലീസും ചേര്‍ന്ന് തെളിവ് നശിപ്പിക്കുകയാണെന്നും കൂടുതല്‍ തെളിവെടുപ്പ് നടത്താതെ മാലിന്യവണ്ടി നഗരസഭക്ക് വിട്ടകൊടുത്ത് ഇത് സ്ഥിരീകരിക്കുകയാണെന്നും  മദേഴ്സ് എഗൈന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് പ്രസ്താവനയില്‍ ആരോപിച്ചു. ഫോറന്‍സിക് വിഭാഗത്തെകൊണ്ട് കത്തിയ വണ്ടി പരിശോധിപ്പിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യുന്നതിനുമുമ്പായി നഗരസഭക്ക് വര്‍ക്ക് ഷോപ്പിലത്തെിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത്  പൊലീസ് മേധാവികളും നഗരസഭാ ചെയര്‍പേഴ്സനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്. വണ്ടി കത്തിച്ച സംഭവത്തില്‍ നഗരസഭാധ്യക്ഷ തയാറാക്കിയ പ്രതിപട്ടിക അനുസരിച്ചാണ് അറസ്റ്റ് നടന്നതെന്നും അവര്‍ ആരോപിച്ചു.
‘ന്യൂമാഹി പഞ്ചായത്ത് അംഗങ്ങള്‍
കബളിപ്പിച്ചു’
തലശ്ശേരി: പെട്ടിപ്പാലം മാലിന്യനിക്ഷേപത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പുന്നോല്‍ ജനതക്കൊപ്പമാണെന്ന് ഭാവിച്ച് ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് വിശാല സമര മുന്നണിയിലെ സ്ത്രീകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പെട്ടിപ്പാലത്ത് സംഘര്‍ഷമുണ്ടായപ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ പേരില്‍ ലളിതമായ ഒരു പ്രതിഷേധക്കുറിപ്പ് ഇറക്കുക മാത്രമാണ് പഞ്ചായത്ത് ചെയ്തത്. 24ന് ചേര്‍ന്ന പഞ്ചായത്ത് യോഗം പൊലീസ് ‘ഭീകര’തയില്‍ മൗനം പാലിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ 13 അംഗങ്ങളും ജനവിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചു. പെട്ടിപ്പാലത്ത് മാലിന്യം തള്ളാന്‍ നിയമപരമായി തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് നഗരസഭ അവസാനമയച്ച കത്തിന് പഞ്ചായത്ത് മറുപടി നല്‍കാത്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കണം.
പെട്ടിപ്പാലത്തെ പൊലീസ് പൈശാചികത മനുഷ്യാവകാശ കമീഷന്‍ കണ്ടില്ളെന്ന് നടിച്ചു. നാലു വയസ്സുകാരിയെ പൊലീസ് ക്രൂരമായി ആക്രമിച്ച സംഭവമുണ്ടായിട്ടും കമീഷന്‍ അനങ്ങിയില്ല. മാലിന്യ നിക്ഷേപം അവസാനിക്കുംവരെയോ മരണം വരെയോ തങ്ങള്‍ പോരാട്ടം തുടരുമെന്ന് സ്ത്രീകള്‍ പറഞ്ഞു. ന്യൂമാഹി പഞ്ചായത്തിനെതിരെ 28ന് രാവിലെ മുതല്‍ ഉച്ച വരെ കുറിച്ചിയില്‍ ടൗണില്‍ ധര്‍ണ നടത്തും. 29ന് കുറിച്ചിയില്‍ ജനകീയ കോടതി പരിപാടി, ഏപ്രില്‍ രണ്ടിന് പഞ്ചായത്ത് ഓഫിസ് ഉപരോധം, മൂന്നിന് കുറിച്ചി ടൗണില്‍ മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യ സംഗമം എന്നിവ സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സി.ടി. ജുബൈരിയ, സുബൈദ നാലകത്ത്, സുമയ്യ സിദ്ദീഖ്, സീബ നിസാര്‍, ഷബ്ന നൗഫല്‍, ഷഹദിയ, സൈബുന്നീസ, അഫീല തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.
‘പുന്നോലില്‍ പൊലീസ് സമരക്കാരെ
 നേരിട്ടത് നെയിംപ്ളേറ്റ് ഇല്ലാതെ’
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം പരാജയപ്പെടുത്താന്‍ മാര്‍ച്ച് 20ന് എത്തിയ പൊലീസുകാരില്‍ ഭൂരിഭാഗവും നെയിംപ്ളേറ്റ് അഴിച്ചുവെച്ചാണ് സമരക്കാരെ നേരിട്ടതെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു. സ്വന്തം ഐഡന്‍റിറ്റി അഴിച്ചുമാറ്റിയ പൊലീസുകാരാണ് നാട്ടുകാരെ ക്രൂരമായി ആക്രമിക്കുകയും സ്ത്രീകളെ അവഹേളിക്കുകയും ചെയ്തത്.
പ്രദേശത്തെ ചില സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിന് വെള്ളം കൊടുക്കാനും സമരവളന്‍റിയര്‍മാരെ പൊലീസിന് കാണിച്ചുകൊടുക്കാനും ഓടി നടന്നിരുന്നെന്നും സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ ആരോപിച്ചു.
ഫെയ്സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്
അനുവാദമില്ലാതെയെന്ന്
തലശ്ശേരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ തലശ്ശേരി നഗരസഭാധ്യക്ഷയെ താന്‍ വ്യക്തിഹത്യ നടത്തിയതായി അവര്‍ പൊലീസില്‍ പരാതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മാധ്യമപ്രവര്‍ത്തകനായ റംഷീദ് ഇല്ലിക്കല്‍ വ്യക്തമാക്കി.  ഫെയ്സ്ബുക്കില്‍ തന്‍െറ അനുവാദമില്ലാതെ ഷെനിദ് ഷംസ് എന്നയാള്‍ പെട്ടിപ്പാലത്തെ പൊലീസ് മര്‍ദനത്തിന്‍െറ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതാണ്. നഗരസഭാധ്യക്ഷയുടെ പരാതിയില്‍ താന്‍ കുറ്റക്കാരനാണെന്ന് പറയുന്നില്ല. തന്‍െറ ഫെയ്സ്ബുക്കിലേക്ക് മറ്റൊരാള്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും 128 പേര്‍ കമന്‍റ് രേഖപ്പെടുത്തിയതായും മറ്റുള്ളവര്‍ക്ക് പ്രചരിപ്പിച്ചതുമായാണ് പരാതിയില്‍ പറയുന്നതെന്ന് റംഷീദ് ചൂണ്ടിക്കാട്ടി.

No comments:

Post a Comment

Thanks