സാധാരണക്കാരെ വിസ്മരിച്ച ബജറ്റ്
-വെല്‍ഫെയര്‍ പാര്‍ട്ടി
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: വിലക്കയറ്റം രൂക്ഷമായ ഘട്ടത്തില്‍ സാധാരണക്കാര്‍ പ്രതീക്ഷിച്ച ബജറ്റ് അല്ല മന്ത്രി കെ.എം. മാണി അവതരിപ്പിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി പ്രസ്താവിച്ചു. വാറ്റ് ഘടനയില്‍ വരുത്തിയ ഒരു ശതമാനം വര്‍ധന പലരംഗത്തും വിലക്കയറ്റത്തിന് കാരണമാകും. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതുവഴി മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ബജറ്റ് മൗനം പാലിക്കുന്നു. എല്ലാ ജില്ലകളിലും വിമാനത്താവളം എന്ന നിര്‍ദേശത്തിലൂടെ പാരിസ്ഥിതിക കാര്‍ഷിക പ്രാധാന്യമുള്ള ഭൂമേഖലയുടെ തകര്‍ച്ചക്കും ഭൂമാഫിയയുടെ കൈയേറ്റത്തിനും ഇടവരുത്തും.
അതേസമയം ചില ക്ഷേമപദ്ധതികളുടെ തുക വര്‍ധിപ്പിച്ച നടപടി സ്വാഗതാര്‍ഹമാണ്. ബജറ്റിലെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതേസമയം ചില ക്ഷേമപദ്ധതികളുടെ തുക വര്‍ധിപ്പിച്ച നടപടി സ്വാഗതാര്‍ഹമാണ്. ബജറ്റിലെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment
Thanks