ഡിവൈ.എസ്.പി നഗരസഭയുടെ
ചട്ടുകമായി -സമര നേതാക്കള്‍
ചട്ടുകമായി -സമര നേതാക്കള്‍
തലശ്ശേരി: പെട്ടിപ്പാലത്ത് നഗരസഭയുടെ ചട്ടുകമായി പ്രവര്‍ത്തിച്ച ഡിവൈ.എസ്.പി പൊലീസ് സേനക്ക് അപമാനമാണെന്ന് വിവിധ സമര സമിതികളുടെ നേതാക്കളായ പി.എം. അബ്ദുന്നാസിര്‍, എന്‍.വി. അജയകുമാര്‍, സിദ്ദീഖ് സന എന്നിവര്‍ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഉറപ്പ് ലംഘിച്ച് സി.പി.എം നേതൃത്വത്തിലുള്ള നഗരസഭയെ സഹായിക്കാനിറങ്ങിയത് എന്തിനെന്ന് മുഖ്യമന്ത്രിയും യു.ഡി.എഫും വ്യക്തമാക്കണം. സമരക്കാര്‍ക്കെതിരെ സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തന്നെ പൊലീസ് ആവര്‍ത്തിക്കുന്നതിലൂടെ സി.പി.എം-പൊലീസ് ഗൂഢാലോചന വ്യക്തമാണ്. സമരക്കാരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലത്തെിച്ചശേഷം പുന്നോലില്‍ നടന്ന ഒരു സംഭവത്തിനും സമരസമിതികള്‍ക്ക് പങ്കില്ല. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു
കണ്ണൂര്‍: പെട്ടിപ്പാലത്തെ പൊലീസ് അതിക്രമത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി പ്രതിഷേധിച്ചു. അക്രമത്തിലൂടെ സമരം അടിച്ചമര്‍ത്താനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റവരെ ജില്ലാ നേതാക്കളായ പി.ബി.എം. ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, സി.ടി. ഫൈസല്‍, സി. അബ്ദുല്‍ നാസിര്‍ എന്നിവര്‍ ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും സന്ദര്‍ശിച്ചു.
കള്ളക്കേസില്‍ പ്രതിഷേധിച്ചു
തലശ്ശേരി: സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖിനെതിരെ കള്ളക്കേസെടുത്ത് മൃഗീയമായി പീഡിപ്പിച്ചതില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ടി.കെ. മുഹമ്മദ് റിയാസ്, കെ.എം. മഖ്ബൂല്‍, കെ. സാദിഖ്, ടി.പി. ഇല്യാസ്, എ.പി. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
പൊലീസിന്‍േറത് നരനായാട്ട്
-സാംസ്കാരിക നായകര്‍
-സാംസ്കാരിക നായകര്‍
തലശ്ശേരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരക്കാര്‍ക്കെതിരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് നടത്തിയ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം. പെട്ടിപ്പാലത്ത് പൊലീസ് നരനായാട്ടാണ് നടത്തിയതെന്ന് സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഒപ്പുവെച്ച പ്രസ്താവന ആരോപിച്ചു. സ്ത്രീകളെയും പിഞ്ചുകുട്ടികളെയുമുള്‍പ്പെടെ മര്‍ദിച്ച് അവശരാക്കുകയും സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്ത പൊലീസ് നടപടി പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് സി.ആര്‍. നീലകണ്ഠന്‍, ബി.ആര്‍.പി ഭാസ്കര്‍, കാനായി കുഞ്ഞിരാമന്‍, എം.എ. റഹ്മാന്‍, എന്‍. സ്മിത, ഡോ. ഡി. സുരേന്ദ്രനാഥ്, ഡോ. വി. വേണുഗോപാല്‍, ഡോ. പി. ഗീത, സാറാ ജോസഫ്, പി. സുരേന്ദ്രന്‍, കെ. സുനില്‍കുമാര്‍, കെ. വേണു, ചൂര്യയി ചന്ദ്രന്‍ എന്നിവര്‍ പ്രസ്താവിച്ചു.
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസും ഗുണ്ടകളും ചേര്‍ന്ന് നടത്തിയ കാടത്തമാണ് അരങ്ങേറിയതെന്ന് ജില്ലാ സമരസഹായ സമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്. രാഷ്ട്രപിതാവിന്‍െറ ഛായാചിത്രം തീയിട്ട് ചുടാന്‍ നേതൃത്വം കൊടുത്തവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജനകീയ സമരങ്ങളെ നേരിടാന്‍ പൊലീസിനെ കയറൂരിവിട്ടാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) തലശ്ശേരി മേഖലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. യു.കെ. അഭിലാഷ് അധ്യക്ഷത വഹിച്ചു. പോള്‍ ടി. സാമുവല്‍, സനൂപ് എന്നിവര്‍ സംസാരിച്ചു.

അക്രമത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രതിഷേധിച്ചു
തലശ്ശേരി: പെട്ടിപ്പാലത്തെ പൊലീസ് അതിക്രമത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രതിഷേധിച്ചു. ഇരുട്ടിന്‍െറ മറവില്‍ മാലിന്യസമരത്തെ നേരിട്ടത് ഭരണവര്‍ഗത്തിന്‍െറ ഭീരുത്വവും നട്ടെല്ലില്ലായ്മയുമാണ് കാണിക്കുന്നത്. 140 ദിവസം പിന്നിട്ട സമരം ന്യായമാണെന്ന് നീതിപീഠങ്ങളും പരിസ്ഥിതി പഠനങ്ങളും ശരിവെച്ചിരിക്കെ പൊലീസിനെ ഉപയോഗിച്ച് നഗരസഭ നടത്തിയ അക്രമം ന്യായീകരിക്കാനാവില്ല.
ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍, സി. അബ്ദുന്നാസിര്‍, ജമാല്‍ കടന്നപ്പള്ളി, കെ.പി. അബ്ദുല്‍ അസീസ്, ഇബ്രാഹിം മാസ്റ്റര്‍, കെ.എല്‍. ഖാലിദ്, എം.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ശിഹാബുദ്ദീന്‍ ഇബ്നുഹംസ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

പ്രതിഷേധാര്‍ഹം -ന്യൂമാഹി ഗ്രാമപഞ്ചായത്ത്
തലശ്ശേരി: പഞ്ചായത്ത് അനുമതിയില്ലാതെ പൊലീസ് സഹായത്തോടെ പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ പറഞ്ഞു. പെട്ടിപ്പാലത്ത് മാലിന്യനിക്ഷേപം ഹൈകോടതി നിരോധിച്ചതും ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചതുമാണ്. സംഭവത്തില്‍ സി.പി.എം അനുകൂല പെട്ടിപ്പാലം പരിസര മലിനീകരണ വിരുദ്ധസമിതി പ്രതിഷേധിച്ചു.ന്യൂമാഹിയിലെ ജനങ്ങളെ വെല്ലുവിളിച്ചാണ് പൊലീസ് മാലിന്യം തള്ളാന്‍ സൗകര്യമൊരുക്കിയതെന്ന് കണ്‍വീനര്‍ സി.കെ. പ്രകാശന്‍ പറഞ്ഞു.
നഗരസഭയും പൊലീസും ഗുണ്ടായിസം വെടിയണം -എസ്.ഐ.ഒ
കണ്ണൂര്‍: പെട്ടിപ്പാലം ജനകീയ സമരത്തെ ചോരയില്‍ മുക്കി ഇല്ലാതാക്കാനുള്ള പൊലീസിന്‍െറയും നഗരസഭ അധികൃതരുടെയും നീക്കത്തെ എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അപലപിച്ചു. ആഷിഖ് കാഞ്ഞിരോട്, യൂനുസ് സലീം, ഷംസീര്‍ ഇബ്രാഹിം, റിവിന്‍ജാസ് എന്നിവര്‍ സംസാരിച്ചു.
ഡിവൈ.എസ്.പിക്കെതിരെ
നടപടി വേണം -സോളിഡാരിറ്റി
നടപടി വേണം -സോളിഡാരിറ്റി
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് ഇടപെടില്ളെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടും ഇരുട്ടിന്‍െറ മറവില്‍ സമരപന്തല്‍ പൊളിച്ച് പൊലീസ് നടത്തിയ തേര്‍വാഴ്ചയുടെ ഉത്തരവാദിയായ തലശ്ശേരി ഡിവൈ.എസ്.പിക്കെതിരെ നടപടി വേണമെന്ന് സോളിഡാരിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗാന്ധിയുടെ ചിത്രമടക്കം പൊലീസ് കത്തിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞ സംഭവം സി.പി.എം എഴുതിയ തിരക്കഥയാണെന്ന് ജില്ലാ സെക്രട്ടറി കെ. സാദിഖ് ആരോപിച്ചു. പൊലീസ് സാന്നിധ്യത്തിലാണ് മാലിന്യവണ്ടി കത്തിയത്. ഇത് പൊലീസ് സഹായത്തോടെ നഗരസഭ നടത്തിയ നാടകമാണെന്ന് സംശയിക്കണം. സോളിഡാരിറ്റി നേതാവ് ഷഫീഖിനെ ക്രൂരമായി മര്‍ദിച്ചാണ് ജിപ്പില്‍ കയറ്റിയത്. ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍, ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കെ.എന്‍.എം പ്രതിഷേധിച്ചു
കണ്ണൂര്‍: പെട്ടിപ്പാലം സമരക്കാരെ ആക്രമിച്ച പൊലീസ് നടപടിയില്‍ കെ.എന്‍.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രസിഡന്‍റ് ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.സി.ശക്കീര്‍ ഫാറൂഖി, കെ.എല്‍.പി. ഹാരിസ്, പി.ടി.പി. മുസ്തഫ, ടി. മുഹമ്മദ് നജീബ് എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലം: പൊലീസ് നടപടിയില്‍
വ്യാപക പ്രതിഷേധം
കണ്ണൂര്‍: പെട്ടിപ്പാലത്തെ ജനങ്ങളുടെ ധാര്‍മിക സമരത്തിനെതിരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിക്കണമെന്ന് ജനകീയ പ്രതിരോധ സമിതി ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്‍റ് ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.പി.സജി, വി. കൃഷ്ണന്‍ കരിങ്കല്‍കുഴി, പത്മനാഭന്‍ തായക്കര, എം.കെ. ജയരാജന്‍, മേരി എബ്രഹാം, അഡ്വ. പി.സി. വിവേക് എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലത്തും ചേലോറയിലും നടന്നുവരുന്ന സമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ചോരക്കളം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് പൗരാവകാശ സംരക്ഷണ സമിതി. ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥും കണ്‍വീനര്‍ സി. ശശി എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള തലശ്ശേരി നഗരസഭയുടെയും സര്‍ക്കാറിന്‍െറയും ആസൂത്രിത നീക്കത്തിനെതിരെ ഒന്നിച്ചണിനിരക്കണമെന്ന് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. എസ്.യു.സി.ഐ (സി) ജില്ലാ സെക്രട്ടറി കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, കെ.എ. ആഗസ്തി, പോള്‍ ടി. സാമുവല്‍, അനൂപ് ഏരിമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
മാലിന്യവിരുദ്ധ പ്രക്ഷോഭം പൊലീസിനെ ഉപയോഗിച്ച് നേരിട്ട ഭരണകൂട നടപടി കാടത്തമാണെന്ന് എ.ഡി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സമരങ്ങള്‍ക്ക് എസ്.ഡി.പി.ഐയുടെ മുഴുവന്‍ പിന്തുണയുണ്ടാവുമെന്നും ജില്ലാ സെക്രട്ടേറിയറ്റിനുവേണ്ടി നൗഷാദ് പുന്നക്കല്‍ പ്രസ്താവനയില്‍ അറിയിച്ചു.
മാലിന്യ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് സോളിഡാരിറ്റി. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ ജനങ്ങള്‍ അധികാരം ഏറ്റെടുക്കുന്ന കാലം വരുമെന്ന് സോളിഡാരിറ്റി ഏരിയാ സെക്രട്ടറി ബി. യാസര്‍ പറഞ്ഞു. പെട്ടിപ്പാലം സമരക്കാരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തി. ഹനീഫ് മാസ്റ്റര്‍, കെ.കെ. ഷുഹൈബ് മുഹമ്മദ്, പി.ബി.എം. ഫര്‍മീസ്, പി.സി. ഷമീം, റംസി ചൊവ്വ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബസ്സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പി.ബി.എം. ഫര്‍മീസ് സംസാരിച്ചു.

പെട്ടിപ്പാലം: പൊലീസ് നടപടി കാടത്തം
കണ്ണൂര്‍: പെട്ടിപ്പാലം മാലിന്യവിരുദ്ധ പ്രക്ഷോഭം പൊലീസിനെ ഉപയോഗിച്ച് നേരിട്ട ഭരണകൂട നടപടി കാടത്തമാണെന്ന് എ.ഡി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പെട്ടിപ്പാലത്ത് നടക്കുന്ന സമരങ്ങള്‍ക്ക് എസ്.ഡി.പി.ഐയുടെ മുഴുവന്‍ പിന്തുണയുണ്ടാവുമെന്നും ജില്ലാ സെക്രട്ടേറിയറ്റിനുവേണ്ടി നൗഷാദ് പുന്നക്കല്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രകടനം നടത്തി
ഇരിക്കൂര്‍: പെട്ടിപ്പാലത്തെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരിക്കൂറില്‍ പ്രകടനം നടത്തി.യൂനുസ് സലീം, കെ. ഫാറൂഖ്, കെ.പി. ഹാരിസ്, ഇഖ്ബാല്‍ മാസ്റ്റര്‍, ഹാഷിഖ്,എന്‍.വി. ത്വാഹിര്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഇരിട്ടി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തല്‍ തീയിട്ടുകരിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ പ്രകടനം നടത്തി. അന്‍സാര്‍ ഉളിയില്‍, നൗഷാദ് മത്തേര്‍, ഫായിസ് ഇരിട്ടി, ഷമീര്‍ ആറളം, ഫൈസല്‍,മെഹറൂഫ്, ശമീം എന്നിവര്‍ നേതൃത്വം നല്‍കി.

തലശ്ശേരിയിലെ പൊലീസ്
അതിക്രമത്തില്‍ പ്രതിഷേധം
കോഴിക്കോട്: തലശ്ശേരി നഗരസഭ, ജനവാസപ്രദേശമായ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിനുനേരെ പൊലീസ് നടത്തിയ അതിക്രമം തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പുലര്‍ച്ചെ വന്ന് സമരപ്പന്തലിന് തീകൊടുക്കുകയാണ് പൊലീസ് ചെയ്തത്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പതാകകളടക്കം പൊലീസ് തീവെച്ച് നശിപ്പിച്ചു. സമരസമിതി നേതാവ് പി.എം. അബ്ദുന്നാസറിനെയും കൈക്കുഞ്ഞുങ്ങളെയും നിഷ്ഠൂരമായി മര്‍ദിച്ചു. വിളപ്പില്‍ശാലയില്‍നിന്നും ലാലൂരില്‍നിന്നും സര്‍ക്കാര്‍ ഒരു പാഠവും പഠിക്കുന്നില്ല എന്നാണിതിന്‍െറ അര്‍ഥം.
ബി.ആര്‍.പി. ഭാസ്കര്‍, സി.ആര്‍. നീലകണ്ഠന്‍, സാറാ ജോസഫ്, കെ. വേണു, പി. സുരേന്ദ്രന്‍, കെ.ആര്‍. മീര, പി. ഗീത, വിളയോടി വേണുഗോപാല്‍, ലീലാകുമാരിയമ്മ, ശൈഖ് മുഹമ്മദ് കാരകുന്ന്, ളാഹ ഗോപാലന്‍, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, എം.എ. റഹ്മാന്‍, അംബികാസുതന്‍ മങ്ങാട്, അഡ്വ. പി.എ. പൗരന്‍, ഡോ. എസ്. ബലരാമന്‍, കെ. അജിത, കെ.കെ. കൊച്ച്, ജിയോ ജോസ്, ടി. പീറ്റര്‍, കെ.പി. ശശി, ജോയ് കൈതാരം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി തുടങ്ങി 43 പേര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു.

No comments:
Post a Comment
Thanks