ന്യൂമാഹി പഞ്ചായത്തിന്‍െറ
നിലപാട് സ്വാഗതാര്‍ഹം
നിലപാട് സ്വാഗതാര്‍ഹം
തലശ്ശേരി: ശുദ്ധവായു, കുടിവെള്ളം എന്നിവക്കായി പെട്ടിപ്പാലത്ത് അമ്മമാര്‍മുന്‍കൈയെടുത്ത് നടത്തുന്ന സമരത്തെ തകര്‍ക്കാന്‍ പൊലീസ് നടപടിയുണ്ടാവുകയാണെങ്കില്‍ ജനങ്ങളുടെ കുടെ നില്‍ക്കുമെന്ന് പറഞ്ഞ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജയുടെ നിലപാട് മദേഴ്സ് എഗൈന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ് സ്വാഗതം ചെയ്തു. സമരം 130 ദിവസം പിന്നിടുമ്പോഴും വിജയം വരെ പോരാടുമെന്ന് പ്രഖ്യാപിച്ച് ഏത് സാഹചര്യത്തെയും നേരിടാന്‍ ധീരമായി മുന്നേറുകയാണ് ഇവിടുത്തെ അമ്മമാര്‍. വരുംതലമുറയുടെ രക്ഷക്കും നാടിന്‍െറ മോചനത്തിനുമായി പോരാടുന്ന അമ്മമാരെ ഭൂമാഫിയയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നര്‍ ഭൂമാഫിയ നടത്തിയ ഇടപാടിന്‍െറ രേഖകള്‍ പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. വനിതകളുടെ അന്തസ്സ് ഉയര്‍ത്തിപിടിച്ച് ലോക വനിതാദിനമാചരിക്കുന്ന വേളയില്‍ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടുന്ന പുന്നോല്‍പെട്ടിപ്പാലത്തെ അമ്മമാര്‍ക്ക് നീതി ലഭ്യമാക്കണമെന്നും നാടിന്‍െറ ആവാസവ്യവസ്ഥയെ തകര്‍ത്ത തലശ്ശേരി നഗരസഭയെ പിടിച്ചുകെട്ടണമെന്നും മദേഴ്സ് എഗൈന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment
Thanks