ഒൗഷധ വിലനിര്‍ണയത്തില്‍
സര്‍ക്കാറും എം.പിമാരും
ഇടപെടണം -സോളിഡാരിറ്റി
സര്‍ക്കാറും എം.പിമാരും
ഇടപെടണം -സോളിഡാരിറ്റി
കൊച്ചി: കേന്ദ്ര ഒൗഷധ വിലനിര്‍ണയ നയത്തില്‍ കേരള സര്‍ക്കാറും എം.പിമാരും അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി. 2001 ല്‍ സ്വീകരിച്ച വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ’2005ലെ ഉല്‍പന്ന പേറ്റന്‍റ് രീതി തുടങ്ങിയ തെറ്റായ സമീപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒൗഷധ മേഖല തകര്‍ക്കുകയും വിദേശ കുത്തകകള്‍ക്ക് അമിതലാഭം നേടുന്ന വിപണിയായി ഇന്ത്യയെ മാറ്റുകയും ചെയ്തിരിക്കുന്നു. വില കുറഞ്ഞ മരുന്ന് വിപണിയിലിറക്കിയിരുന്ന റാന്‍ബാക്സി, മാട്രിക്സ് ലബോറട്ടറീസ്, പിരമില്ല്, ശാന്ത ബയോടെക് തുടങ്ങി ഇന്ത്യയിലെ പ്രധാന കമ്പനികളെയെല്ലാം വിദേശ കമ്പനികള്‍ വിലക്കെടുത്തുകഴിഞ്ഞു. അതിനാല്‍ അടിസ്ഥാന മരുന്നുകളില്‍ പലതിനും അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തിരട്ടിയിലധികം വര്‍ധനയുണ്ടായതായി സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നയരേഖയുടെ കരട് നവംബറില്‍ എം.പിമാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുത്തിട്ടും രാജസ്ഥാനിലെ ഒരു എം.പി ഒഴിച്ച് ആരും പ്രതികരിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരെ ഭീതിജനകമായ രീതിയില്‍ ബാധിക്കുന്നതാണ് ബില്ലിലെ നിര്‍ദേശങ്ങള്‍. ആരോഗ്യ സാക്ഷരത വര്‍ധിച്ച കേരളമാണ് മൊത്തം ഉല്‍പാദനത്തിന്‍െറ 15 ശതമാനം മരുന്നും ഉപയോഗിക്കുന്നത്. ചികിത്സാച്ചെലവ് രൂക്ഷമായ കേരളത്തിലെ സാധാരണക്കാരുടെ ആരോഗ്യ പരിരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ബില്ലിനെതിരെ കേരളത്തിലെ മുഴുവന്‍ എം.പിമാരും സര്‍ക്കാറും രംഗത്തിറങ്ങണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു.
No comments:
Post a Comment
Thanks