പെട്ടിപ്പാലം:പരിക്കേറ്റ നാല് കുട്ടികളടക്കം
ആറുപേര്‍ കൂടി ആശുപത്രിയില്‍
ആറുപേര്‍ കൂടി ആശുപത്രിയില്‍
തലശ്ശേരി: പെട്ടിപ്പാലത്തെ പൊലീസ് നടപടിയില്‍ പരിക്കേറ്റ ആറുപേരെ കൂടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലുപേര്‍ കുട്ടികളാണ്.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിറിന്‍െറ ഭാര്യ ഉമ്മുല്ല (38), മകള്‍ നാലു വയസ്സുകാരി ഇസ്സ, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദിന്‍െറ മകള്‍ സഫ (ഒന്നര), സജിന (32), സജിനയുടെ മക്കളായ ആമിര്‍ ഷാ (നാല്), ആദില്‍ ഷാ (അഞ്ച്)എന്നിവരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച സംഘര്‍ഷത്തിനിടെ ഇസ്സയെ പൊലീസ് പിടിച്ചുകൊണ്ടുപോയത് മൃഗീയമായായിരുന്നു. ഇരു കൈകളും രണ്ട് ഭാഗത്തുനിന്നും പൊലീസുകാര്‍ ശക്തിയില്‍ വലിച്ചു. ഇതിനിടെ പൊലീസ് ലാത്തികൊണ്ട് പിഞ്ചുകുട്ടിയുടെ വയറ്റില്‍ കുത്തി. നിലവിളിക്കുന്ന ഇസ്സയുടെ ദയനീയചിത്രം മനഃസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. നേതാവിന്‍െറ മകളെന്ന നിലയില്‍ നാലുവയസ്സുകാരിയെ പൊലീസ് തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് ആരോപണം.

No comments:
Post a Comment
Thanks