ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, March 22, 2012

കൂടാളിയില്‍ പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു

 
 
കൂടാളിയില്‍ പൈപ്പ്പൊട്ടി
കുടിവെള്ളം പാഴാകുന്നു
മട്ടന്നൂര്‍: കൂടാളിയില്‍ പൈപ്പ്പൊട്ടി വന്‍തോതില്‍ കുടിവെള്ളം  പാഴാകുന്നു. കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പാണ് ബുധനാഴ്ച വൈകീട്ട് 3.30ന് കൂടാളി ആശുപത്രി സ്റ്റോപ്പിനടുത്ത് പൊട്ടിയത്. കൂടാളി, ഏച്ചൂര്‍, മുണ്ടേരി തുടങ്ങിയ ഭാഗങ്ങളില്‍ ജലവിതരണം നടത്തുന്ന 250 എം.എം പൈപ്പാണിത്. ഇതോടെ ചാലോട് മുതല്‍ മുണ്ടേരി വരെയുള്ള ഭാഗങ്ങളില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടു.
പൈപ്പ്പൊട്ടുന്നതിനിടെ സമീപത്ത് മറ്റൊരു പൈപ്പിന്‍െറ പണിയെടുക്കുകയായിരുന്ന രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ കുഴിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു.
വെള്ളം കുത്തിയൊഴുകി ചളിയും മണ്ണും ഉള്‍പ്പെടെ റോഡിന് താഴെ സ്ഥിതിചെയ്യുന്ന യു. അഹമ്മദിന്‍െറ വീട്ടിലേക്കത്തെി. വീടിനുചുറ്റും ചളിവെള്ളം നിറഞ്ഞതിനാല്‍ മണിക്കൂറുകളോളം വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.
വെള്ളത്തിന്‍െറ കുത്തൊഴുക്കില്‍ വീടിന്‍െറ പിറകുവശത്ത് സൂക്ഷിച്ചിരുന്ന വിറക്  നശിച്ചു. റോഡിലെങ്ങും വെള്ളം കെട്ടിക്കിടന്നതിനാല്‍ വാഹനഗതാഗതത്തിനും പ്രയാസം സൃഷ്ടിച്ചു. ചാലുകീറി സമീപ പറമ്പുകളിലേക്ക് വെള്ളം ഒഴുക്കി വിടുകയായിരുന്നു.  

No comments:

Post a Comment

Thanks