ടോപ്കോ ഗ്രൂപ്പ്
വിജയത്തിന്റെ പടവുകളില്‍
സംസ്ഥാനത്തു മാത്രമല്ല പുറത്തും അടുത്ത മാസം ഷോറുമുകള്‍ ആരംഭിക്കുകയാണ്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും ന്യായ വിലയുമാണ് ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റുവാന്‍ ടോപ്കോ ഗ്രൂപ്പ് സ്ഥാപനങ്ങളെ സഹായിച്ചത്. മട്ടന്നൂരില്‍ അത്യാധുനിക ടെക്സ്റയില്‍ ഷോറും, കണ്ണൂര്‍ ജില്ലയിലെ പ്രധാന നഗരങ്ങളില്‍ ഷോറുമുകള്‍ എന്നിവ ഉടന്‍ തന്നെ ആരംഭിക്കും.
സത്യസന്ധമായ വ്യാപാരം എന്ന സദുദ്ദേശ്യമാണ് ടോപ്കോ ഗ്രൂപ്പിന്റെ വിജയത്തിന് കാരണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ അസീസ് പറയുന്നു. വെറും ലാഭം കൊയ്യുവാനുള്ള മേഖലയല്ല വ്യാപാരം. ഉപഭോക്താവ് വാങ്ങുന്ന ഉല്പന്നങ്ങള്‍ക്ക് ശരിയായമൂല്യം ലഭിക്കേണ്ടതുണ്ട്. വ്യാപാരത്തെ ജനകീയമാക്കുവാനും മൂല്യവത്കരിക്കാനുമുള്ള പുതിയപദ്ധതികള്‍ ടോപ്കോ ഗ്രൂപ്പിന്റെ പരിഗണനയില്‍ ഉണ്ട്. വ്യാപാരത്തില്‍ കിട്ടുന്ന ലാഭവിഹിതത്തിന്റെ വലിയ ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെലവഴിക്കുന്നത് ടോപ്കോ ഗ്രൂപ്പിന്റെ പ്രത്യേകതയാണ്. വ്യാപാര രംഗത്ത് ടി.കെ.നസീര്‍, ടി.കെ. മുനീര്‍ എന്നിവര്‍ അസീസിന്റെ സഹായികളാണ്.
No comments:
Post a Comment
Thanks