ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, April 30, 2012

വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രഖ്യാപന കണ്‍വെന്‍ഷന്‍

 വെല്‍ഫെയര്‍ പാര്‍ട്ടി 
തലശ്ശേരി മണ്ഡലം
പ്രഖ്യാപന കണ്‍വെന്‍ഷന്‍
തലശ്ശേരി: വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്നത് പുരോഗമന രാഷ്ട്രീയമാണെന്നും അതിലൂടെ പുരോഗമന മുന്നണിയാണ് ലക്ഷ്യമിടുന്നതെന്നും സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ മദ്യനിരോധം പാര്‍ട്ടിയുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു . തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസലാം ഭാരവാഹി പ്രഖ്യാപനം നടത്തി. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായി. ജില്ലാ വൈസ് പ്രസിഡന്‍റുമാരായ പള്ളിപ്രം പ്രസന്നന്‍, ഡോ. ശാന്തി ധനഞ്ജയന്‍, ധര്‍മടം മണ്ഡലം പ്രസിഡന്‍റ് എ.കെ. സതീശ് ചന്ദ്രന്‍ മാസ്റ്റര്‍, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് ടി.വി. ജയറാം, വി.എ. റഹീം, സി.ടി. റാഹിന, രാധ മൊകേരി എന്നിവര്‍ സംസാരിച്ചു. സി. അബ്ദുനാസിര്‍ സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു. തലശ്ശേരി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍: എ.കെ. പ്രേമചന്ദ്രന്‍ ചേറ്റന്‍കുന്ന് (പ്രസി.), സി.പി. അശ്റഫ് (സെക്ര.), ജബീന ഇര്‍ഷാദ് (വൈസ്.പ്രസി.), ഹരിത പുന്നോല്‍ (ജോ.സെക്ര.), നൗഷാദ് പുല്ലമ്പില്‍ (ട്രഷ.).
 അംഗങ്ങള്‍: അഡ്വ. സണ്ണി ചെറിയാന്‍, അഡ്വ. ടി. മുഹമ്മദലി, കെ. കാസിം, വസന്ത ടീച്ചര്‍, എന്‍.കെ. ഹര്‍ഷാദ്, കെ.പി. സ്വാലിഹ, ഗിരിജ തലശ്ശേരി, സൈനബ് സമീറ, കെ.പി. മുഹമ്മദ് ഫിറോസ്, പി.പി. ഖാലിദ്.

No comments:

Post a Comment

Thanks