മുസ്ലിം വിവേചനത്തിനെതിരെ
ജൂലൈ 10ന് പാര്‍ലമെന്‍റ് മാര്‍ച്ച്
തിരുവനന്തപുരം: വിവേചനപരമായ ഭരണകൂട നടപടികളിലൂടെ മുസ്ലിംകള്‍ക്കുമേല്‍ നിശ്ശബ്ദ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. എ. പൂക്കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ 10ന് പാര്‍ലമെന്‍റ് മാര്‍ച്ച്
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പിന്തുടര്‍ന്ന് കേരളത്തിലും മുസ്ലിംകളില്‍ അരക്ഷിതബോധവും ഭീതിയും വിതക്കുന്ന ഭരണകൂട നടപടികളും പ്രചാരണങ്ങളും വ്യാപകമാവുകയാണ്. സംസ്ഥാന മന്ത്രിസഭയില്‍ മുസ്ലിം ലീഗിന് അര്‍ഹമായ സ്ഥാനം നല്‍കിയതിന്‍െറ പേരില്‍ സംഘ്പരിവാറിനൊപ്പം ഇരുമുന്നണികളിലെയും ചിലര്‍ നടത്തിയ ദുഷ്പ്രചാരണം സംസ്ഥാന രാഷ്ട്രീയത്തിലും പിടിമുറുക്കുന്ന വര്‍ഗീയവത്കരണത്തിന്‍െറ അടയാളമാണ്. ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തിന്‍െറ പേരില്‍ ഒരുവിഭാഗത്തെ മാത്രം ലക്ഷ്യവെച്ച് നടത്തുന്ന അന്വേഷണങ്ങള്‍ പക്ഷപാതപരമാണ്. ഉദ്യോഗരംഗത്തെ മുസ്ലിം സാന്നിധ്യം ദേശരക്ഷക്ക് ഭീഷണിയാണെന്ന് ധ്വനിപ്പിക്കുന്ന വാര്‍ത്തകള്‍ ഒൗദ്യോഗിക കേന്ദ്രങ്ങളില്‍നിന്നുണ്ടാവുന്നത് ദുരൂഹമാണ്. ആശങ്കാജനകമായ സാഹചര്യത്തില്‍ മൗനംപാലിക്കുന്ന ഇടതുപാര്‍ട്ടികള്‍ക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ളെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന്‍െറ വിജയത്തിന് 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹ്മാനി, ജംഇയ്യത്ത് ഉലമായെ ഹിന്ദ് പ്രസിഡന്‍റ് മൗലാനാ അര്‍ഷദ് മദനി, വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡോ. എസ്.ക്യു.ആര്‍. ഇല്‍യാസ്, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി എം.പി, ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്‍റ് പ്രഫ. മുഹമ്മദ് സുലൈമാന്‍, എം.പിമാരായ എം.ഐ. ഷാനവാസ്, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ സംസാരിക്കും.
No comments:
Post a Comment
Thanks