ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 23, 2012

ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വില നല്‍കും-മുഖ്യമന്ത്രി

വാതക പൈപ്പ് ലൈന്‍
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക്
കമ്പോള വില നല്‍കും-മുഖ്യമന്ത്രി
കണ്ണൂര്‍:  കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വിലക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്‍കും. നിര്‍ദിഷ്ട പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ചൂണ്ടിക്കാട്ടി  നിയമസഭയില്‍  ടി.വി. രാജേഷ് എം.എല്‍.എ ഉന്നയിച്ച സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്  ഇക്കാര്യം അറിയിച്ചത്. 
ജില്ലാ തല പര്‍ച്ചേസ് കമ്മിറ്റിയാണ് സ്ഥലവില നിശ്ചയിക്കുക.  ഇതു സംബന്ധിച്ച നിര്‍ദേശം വൈകാതെ മന്ത്രിസഭക്കു മുമ്പാകെ സമര്‍പ്പിക്കും.  പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ 1962ലെ പെട്രോളിയം ധാതു പൈപ്പ് ലൈന്‍ ആക്ട് പ്രകാരം കോമ്പിറ്റന്‍റ് അതോറിറ്റി നിശ്ചയിക്കുന്ന സ്ഥലവിലയുടെ 10 ശതമാനവും കൃഷി നാശത്തിന് നിയമപ്രകാരമുള്ള നഷ്ടപരിഹാരവുമാണ് നല്‍കുക.  കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തല പര്‍ച്ചേസിങ് കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചിരുന്നു.അഞ്ച് സെന്‍റില്‍ താഴെ ഭൂമിയുള്ളവരും, സ്വന്തമായി വീടില്ലാത്ത ഭൂവുടമകള്‍ക്കും  ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടെ വകുപ്പിന് സമര്‍പ്പിക്കേണ്ടതാണ്.
കേരളത്തെ ദേശീയ വാതക ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ഏഴു ജില്ലകളിലായി 503 കീലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. പൈപ്പ് ലൈന്‍ കടന്നു പോകുന്ന ജില്ലകളിലെ ഗാര്‍ഹികവും വ്യാവസായികവുമായ ആവശ്യങ്ങള്‍ക്കുള്ള പ്രകൃതി വാതകം ഇതു വഴി നല്‍കാനാകും. സ്ഥലമെടുപ്പു സംബന്ധിച്ച് കണ്ണൂര്‍ ജില്ലയിലടക്കമുള്ള പദ്ധതി പ്രദേശങ്ങളിലെ ജനങ്ങള്‍ ആശങ്കയിലാണ്. രണ്ടും മൂന്നും സെന്‍റു മാത്രമുള്ളവര്‍ പോലും പൈപ്പ് ലൈന്‍ പദ്ധതി വരുന്നതോടെ അവ നഷ്ടപ്പെടുമെന്ന ഭീതിയിലാണുള്ളത്. സ്ഥല വിലക്കു പകരം ഭൂമി ലഭ്യമാക്കണമെന്നും ചിലയിടങ്ങളില്‍ ആവശ്യമുയരുന്നുണ്ട്. 
 കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കിലെ കടവത്തൂര്‍, കണ്ണങ്കോട്, പാലത്തായി, എലാങ്കോട്, പുത്തൂര്‍ , പാനൂര്‍, മൊകേരി, പാട്യം, കോങ്ങാറ്റ, എരുവട്ടി, കൂവപ്പാടി, ഓലായിക്കര, പറമ്പായി, പാതിരിയാട്, കൈതേരിപ്പൊയില്‍, കുന്നിരിക്ക, ചാമ്പാട്, കൂലാട്ട്മല, കണ്ണൂര്‍ താലൂക്കിലെ അഞ്ചരക്കണ്ടി, കാമത്തേ്, മാമ്പ, താറ്റിയോട്, തലമുണ്ട, കൂടാളി, കാഞ്ഞിരോട്, പുറവൂര്‍, മുണ്ടേരി, തളിപ്പറമ്പ് താലൂക്കിലെ മാണിയൂര്‍, മയ്യില്‍, കയരളം, മുല്ലക്കൊടി, കുറുമാത്തൂര്‍, നണിച്ചേരി, പാണലാട്, പൂമംഗലം, കുറ്റ്യേരി, ഇരിങ്ങല്‍, പരിയാരം, കടന്നപ്പള്ളി, ചെറുവിച്ചേരി, മണിയറ, കൈതപ്രം, എരമം, വടവന്തൂര്‍, കുറുവേലി, ആലപ്പടമ്പ്, പുത്തൂര്‍ എന്നീ പ്രദേശങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്.

No comments:

Post a Comment

Thanks