ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, May 3, 2012

നേതാക്കള്‍ സാമുദായിക അന്തരീക്ഷം മലീമസമാക്കുന്നു -ഒ.അബ്ദുല്ല

 നേതാക്കള്‍ സാമുദായിക അന്തരീക്ഷം മലീമസമാക്കുന്നു -ഒ.അബ്ദുല്ല
പഴയങ്ങാടി: അഞ്ചാംമന്ത്രി വിവാദത്തിലൂടെ ഭരണ- പ്രതിപക്ഷ നേതാക്കള്‍ സാമുദായികവും വര്‍ഗീയവുമായ ചേരിതിരിവ് സൃഷ്ടിച്ച് അന്തരീക്ഷം മലീമസമാക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുല്ല അഭിപ്രായപ്പെട്ടു.
അഞ്ചാം മന്ത്രിയും സാമുദായിക സന്തുലിതത്വവും എന്ന വിഷയത്തില്‍ ഫ്രൈഡേ ക്ളബ്, പഴയങ്ങാടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനൂപ് ജേക്കബിനെ മന്ത്രിയാക്കാന്‍ തിരക്കുകൂട്ടിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം അനുവദിച്ചപ്പോള്‍ ശുദ്ധ വര്‍ഗീയവാദമാണ് ഉന്നയിച്ചത്. ഇത് പിണറായി വിജയനും ഏറ്റുപിടിച്ചു. മുരളീധരന്‍ മുതല്‍ ചെന്നിത്തലവരെ ഈ  അജണ്ടയെയാണ് പ്രോല്‍സാഹിപ്പിച്ചത്.
അഞ്ചാം മന്ത്രിയെ നിയമിക്കുമ്പോഴുള്ള അധിക ചെലവിന്‍െറ പേരിലാണ് തടസ്സം ഉന്നയിച്ചതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍, ഇതിന് സാമുദായിക സന്തുലനത്തിന്‍െറ ന്യായം പറഞ്ഞ് സാമുദായിക വികാരം മുതലെടുക്കാനാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിച്ചത് -അദ്ദേഹം പറഞ്ഞു. ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മഹ്മൂദ് വാടിക്കല്‍ സ്വാഗതവും എന്‍.എം. മൂസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks