പ്രവാസി വാര്‍ഷിക
കുടുംബസംഗമം 18ന്
കുടുംബസംഗമം 18ന്
കണ്ണൂര്‍: ജില്ലയിലെ വിവിധ പ്രവാസി ഇസ്ലാമിക് അസോസിയേഷനുകളുടെ വാര്‍ഷിക കുടുംബസംഗമം ജൂലൈ 18ന് നടത്താന്‍ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സമിതി യോഗം തീരുമാനിച്ചു. യു.എ.ഇ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍, ഖത്തര്‍ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍, ക്രിയ റിയാദ്, ജിദ്ദ കണ്ണൂര്‍ ജില്ലാ അസോസിയേഷന്‍, കിയ ദമാം, തുടങ്ങി ജില്ലയിലെ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പ്രവാസി കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ രാവിലെ തുടങ്ങുന്ന സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രഭാഷണം നടത്തും. ആദംകുട്ടി, സി.കെ. അബ്ദുല്‍ജബ്ബാര്‍, ഹനീഫമാസ്റ്റര്‍ എന്നിവരെ സ്റ്റിയറിങ് കമ്മിറ്റി സാരഥികളായി തെരഞ്ഞെടുത്തു.
No comments:
Post a Comment
Thanks