ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍;
ടേബിള്‍ടോക്ക് നാളെ
കണ്ണൂര്‍: ‘ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം വിലയിരുത്തപ്പെടുന്നു’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ കണ്ണൂര്‍ യൂനിവേഴ്സിറ്റി സമിതി സംഘടിപ്പിക്കുന്ന ടേബിള്‍ടോക്ക് വെള്ളിയാഴ്ച വൈകീട്ട് നാലിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. കണ്ണൂര്‍ യൂനിവേഴ്സിറ്റി പ്രോ. വി.സി ഡോ. എ.പി. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അസ്ലം (സിന്‍ഡിക്കേറ്റ് മെംബര്‍), സുധീര്‍ ചന്ദ്രന്‍ (കെ.വി.ഇ.വി), ബാബു ചാത്തോത്ത് (യൂനിവേഴ്സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍), സി.കെ.എ. ജബ്ബാര്‍ (മാധ്യമപ്രവര്‍ത്തകന്‍), ശിഹാബ് പൂക്കോട്ടൂര്‍ (എസ്.ഐ.ഒ), തേജസ്വിനി (എസ്.എഫ്.ഐ), സുധീപ് ജെയിംസ് (കെ.എസ്.യു), ഷരണ്‍ (എ.ഐ.എസ്.എഫ്), അബ്ദുറഹ്മാന്‍ (എം.എസ്.എഫ്), രഞ്ജിത്ത് (എ.ബി.വി.പി), വിവേക് (എയിഡ്സൊ) തുടങ്ങിയവര്‍ സംബന്ധിക്കും. യോഗത്തില്‍ കണ്‍വീനര്‍ ടി.എം.സി. സിയാദലി അധ്യക്ഷത വഹിച്ചു. ശംസീര്‍ ഇബ്രാഹിം, ആഷിഖ് കാഞ്ഞിരോട്, അഫ്സല്‍ ഹുസൈന്‍, റംസി, റാഷിദ് മൊഹ്യുദ്ദീന്‍, വി.പി. ശക്കീര്‍, സഷീര്‍, ബിനാസ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks