അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: ഖാദി ഗ്രാമവ്യവസായ കമീഷന്‍, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി വഴി ഉല്‍പാദന, സേവനമേഖലയില്‍ സൂക്ഷ്മസംരംഭങ്ങളാരംഭിക്കാന്‍ താല്‍പര്യമുള്ള സംരംഭകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഉല്‍പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും സേവനം പ്രദാനം ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെയും പരമാവധി പദ്ധതിച്ചെലവാകാം. സംരംഭകര്‍ കുറഞ്ഞത് എട്ടാം ക്ളാസ് പാസായവരായിരിക്കണം. ഗ്രാമീണമേഖലയില്‍ ഖാദി ഗ്രാമവ്യവസായ കമീഷനും ഖാദി ഗ്രാമവ്യവസായ ബോര്‍ഡുമാണ് പദ്ധതി നടപ്പാക്കുന്നത്. താല്‍പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ പ്രോജക്ട് ഓഫിസിലോ അപേക്ഷ നല്‍കണം.
No comments:
Post a Comment
Thanks