ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, July 8, 2012

പൊലീസിനെ വര്‍ഗീയ മുക്തമാക്കണം-JIH

പൊലീസിനെ വര്‍ഗീയ
മുക്തമാക്കണം
-ജമാഅത്തെ ഇസ്ലാമി
 ന്യൂദല്‍ഹി: പൊലീസിലും സുരക്ഷാ ഏജന്‍സികളിലും മുസ്ലിംകള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി  മീഡിയാ സെക്രട്ടറി ഇഅ്ജാസ് അഹ്മദ്, പബ്ളിക് റിലേഷന്‍ സെക്രട്ടറി എന്‍.ജി. മുഹമ്മദ് സലീം എന്നിവര്‍  ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ കോസികലാനിലും മറ്റും ഈയിടെയുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ മുസ്ലിംകള്‍ കൊല്ലപ്പെടുകയും കടകളും വീടുകളും വ്യാപകമായി കൊള്ളയടിക്കപ്പെടുകയും ചെയ്തു. ന്യൂനപക്ഷം ഏകപക്ഷീയമായി ആക്രമിക്കപ്പെട്ടപ്പോള്‍ അത് തടയേണ്ട പൊലീസ് കാഴ്ചക്കാരായി. പൊലീസ് ഒരു വിഭാഗത്തോട്  വിവേചനപരമായി പെരുമാറുന്നത് അംഗീകരിക്കാനാവില്ളെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 മുസ്ലിംകള്‍ക്ക് ആനുപാതിക പ്രാതിനിധ്യം പൊലീസിലും മറ്റും ഉറപ്പുവരുത്തുകയാണ് വിവേചനം അവസാനിപ്പിക്കാനുള്ള  പോംവഴി. സച്ചാര്‍ കമീഷന്‍ ഇത് ശിപാര്‍ശ ചെയ്തിട്ടുമുണ്ട്. 83,000 പേരുള്ള ദല്‍ഹി പൊലീസില്‍ 1300 പേര്‍ മാത്രമാണ് മുസ്ലിംകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ അനുപാതം ഇതിലും കുറവാണ്.  പൊലീസ് വിഭാഗീയമായി പെരുമാറുന്നത് സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കും. പൊലീസുകാര്‍ക്ക് വര്‍ഗീയ വികാരങ്ങളില്‍നിന്ന് മുക്തരായി പ്രവര്‍ത്തിക്കാന്‍ പരിശീലനം നല്‍കണം. മുസ്ലിം യുവാക്കളെ അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് തുടരുകയാണ്. ബിഹാര്‍ സ്വദേശി ഫസീഹ് മഹ്മൂദിനെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തത്  ആരുടെ ഉത്തരവ് പ്രകാരമാണെന്ന് ഇപ്പോഴും വ്യക്തമല്ല. 
 രണ്ടു കശ്മീരി വിദ്യാര്‍ഥികളെ അലീഗഢ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പിടിച്ചുകൊണ്ടുപോയത്. അറസ്റ്റ് ചെയ്യുന്നതിന്‍െറ നടപടിക്രമങ്ങള്‍ പൊലീസ് പാലിക്കുന്നില്ല. 10.6 ശതമാനം മാത്രം മുസ്ലിംകളുള്ള മഹാരാഷ്ട്രയില്‍ ജയില്‍വാസികളില്‍ 36 ശതമാനം മുസ്ലിംകളാണ്. ജയിലുകളില്‍ മാത്രമാണ് മുസ്ലിംകള്‍ക്ക് അവരുടെ ജനസംഖ്യയേക്കാള്‍ പ്രാതിനിധ്യം ലഭിക്കുന്നത്. മുസ്ലിംകളെ ഭീകരരോ ഭീകരതയെ പിന്തുണക്കുന്നവരോ ആയി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം. നക്സല്‍ വിരുദ്ധ നടപടിയുടെ പേരില്‍ ബീജാപൂരില്‍ ആദിവാസികളെ കൂട്ടക്കൊല ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

No comments:

Post a Comment

Thanks