ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, July 8, 2012

സ്വാശ്രയ രംഗത്തെ വിചാരണ ചെയ്ത് സോഷ്യല്‍ ഓഡിറ്റിങ്

 സ്വാശ്രയ രംഗത്തെ വിചാരണ ചെയ്ത് 
സോഷ്യല്‍ ഓഡിറ്റിങ്
കോഴിക്കോട്: ഒരു പതിറ്റാണ്ട് പിന്നിട്ട സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കീറിമുറിച്ച് സോഷ്യല്‍ ഓഡിറ്റിങ്. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയാണ് സ്വാശ്രയ രംഗത്തിന്‍െറ ദശാബ്ദക്കാലത്തെ വിചാരണ ചെയ്തത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
സ്വാശ്രയ വിദ്യാഭ്യാസ മേഖല പൂര്‍ണമായും മാനേജ്മെന്‍റുകള്‍ക്ക് വിട്ടുകൊടുത്തതാണ് പ്രശ്നമായതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.  സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ സൗകര്യമൊരുക്കാതെ ലാഭം മാത്രം ലക്ഷ്യമിട്ട് മാനേജ്മെന്‍റുകള്‍ പ്രവര്‍ത്തിച്ചു.
പരിശോധനക്കത്തെുന്ന സംഘംപോലും ഇവരുടെ അതിഥികളായി മാറുന്നതാണ് പിന്നീട് കണ്ടത്. ഇതോടെ, ആരും ചോദിക്കാനും പറയാനുമില്ലാത്ത സ്ഥിതി മേഖലയിലുണ്ടായി. വിജയ ശതമാനം മെച്ചപ്പെടുത്താന്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാറാണ്. സ്ഥാപനത്തിന്‍െറ നിലവാരത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ബാധ്യത രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹികമായ കുറ്റമാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ ചെയ്യുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് എന്‍.പി. ഹാഫിസ് മുഹമ്മദ് അഭിപ്രായപ്പെട്ടു. പഠിച്ച് പണമുണ്ടാക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് ഇത്തരം സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ക്ക് പ്രേരണയാകുന്നത്. ഇവിടങ്ങളില്‍ യോഗ്യരായ അധ്യാപകരില്ല.
10വര്‍ഷം കഴിഞ്ഞിട്ടും സ്വാശ്രയ മേഖലയെക്കുറിച്ച് രാഷ്ട്രീയ നേതൃത്വം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ കോളജുകള്‍ എന്നത് ഒരു യാഥാര്‍ഥ്യമായിക്കണ്ട്, ഗുണപരമായ മാറ്റങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും സാമൂഹിക പ്രവര്‍ത്തകന്‍ സുന്ദര്‍രാജ് പറഞ്ഞു. ‘സ്വാശ്രയ വിദ്യാഭ്യാസത്തിന്‍െറ ഒരു ദശാബ്ദം, സോഷ്യല്‍ ഓഡിറ്റിങ്’ എന്ന വിഷയം എ. അനസ് അവതരിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ഫസല്‍ കാതിക്കോട്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ. സുഹൈല, പി.കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. എം. ജലീല്‍ സ്വാഗതവും കെ.പി.എം ഹാരിസ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks