ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, July 13, 2012

സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്ക് വേണ്ടി നിയമം നിര്‍മിക്കുന്നു-സോളിഡാരിറ്റി

സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്ക് വേണ്ടി നിയമം നിര്‍മിക്കുന്നു-സോളിഡാരിറ്റി
കോഴിക്കോട്: 2008ല്‍ നിയമസഭ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍തട നിയമത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് 2005 വരെയുള്ള പാടംനികത്തലുകള്‍ക്ക് നിയമസാധുത നല്‍കാനുള്ള പുതിയ നിര്‍ദേശത്തിലൂടെ  സര്‍ക്കാര്‍ നടത്തുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പ്രസ്താവനയില്‍ പറഞ്ഞു. തണ്ണീര്‍തട നിയമം പാസായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണാര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരുത്താന്‍ റവന്യൂ വകുപ്പ് ഇതുവരെ തയാറായിട്ടില്ല. യു.ഡി.എഫിലെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന്‍െറ നേതൃത്വത്തില്‍ വന്‍കിട ഭൂ ഉടമകള്‍ക്കുവേണ്ടി നിയമത്തെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. എസ്റ്റേറ്റുടമകളുമായുള്ള കേസുകളില്‍ സര്‍ക്കാര്‍ നിരന്തരം തോല്‍ക്കുന്നത് ഇതിന്‍െറ ഭാഗമായാണ്. തോട്ടഭൂമികളുടെ കാര്യത്തില്‍ തത്തുല്യമായ നിയമം തൊട്ടുമുമ്പുള്ള യു.ഡി.എഫ് ഗവണ്‍മെന്‍റ് കൊണ്ടുവന്നിരുന്നു. മരവിച്ചുകിടന്നിരുന്ന ഈ നിയമത്തേയും  പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം പുതിയ യു.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ ഒന്നാം പൊതുബജറ്റില്‍ ധനമന്ത്രി കെ.എം. മാണി മുന്നോട്ടുവെച്ചിരുന്നു. സര്‍ക്കാര്‍ ഒത്താശയോടെതന്നെ ഭൂമികൈയേറ്റവും നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തി പിന്നീട് ഒരു തീയതി വെച്ച് അതിനെ നിയമവിധേയമാക്കുന്ന സ്ഥിരം  രീതികളുടെ തനിയാവര്‍ത്തനമാണ് പുതിയ നീക്കവും.

No comments:

Post a Comment

Thanks