ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, July 10, 2012

സാമുദായിക ധ്രുവീകരണശ്രമം അപകടകരം -ടി. ആരിഫലി

 
 
 
 സാമുദായിക ധ്രുവീകരണശ്രമം
അപകടകരം -ടി. ആരിഫലി
ചേലേരിമുക്ക്: സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുന്ന തരത്തില്‍ സ്ഥാപനങ്ങളുടെയും മന്ത്രിമാരുടെയും സമുദായംതിരിച്ചുള്ള കണക്കെടുക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. ചേലേരിമുക്കില്‍ അലിഫ് ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപിച്ച അലിഫ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനാധിപത്യവും ജുഡീഷ്യറിയും പര്യാപ്തമല്ളെന്ന തോന്നലാണ് ഭീകരവാദത്തിന്‍െറ താത്ത്വിക അടിത്തറ. ഭീകരവാദം നേരിടാനെന്ന പേരില്‍ പൗരന് മനുഷ്യാവകാശംപോലും നിഷേധിക്കുന്നത് ഭരണകൂട ഭീകരതയാണ്. രണ്ട് നിലപാടുകളും നിരാകരിക്കുന്നതിലൂടെ മാത്രമേ സമൂഹത്തില്‍ സമാധാനം നിലനില്‍ക്കുകയുള്ളൂ. ജാതിമത ചിന്തകള്‍ക്കതീതമായി മനുഷ്യന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സ്ഥാപനങ്ങളുമായി സമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാംസ്കാരിക സമ്മേളനം ജെയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റിന്‍െറ ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. മുസ്തഫ നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം ചേലേരി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.വി.മഞ്ജുള, കെ.എം. ശിവദാസന്‍, പി. ജനാര്‍ദനന്‍, കെ.പി. ചന്ദ്രഭാനു, എ.ടി. സമീറ, വി.എന്‍. ഹാരിസ്, എം. ഖദീജ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ സ്വാഗതവും അബ്ദുല്‍റസാഖ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks