ധര്‍ണ നടത്തി
പയ്യന്നൂര്‍: വിലക്കയറ്റത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സായാഹ്ന ധര്‍ണ നടത്തി. കണ്ണൂര്‍ ജില്ലാ വൈ. പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എം. ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ പി.ബി.എം ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് ഇംതിയാസ്, അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് രാജീവ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതവും പി.വി. ഹസന്‍കുട്ടി നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks