ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, September 16, 2012

വെല്‍ഫെയര്‍ പാര്‍ട്ടി സമരാഹ്വാന ജാഥ 18ന് തുടങ്ങും

വെല്‍ഫെയര്‍ പാര്‍ട്ടി
സമരാഹ്വാന ജാഥ 18ന് തുടങ്ങും
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ സമരാഹ്വാന ജാഥ സെപ്റ്റംബര്‍ 18ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യം അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്നങ്ങളില്‍ ഭരണകൂടം കാണിക്കുന്ന ജനദ്രോഹ നയങ്ങളും പ്രതിപക്ഷ നിഷ്ക്രിയതയും വിചാരണ ചെയ്യുകയും ജനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് യാത്ര. വിലക്കയറ്റം, അഴിമതി, ഭൂമാഫിയ, അക്രമ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണവും യാത്രയുടെ ഭാഗമായി നടക്കും.
ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളിയാണ് യാത്ര നയിക്കുന്നത്. 18ന് വൈകീട്ട് മൂന്നിന് ചെറുപുഴയില്‍ സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ കരിവെള്ളൂരില്‍നിന്ന് തുടങ്ങുന്ന ജാഥ വൈകീട്ട് 6.30ന് തളിപ്പറമ്പില്‍ സമാപിക്കും. ബസ്സ്റ്റാന്‍ഡിന് സമീപം നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ ഇരിക്കൂറില്‍നിന്ന് പുറപ്പെട്ട് കണ്ണൂര്‍ സിറ്റിയില്‍ സമാപിക്കും. സംസ്ഥാന സെക്രട്ടറി കെ.എ. ശഫീഖ്, മാംഗ്ളിന്‍ പീറ്റര്‍ എന്നിവര്‍ സമാപന പരിപാടിയില്‍ പങ്കെടുക്കും. 21ന് രാവിലെ ചക്കരക്കല്ലില്‍നിന്ന് തുടങ്ങുന്ന ജാഥ വൈകീട്ട് 6.30ന് കൂത്തുപറമ്പ് ബസ്സ്റ്റാന്‍ഡിന് സമീപം സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, വൈ. പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി എന്നിവര്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കും. 23ന് പാനൂരില്‍നിന്ന് ആരംഭിച്ച് വൈകീട്ട് തലശ്ശേരിയില്‍ സമാപിക്കും. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നാലിന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈ. പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
ജാഥയോടൊപ്പം ആനുകാലിക സംഭവവികാസങ്ങള്‍ അനാവരണംചെയ്ത് അവതരിപ്പിക്കുന്ന കലാജാഥയും ഉണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മിസ്, മോഹനന്‍ കുഞ്ഞിമംഗലം എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks