ശ്രമദാനവുമായി സോളിഡാരിറ്റി
മട്ടന്നൂര്‍: അപകടം വിതക്കാന്‍ പാകത്തില്‍ പാലത്തില്‍ വളര്‍ന്ന കാട് വെട്ടിത്തെളിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകരും നാട്ടുകാരും മാതൃകയായി. അന്തര്‍ സംസ്ഥാന പാതയായ തലശ്ശേരി- മൈസൂര്‍ റൂട്ടില്‍ ഉളിയില്‍ പാലത്തില്‍ വളര്‍ന്നു പന്തലിച്ച മുള്ള്കാടുകളാണ് ഹര്‍ത്താല്‍ ദിനത്തില്‍ ശ്രമദാനത്തിലൂടെ വൃത്തിയാക്കിയത്. സോളിഡാരിറ്റി ഉളിയില്‍ യൂനിറ്റും നാട്ടുകാരുമാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്. വളവില്‍ സ്ഥിതി ചെയ്യുന്ന പാലത്തിന്‍െറ കൈവരികള്‍ ഉള്‍പ്പെടെ കാട്മൂടിയത് അപകടം വിതക്കാന്‍ പാകത്തിലായിരുന്നു.
രാവിലെ മുതല്‍ തുടങ്ങിയ ശ്രമദാനത്തില്‍ 25 പേര്‍ പങ്കെടുത്തു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്‍റ് അന്‍സാര്‍ ഉളിയില്‍, പി.സി. ജാഫര്‍, ഇബ്നുസീന, രാമന്‍, അബ്ദുല്‍ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
രാവിലെ മുതല്‍ തുടങ്ങിയ ശ്രമദാനത്തില്‍ 25 പേര്‍ പങ്കെടുത്തു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്‍റ് അന്‍സാര്‍ ഉളിയില്‍, പി.സി. ജാഫര്‍, ഇബ്നുസീന, രാമന്‍, അബ്ദുല്‍ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks