ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, September 8, 2012

ഐത്തപ്പയുടെ ചികിത്സ സോളിഡാരിറ്റി ഏറ്റെടുക്കും

 ഐത്തപ്പയുടെ ചികിത്സ
സോളിഡാരിറ്റി ഏറ്റെടുക്കും
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്ന ബെള്ളൂരിലെ ഐത്തപ്പയുടെ കുടുംബത്തിനുള്ള ചികിത്സ സോളിഡാരിറ്റി ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ദുരിത ബാധിതരുടെ പട്ടികയില്‍പെടാത്ത നിരവധി കുടുംബങ്ങളില്‍ ഒന്നാണ് ഐത്തപ്പയുടേത്. കേള്‍ക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഐത്തപ്പ. കര്‍ണാടകത്തില്‍ ജനിച്ച ഭാര്യക്ക് ബെള്ളൂരിലത്തെിയതോടെ അസുഖം വന്നുതുടങ്ങി. മകന്‍ ഏഴുവയസ്സുള്ള ശിവകുമാറിനും അഞ്ചുവയസ്സുള്ള അക്ഷയിനും സമാന അസുഖങ്ങളുണ്ട്. മക്കളെ എന്നും എടുത്തിരിക്കേണ്ട അവസ്ഥയിലായതിനാല്‍ ഐത്തപ്പക്കും ഭാര്യക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഇവരുടെ അസുഖം കൂടിവരുന്നത് നാട്ടുകാരെയും ഉത്കണ്ഠാകുലരാക്കുന്നു. സ്ഥിര വരുമാനമില്ലാതെ കൊച്ചു കുടിലില്‍ കഴിയുന്ന ഈ കുടുംബത്തിന് ഇപ്പോള്‍ അത്താണി അയല്‍ക്കാരും നാട്ടുകാരുമാണ്. ഇവര്‍ മൂന്നുനേരം ആഹാരം വീട്ടിലത്തെിക്കും.
കുടുംബത്തിലെ എല്ലാവരും എന്‍ഡോസള്‍ഫാന്‍ ഇരകളായിട്ടും സഹായം ലഭിക്കുകയോ സര്‍ക്കാറിന്‍െറ പട്ടികയില്‍ പെടുത്തുകയോ ചെയ്യാത്തത് കഴിഞ്ഞ ആഗസ്റ്റ് ആറിന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഐത്തപ്പയുടെ കുടുംബത്തിന്‍െറ കാര്യം പരിശോധിക്കാമെന്ന് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റെമഡിയേഷന്‍ സെല്‍ അറിയിച്ചിരുന്നുവെങ്കിലും തുടര്‍നടപടികളുണ്ടായില്ല. കഴിഞ്ഞദിവസം എന്‍ഡോസള്‍ഫാന്‍ മേഖലകളിലെ നിരവധി വീടുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് ഐത്തപ്പയുടെ കുടുംബത്തിന്‍െറ ജീവിതം സോളിഡാരിറ്റി നേതാക്കള്‍ നേരില്‍ കണ്ടത്.
ഐത്തപ്പയുടെ കുടുംബത്തിന് ചികിത്സ നല്‍കാനുള്ള ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തതായി നേതാക്കള്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, സെക്രട്ടറി കെ.കെ. ബഷീര്‍, പി.കെ. അബ്ദുല്ല, അബ്ദുല്ലത്തീഫ് കുമ്പള, കെ.കെ. ഇസ്മാഈല്‍, റാഷിദ് മുഹ്യിദ്ദീന്‍, സിന്ധു ഷാജി, വി.പി. ഷക്കീര്‍, അബ്ദുഖാദര്‍, എന്‍.എം. റിയാസ്, മുഹമ്മദ് പാടലടുക്ക, അബ്ദുറഹ്മാന്‍ ബെണ്ടിച്ചാല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Courtesy:Madhyamam

No comments:

Post a Comment

Thanks