ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, September 8, 2012

സ്വാശ്രയ കരാര്‍ അഴിമതിക്കെതിരെ എസ്.ഐ.ഒ സെക്രട്ടേറിയറ്റ് ധര്‍ണ

സ്വാശ്രയ കരാര്‍ അഴിമതിക്കെതിരെ എസ്.ഐ.ഒ സെക്രട്ടേറിയറ്റ് ധര്‍ണ
തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകള്‍ പുന$പരിശോധിക്കണമെന്നും വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ മാനേജ്മെന്‍റുകള്‍ നടത്തുന്ന കരാര്‍ അട്ടിമറിയില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കോളര്‍ഷിപ് വിതരണവ്യവസ്ഥകള്‍  നിശ്ചയിക്കാനുള്ള മാനദണ്ഡവും അര്‍ഹരായവരെ തെരഞ്ഞെടുക്കാനുള്ള അധികാരവും സര്‍ക്കാറില്‍നിന്ന് തട്ടിയെടുത്ത മാനേജ്മെന്‍റ് ഫെഡറേഷന്‍ പ്രസ്തുത സ്കോളര്‍ഷിപ് വിതരണ സംവിധാനം അട്ടിമറിച്ചിരിക്കുകയാണ്. സ്വാശ്രയ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ നടത്തുന്ന അട്ടിമറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. പി.എ. മുഹമ്മദ്കമ്മിറ്റി പിരിച്ചുവിട്ട് ഗുണനിലവാരമടക്കം നിരീക്ഷിക്കുന്ന സമഗ്ര കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ്  ലബീബ ഇബ്രാഹിം, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍ എന്നിവര്‍ സംസാരിച്ചു.  ജില്ലാ നേതാക്കളായ ഫാസില്‍, യൂസുഫ്, ഷിയാസ്, അജ്മല്‍ റഹ്മാന്‍, അമീര്‍, മഖ്താര്‍, നജ്ദ തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks