ഇസ്രായേലി സാന്നിധ്യം
വിദ്യാഭ്യാസ സമ്മേളനത്തില്‍ പ്രതിഷേധം
വിദ്യാഭ്യാസ സമ്മേളനത്തില്‍ പ്രതിഷേധം
ഹൈദരാബാദ്: ഇന്‍ഡസ് ഫൗണ്ടേഷന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്തോ ഗ്ളോബല്‍ എജുക്കേഷന്‍ സമ്മിറ്റിനെതിരെ ഫ്രന്‍റ്സ് ഓഫ് ഫലസ്തീന്‍ (എഫ്.ഒ.പി), എസ്.ഐ.ഒ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. ഇസ്രായേലില്‍നിന്നുള്ള ടെല്‍അവീവ്, ഹൈഫ യൂനിവേഴ്സിറ്റികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് എഫ്.ഒ.പി, എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പരിപാടി നടക്കുന്ന താജ് ഡക്കാന്‍ ഹോട്ടലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇസ്രായേലിനെ അക്കാദമികമായി ബഹിഷ്കരിക്കുക എന്ന സാര്‍വദേശീയ സമരങ്ങളുടെ ഭാഗമാണ് തങ്ങളുടെ സമരമെന്ന് എഫ്.ഒ.പി, എസ്.ഐ.ഒ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
No comments:
Post a Comment
Thanks