‘മതം നോക്കി ഭീകരരാക്കരുതെന്ന
വിധിയില്‍ ചര്‍ച്ച വേണം’
വിധിയില്‍ ചര്‍ച്ച വേണം’
കോഴിക്കോട്: മതത്തിന്‍െറ പേരില്‍ നിരപരാധിയെ ഭീകരനെന്ന് മുദ്രകുത്തി പീഡിപ്പിക്കരുതെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഏറെ ശ്രദ്ധേയവും രാജ്യം ഗൗരവപൂര്‍വം ചര്‍ച്ചചെയ്യേണ്ടതുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു. ഗുജറാത്തില്‍ തീവ്രവാദ ബന്ധം ആരോപിച്ച് പിടിയിലായ 11 മുസ്ലിം ചെറുപ്പക്കാരെ കുറ്റമുക്തരാക്കിയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.
ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ട ജനങ്ങള്‍ രാജ്യത്ത് നിരന്തരം തങ്ങളുടെ നിരപരാധിത്വവും രാജ്യസ്നേഹവും തെളിയിക്കേണ്ട അവസ്ഥ ഇന്നുണ്ട്.
തീവ്രവാദ വേട്ടയുടെ പേരില്‍ മാധ്യമങ്ങളും പൊലീസും ഭരണകൂടവും ചേര്‍ന്നാണ് ഈയവസ്ഥ സൃഷ്ടിക്കുന്നത്. ഇത് രാജ്യത്തിനകത്തെ സാമൂഹിക കെട്ടുറപ്പിനെയും പുരോഗതിയെയും പ്രതികൂലമായാണ് ബാധിക്കുക. തീവ്രവാദ വേട്ടയുടെ മറവില്‍ രാജ്യത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പൗരാവകാശ ധ്വംസനങ്ങളെക്കുറിച്ചും ഭരണകൂടംതന്നെ സൃഷ്ടിക്കുന്ന ഭീകരതയെക്കുറിച്ചും ചര്‍ച്ചകള്‍ ശക്തിപ്പെടാന്‍ ഈവിധി നിമിത്തമാകണം -അദ്ദേഹം പറഞ്ഞു.

No comments:
Post a Comment
Thanks