കണ്ണൂര്‍ മെഡിക്കല്‍
കോളജ്: വിദ്യാഭ്യാസമന്ത്രി
ഇടപെടണം -എസ്.ഐ.ഒ
കോളജ്: വിദ്യാഭ്യാസമന്ത്രി
ഇടപെടണം -എസ്.ഐ.ഒ
കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
അധികഫീസ് എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാനോ രക്ഷിതാക്കളുമായി ചര്‍ച്ച നടത്താനോ തയാറാവാത്ത കോളജ് മാനേജ്മെന്‍റിന്‍െറ നിലപാട് സംശയാസ്പദമാണെന്നും യോഗം അഭിപ്രായപ്പെട്ടു. നോക്കുകുത്തിയായി മാറിയ പി.എ. മുഹമ്മദ് കമ്മിറ്റിയെ പിരിച്ചുവിടണമെന്നും സ്വതന്ത്ര കമീഷനെ നിയോഗിച്ച് സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് സോഷ്യല്‍ ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം, ജില്ലാ സെക്രട്ടറി ആഷിഖ് കാഞ്ഞിരോട്, അഫ്സല്‍ ഹുസൈന്‍, റംസി എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks