രക്തദാനത്തിന് സജ്ജരായി
70 പെണ്‍കുട്ടികള്‍
70 പെണ്‍കുട്ടികള്‍
മട്ടന്നൂര്‍: രക്തദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് ഉളിയില്‍ നരയമ്പാറ ഐഡിയല്‍ അറബിക് കോളജിലെ 70 വിദ്യാര്‍ഥിനികള്‍ മാതൃകയായി. വിദ്യാര്‍ഥിനികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി തീര്‍ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കോളജില്‍ രക്തദാന സേന രൂപവത്കരിച്ചു.
ഐഡിയല്‍ കോളജില്‍ ഗേള്‍സ് യൂനിയന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച നടന്ന മെഡിക്കല്‍ ക്യാമ്പിലാണ് സേന രൂപവത്കരിച്ചത്. രക്തദാനത്തിനുള്ള സമ്മത പത്രത്തില്‍ പെണ്‍കുട്ടികളെല്ലാം ഒപ്പിട്ടു.
ക്യാമ്പില്‍ രക്ത നിര്‍ണയവും ആരോഗ്യ ബോധവത്കരണ ക്ളാസും നടന്നു. ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകളെക്കുറിച്ച് മട്ടന്നൂര്‍ ഗ്രെയ്സ് ഹോസ്പിറ്റലിലെ ഡോ. എ. ജോസഫ് ക്ളാസെടുത്തു. കോളജ് യൂനിയന്‍ ചെയര്‍പേഴ്സന്‍ കെ. അനീസ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. അബൂബക്കര്‍, പ്രിന്‍സിപ്പല്‍ വി.കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.വി. സാലിമ സ്വാഗതവും യു.യു.സി എന്‍.സി സല്‍വ നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks