ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനം 29ന്
കണ്ണൂര്‍: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ഭീകരതക്കെതിരെ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി കണ്ണൂരില്‍ ബഹുജന ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും. നവംബര്‍ 29ന് വൈകീട്ട് 4.30ന് സ്റ്റേഡിയം കോര്‍ണറിലാണ് സമ്മേളനം. മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി. മുജീബ് റഹ്മാന്‍, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം. സൂപ്പി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എന്നിവര്‍ സംസാരിക്കും.
No comments:
Post a Comment
Thanks