ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, November 15, 2012

സ്ട്രെച്ചര്‍ വിതരണം

 സ്ട്രെച്ചര്‍ വിതരണം
മട്ടന്നൂര്‍: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ജീവകാരുണ്യ പ്രവര്‍ത്തന ഭാഗമായി ജനമൈത്രി പൊലീസിന് സ്ട്രെച്ചര്‍ വിതരണംചെയ്തു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ഗള്‍ഫ് കോഓഡിനേറ്ററും വിദേശ വ്യവസായിയുമായ പി.കെ. അബ്ദുല്‍ റസാഖ്, മട്ടന്നൂര്‍ എസ്.ഐ കെ.വി. പ്രമോദിന് കൈമാറി. അസോസിയേഷന്‍ ചെയര്‍മാന്‍ എന്‍.എന്‍. അബ്ദുല്‍ ഖാദര്‍, വൈസ് ചെയര്‍മാന്‍ സി.എം. മുസ്തഫ, സെക്രട്ടറി കെ. ബഷീര്‍, ട്രഷറര്‍ ടി. ഉമര്‍ ഷെഫീഖ്, കെ. മുനീര്‍, ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസര്‍ പി.കെ. അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks