ഗസ്സ: ഇന്ന് പ്രതിഷേധ ദിനം
കോഴിക്കോട്: ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ഉന്മൂലനത്തിനെതിരെ എസ്.ഐ.ഒ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ അറിയിച്ചു. മനുഷ്യാവകാശങ്ങള്‍ കാറ്റില്‍പ്പറത്തി നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയുമടക്കം കൊന്നൊടുക്കുന്ന ഇസ്രായേലുമായി ഇന്ത്യ ഉണ്ടാക്കിയ മുഴുവന്‍ കരാറുകളും റദ്ദാക്കണമെന്നും അക്കാദമിക വൃത്തത്തില്‍നിന്ന് ഇസ്രായേലിനെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രതിഷേധ ഭാഗമായി കാമ്പസുകളില്‍ പ്രകടനം, കൂട്ടായ്മ, ധര്‍ണ, കൊളാഷ് പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും.
No comments:
Post a Comment
Thanks