സ്കൂള്‍ ബസ് കത്തിനശിച്ചു
കണ്ണൂര്‍: സ്കൂള്‍ ബസ് ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. പുല്ലൂപ്പിക്കടവിലെ കൗസര്‍ ഇംഗ്ളീഷ് സ്കൂളിന്‍െറ ബസാണ് കത്തിനശിച്ചത്. കാടാച്ചിറ കീഴറയിലെ ഡ്രൈവറുടെ വീടിനു സമീപമാണ് ബസ് നിര്‍ത്തിയിട്ടിരുന്നത്. ഞായറാഴ്ച രാവിലെ 5.30ഓടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ബസ് കത്തുന്നത് കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും ബസ് പൂര്‍ണമായി കത്തിനശിച്ചിരുന്നു. സ്കൂള്‍ ഓഫിസ് മാനേജര്‍ കെ.പി. അബ്ദുല്‍ അസീസിന്‍െറ പരാതിപ്രകാരം എടക്കാട് പൊലീസ് കേസെടുത്തു. പൊലീസ് സംഘം സ്ഥലത്തത്തെി പരിശോധന നടത്തി.
No comments:
Post a Comment
Thanks