കെ.സി.ബി.സിയുടെ നിലപാട്
സ്വാഗതാര്‍ഹം -വെല്‍ഫെയര്‍ പാര്‍ട്ടി
സ്വാഗതാര്‍ഹം -വെല്‍ഫെയര്‍ പാര്‍ട്ടി
തൃശൂര്‍: മദ്യനിരോധത്തിനുവേണ്ടി കേരള കത്തോലിക്ക മെത്രാന്‍സഭ (കെ.സി.ബി.സി) സ്വീകരിക്കുന്ന നിലപാടുകളെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അഭിനന്ദിച്ചു. മദ്യവില്‍പ്പനക്കാരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുകയില്ളെന്നും മദ്യക്കച്ചവടക്കാരെയും മദ്യപരെയും സഭയുടെ ഒൗദ്യോഗിക സ്ഥാനങ്ങളിലേക്ക് പരിഗണിക്കില്ളെന്നുമുള്ള കെ.സി.ബി.സിയുടെ തീരുമാനം ധീരമാണ്. തിരുവനന്തപുരം ഐകഫ് സെന്‍ററില്‍ നടന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്‍റ് ഡോ.കൂട്ടില്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മദ്യനിരോധത്തിന് വേണ്ടി തെരഞ്ഞെടുപ്പുകളെ പ്രയോജനപ്പെടുത്താന്‍ കെ.സി.ബി.സിയുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കെ. അംബുജാക്ഷന്‍,പി.എ. അബ്ദുല്‍ ഹക്കീം, സുരേന്ദ്രന്‍ കരിപ്പുഴ, പ്രേമ പിഷാരടി, ഇ.എ. ജോസഫ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks