ജസ്റ്റിസ് ബസന്തിനെ പദവികളില്‍
നിന്ന് നീക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
നിന്ന് നീക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: സൂര്യനെല്ലിയിലെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി വേശ്യാവൃത്തി നടത്തുകയായിരുന്നെന്ന ജസ്റ്റിസ് ആര്‍.ബസന്തിന്‍െറ പരാമര്‍ശം നിന്ദ്യവും സ്ത്രീ സമൂഹത്തെ അപമാനിക്കലുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന പാനല്‍ ഓഫ് അഡ്വക്കറ്റ്സില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷക പദവി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുന$പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസ് ബസന്ത് കേരളീയ സമൂഹത്തോട് മാപ്പ് പറയണം. സ്ത്രീപീഡന കേസുകളില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment
Thanks