ബസന്തിന്‍െറ പരാമര്‍ശം
ലജ്ജാവഹം -ജമാഅത്തെ
ഇസ്ലാമി വനിതാ വിഭാഗം
ലജ്ജാവഹം -ജമാഅത്തെ
ഇസ്ലാമി വനിതാ വിഭാഗം
കോഴിക്കോട്: സൂര്യനെല്ലി കേസില്‍ ജസ്റ്റിസ് ബസന്ത് നടത്തിയ പരാമര്‍ശം അത്യന്തം ലജ്ജാവഹമാണെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യ ആയിരുന്നുവെങ്കില്‍ ജസ്റ്റിസ് ബസന്ത് എന്തുകൊണ്ട് ഇത്രയുംകാലം മൗനം പാലിച്ചു? യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനും വിഷയം വഴിതിരിച്ചുവിടാനുമുള്ള ഇത്തരം കുതന്ത്രങ്ങളെ സമൂഹം തിരിച്ചറിയണം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഗൗരവമേറിയ ചര്‍ച്ചകളും നിയമ നിര്‍മാണങ്ങളും നടന്നുകൊണ്ടിരിക്കെ സ്ത്രീവര്‍ഗത്തെ അപമാനിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഉത്തരവാദപ്പെട്ടവരില്‍നിന്നുണ്ടായത് ഖേദകരമായിപ്പോയെന്നും യോഗം അഭിപ്രായപ്പെട്ടു
No comments:
Post a Comment
Thanks