ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, February 17, 2013

ഡി. വിനയചന്ദ്രനെ അനുസ്മരിച്ചു

 ഡി. വിനയചന്ദ്രനെ അനുസ്മരിച്ചു
കണ്ണൂര്‍: എഴുത്തില്‍ വ്യത്യസ്തത പുലര്‍ത്തിയ അപൂര്‍വം എഴുത്തുകാരില്‍ ഒരാളായിരുന്നു അന്തരിച്ച കവി ഡി. വിനയചന്ദ്രനെന്ന് കെ.സി. ഉമേഷ്ബാബു പറഞ്ഞു. എസ്.ഐ.ഒ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊലീസ് ക്ളബില്‍ സംഘടിപ്പിച്ച ഡി. വിനയചന്ദ്രന്‍ അനുസ്മരണവും സാംസ്കാരിക സായാഹ്നവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  എസ്.ഐ.ഒ ജില്ല വൈസ് പ്രസിഡന്‍റ് ടി.എ. ബിനാസ്  അധ്യക്ഷത വഹിച്ചു. ബഷീര്‍ കളത്തില്‍, മാധവന്‍ പുറച്ചേരി, മനോജ് കാട്ടാമ്പള്ളി, സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു. റംഷീദ് തളിപ്പറമ്പ് സ്വാഗതവും ആഷിഖ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks