വാര്‍ഷികാഘോഷം
ചക്കരക്കല്ല്: സഫ ഇംഗ്ളീഷ് സ്കൂള്‍, സഫ മോറല്‍ സ്കൂള്‍ എന്നീ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടത്തി. കഥാകൃത്ത് അശ്റഫ് ആഡൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം. അഹ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ. അബൂട്ടിമാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ.കെ. ഹര്‍ഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍, മാനേജര്‍ കെ.പി. നസീര്‍, ഇ. അബ്ദുസ്സലാം മാസ്റ്റര്‍, എം. മൊയ്തീന്‍കുട്ടി, എം. സഫ്വാന്‍ എന്നിവര്‍ സംസാരിച്ചു. മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് എന്‍.സി. ജാഫര്‍ സമ്മാനദാനം നടത്തി. കെ. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ നന്ദി പറഞ്ഞു.
No comments:
Post a Comment
Thanks