പടുവളം സമരത്തിന്
സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം
സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം
ചെറുവത്തൂര്‍: പടുവളത്തെ ബിവറേജസ് കോര്‍പറേഷന് കീഴിലെ ചില്ലറ മദ്യവില്‍പന കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ബുധനാഴ്ച 26ാം ദിവസത്തിലേക്ക്. മദ്യശാലക്കെതിരെയുള്ള സമരം എത്ര നാള്‍ നീണ്ടാലും വിജയം കാണുന്നതുവരെ സമരസമിതിക്കൊപ്പം പോരാടുമെന്ന് സോളിഡാരിറ്റി അറിയിച്ചു. പയ്യന്നൂര്‍ ഏരിയ പ്രസിഡന്‍റ് ശിഹാബ് അരവഞ്ചാല്‍, ഏരിയ സെക്രട്ടറി നൗഷാദ് കരിവെള്ളൂര്‍, തനിമ കല സാഹിത്യവേദി കണ്ണൂര്‍ ജില്ല പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി, ഫൈസല്‍ തായിനേരി, ടി.സി. അബ്ദുറഹ്മാന്‍, സി.എച്ച്. മുസ്തഫ, എസ്.എല്‍.ടി. സിദ്ദീഖ്, ജബ്ബാര്‍ ചേലേരി, സൈനുദ്ദീന്‍ കടന്നപ്പള്ളി, ഷാഹുല്‍ മാതമംഗലം എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks