ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 29, 2013

MEDIAONE

PRABODHANAM WEEKLY


‘ഒരു കൈ ഒരു തൈ’ എടക്കാട് ഏരിയാതല ഉദ്ഘാടനം

 
 
 
‘ഒരു കൈ ഒരു തൈ’ എടക്കാട് 
ഏരിയാതല ഉദ്ഘാടനം 
 കാഞ്ഞിരോട് : മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ കാമ്പയിന്‍’ എടക്കാട് ഏരിയാതല ഉദ്ഘാടനം കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ ഹുദ ഇംഗ്ളീഷ് സ്കൂളില്‍ മുണ്ടേരി പഞ്ചായത്ത് മെമ്പര്‍ രമണി ടീച്ചര്‍ നിര്‍വഹിച്ചു. മുണ്ടേരി പഞ്ചായത്ത് അസി. കൃഷി ഓഫീസര്‍ ജയരാജ്, മലര്‍വാടി ക്യാപ്റ്റന്‍ ഹഫാം എന്നിവര്‍ മരത്തൈ നട്ടു. ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയ സെക്രട്ടറി ഉമ്മര്‍കുട്ടി അധ്യക്ഷത വഹിച്ചു. അഹ്മദ് പാറക്കല്‍, ടി. അഹ്മദ് മാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം: എ.ടി. സമീറ പ്രസിഡന്‍റ്, എം. സൈറാബാനു സെക്രട്ടറി

 ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം: എ.ടി. സമീറ പ്രസിഡന്‍റ്,  
എം. സൈറാബാനു സെക്രട്ടറി
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റായി എ.ടി. സമീറയെയും സെക്രട്ടറിയായി എം. സൈറാബാനുവിനെയും തെരഞ്ഞെടുത്തു. രണ്ടുവര്‍ഷമാണ് കാലാവധി.
ടി.പി. സാഹിദ (ജോ. സെക്ര.), പി. ജമീല (ഇസ്ലാമിക സമൂഹം), കെ.എ. സൗദ (തര്‍ബിയത്ത്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഏരിയാ കണ്‍വീനര്‍മാരായി സറീന മൊയ്തു (കണ്ണൂര്‍), സി.പി. ഷമീദ (തലശ്ശേരി), സി. ഹസീന (ന്യൂ മാഹി), ടി. നജ്മ (പാനൂര്‍), ടി.കെ. സുബൈദ (ഇരിട്ടി), വി.കെ. താഹിറ (മാടായി), പി.ടി.പി. സാജിദ (പയ്യന്നൂര്‍), സി.സി. ഫാത്തിമ (മട്ടന്നൂര്‍, സൈറാബാനു (എടക്കാട്), ടി.പി. സാജിത (വളപട്ടണം) എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാസമിതി അംഗങ്ങള്‍: കെ.എന്‍. സുലൈഖ, ടി.കെ. ജംഷീറ, പി. ഷാഹിന, ടി.പി. ആയിശ, ജബീന ഇര്‍ഷാദ്, സി.ടി. അമീന, എ.പി. ശബാനി, ബിസ്മിന, പി. റഷീദ, കെ.എം. സമീന ജബ്ബാര്‍. ജില്ലാ കണ്‍വെന്‍ഷന്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

വിദ്യാലയങ്ങളില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കണം -ജമാഅത്തെ ഇസ്ലാമി

വിദ്യാലയങ്ങളില്‍ മതസ്വാതന്ത്ര്യം
ഉറപ്പാക്കണം -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും വിശ്വാസ-അനുഷ്ഠാന സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കുറെ വര്‍ഷങ്ങളായി സംസ്ഥാനത്തെ ചില സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. ഇത് ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്‍െറ ലംഘനമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഈയിടെ പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍തന്നെ മുസ്ലിം വിദ്യാര്‍ഥിനികളുടെ മതസ്വാതന്ത്ര്യനിഷേധ പ്രശ്നത്തെ സ്ഥിരീകരിക്കുന്നതുമാണ്.
വിദ്യാര്‍ഥികള്‍ക്ക് അവരുടെ മൗലികാവകാശം ലഭ്യമാക്കുന്നതിനുപകരം ഇതാവശ്യപ്പെടുന്ന സംഘടനകളെ അപകീര്‍ത്തിപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. അല്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി. അമീര്‍ ടി.ആരിഫലി അധ്യക്ഷത വഹിച്ചു.

ബൈത്തുസകാത്ത്: സകാത്ത് വിതരണം

ബൈത്തുസകാത്ത്: സകാത്ത് വിതരണം
തലശ്ശേരി: ചൊക്ളി ബൈത്തുസകാത്ത് കമ്മിറ്റി ശേഖരിച്ച സകാത്തിന്‍െറ വിതരണോദ്ഘാടനം മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് കെ. അഹമ്മദ് ഹാജി നിര്‍വഹിച്ചു. ബൈത്തുസകാത്ത് പ്രസിഡന്‍റ് കണിയാങ്കണ്ടി മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ബി. ഉസ്മാന്‍, പി. ഖാദര്‍ മാസ്റ്റര്‍, ടി. അബ്ദുല്‍റഹീം, സി.കെ. ജലീല്‍ എന്നിവര്‍ സംസാരിച്ചു. അസീസ് മാസ്റ്റര്‍ സ്വാഗതവും സി.കെ. ഫര്‍ഹാദ് നന്ദിയും പറഞ്ഞു.

കൃഷിഭൂമിസമരങ്ങള്‍ ഏറ്റെടുക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

 കൃഷിഭൂമിസമരങ്ങള്‍ ഏറ്റെടുക്കുമെന്ന്
വെല്‍ഫെയര്‍ പാര്‍ട്ടി
 കുളത്തൂപ്പുഴ: കൃഷിയോഗ്യമായ ഭൂമിക്ക് വേണ്ടി അരിപ്പ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം സമരം ഏറ്റെടുക്കാനും വെല്‍ഫെയര്‍ പാര്‍ട്ടി തയാറാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍.  അരിപ്പ ഭൂസമരക്കാര്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ നല്‍കുന്ന ചടങ്ങ് കുളത്തൂപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതര്‍ക്ക് മൂന്ന് സെന്‍റ് എന്ന സര്‍ക്കാര്‍ നയം കൂടുതല്‍ ഭൂരഹിതരെ സൃഷ്ടിക്കാനേ സഹായിക്കൂ. കൃഷിഭൂമി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആദിവാസി -ദലിത് സമൂഹത്തിന് എല്ലാ സഹായങ്ങളും നല്‍കും. ഭൂരഹിതരെ മൂന്നുസെന്‍റ് നല്‍കി ചേരിവാസികളാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, പാട്ട വ്യവസ്ഥ ലംഘിച്ചും അനധികൃതമായും സര്‍ക്കാര്‍ ഭൂമി കൈവശംവെക്കുന്ന വന്‍കിടക്കാരെ ഒഴിപ്പിക്കാത്തത് വിരോധാഭാസമാണെന്ന് അംബുജാക്ഷന്‍ പറഞ്ഞു.
അഞ്ച് ജില്ലകളില്‍ നിന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സമാഹരിച്ച ഭക്ഷ്യവിഭവങ്ങളാണ് സമരസമിതിക്ക് കൈമാറിയത്. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു.  ദേശീയ ഉപാധ്യക്ഷന്‍ ഫാ. എബ്രഹാം ജോസഫ് ആദിവാസി ദലിത് മുന്നേറ്റ സമരസമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീരാമന്‍ കൊയ്യോന് വിഭവങ്ങള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. റസാഖ് പാലേരി സ്വാഗതവും കെ.ബി. മുരളി  നന്ദിയും പറഞ്ഞു.

ദുരന്തഭൂമിയില്‍ മതഭേദമില്ലാത്ത കാരുണ്യഹസ്തം

ദുരന്തഭൂമിയില്‍ മതഭേദമില്ലാത്ത കാരുണ്യഹസ്തം
ന്യൂദല്‍ഹി: പ്രളയം ദുരന്തം വിതച്ച ഭൂമിയില്‍ മതഭേദമില്ലാത്ത കാരുണ്യഹസ്തവുമായി മുസ്ലിം സംഘടനകളും ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്ത്. ജമാഅത്തെ ഇസ്ലാമി ഉത്തര്‍പ്രദേശ് വെസ്റ്റ് - ഉത്തരാഖണ്ഡ് ഹല്‍ഖകള്‍ സംയുക്തമായി ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇതുകൂടാതെ ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ജമാഅത്ത് നേതാക്കളുടെ നേതൃത്വത്തില്‍  ഋഷികേശിലേക്കും ഡറാഡൂണിലേക്കും വളന്‍റിയര്‍മാരെ അയക്കുകയും ചെയ്തു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ഒറ്റപ്പെട്ടു കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിലായതിനാല്‍ പ്രളയക്കെടുതി മൂലം പകര്‍ച്ചവ്യാധികളും മറ്റു രോഗങ്ങളും പിടിപെട്ടവര്‍ക്ക് ചികിത്സക്ക് മതിയായ സൗകര്യങ്ങളില്ളെന്നുകണ്ടാണ് ജമാഅത്തിന്‍െറ നീക്കം. പ്രാദേശിക ഭരണകൂടവുമായും ഇന്ത്യന്‍ റെയില്‍വേയുമായും സഹകരിച്ചാണ് സംസ്ഥാന അമീര്‍ മൗലാനാ ഇനാമുല്ല ഇസ്ലാഹിയുടെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് റെയില്‍വേ സൂപ്രണ്ട് എം.കെ. ദാസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിലെ ജമാഅത്ത് വളന്‍റിയര്‍മാര്‍ക്കുള്ള താമസസൗകര്യം റെയില്‍വേ ഒരുക്കിക്കൊടുത്തു. പ്രളയബാധിതര്‍ക്ക് മതിയായ ചികിത്സക്ക് അഞ്ച് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരും മൊബൈല്‍ ഹോസ്പിറ്റലും സജ്ജമാക്കിയിട്ടുണ്ട്.

അന്തര്‍സംസ്ഥാന പലിശരഹിത സഹായ സഹകരണ സംഘം യാഥാര്‍ഥ്യമാവുന്നു

അന്തര്‍സംസ്ഥാന പലിശരഹിത സഹായ
സഹകരണ സംഘം യാഥാര്‍ഥ്യമാവുന്നു
കോഴിക്കോട്: പലിശരഹിത സാമ്പത്തിക വ്യവസ്ഥയുടെ വിളംബരമായി ‘സംഗമം’ മള്‍ട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി പ്രവര്‍ത്തനത്തിന് തുടക്കമായി.
തമിഴ്നാട്, കേരളം, പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ പ്രവര്‍ത്തന മേഖലയാക്കിയാണ് സംഗമം ആരംഭിച്ചത്. കോഴിക്കോട്  ഹൈലൈറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ പദ്ധതിയുടെ ഒൗപചാരിക പ്രഖ്യാപനം നിര്‍വഹിച്ചു.
 മനുഷ്യത്വരഹിതമായ പലിശക്കെതിരായ പോരാട്ടത്തിന്‍െറ ഭാഗമാണ് ഈ സംരംഭമെന്ന് സിദ്ദീഖ് ഹസന്‍ പറഞ്ഞു.
ലോകത്തിന് മാതൃകയായ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ  പ്രായോഗിക മാതൃകയാണ് ‘സംഗമം’ കൊണ്ട് സാധ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇച്ഛാശക്തിയും അര്‍പ്പണബോധവുമുണ്ടെങ്കില്‍ ഇത് വിജയിപ്പിക്കാനാവും. ഇന്ത്യയില്‍ കൊള്ളപ്പലിശക്ക് കര്‍ഷകര്‍ക്ക് പണം കടം കൊടുക്കുന്ന സഹകരണ സംഘങ്ങള്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹകരണ സംഘങ്ങള്‍ക്കുമേല്‍  റിസര്‍വ് ബാങ്കിന്‍െറ നിയന്ത്രണം വരാനിടയായത് ഇതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് ഡയറക്ടര്‍ കെ. ശംസുദ്ദീന്‍ പദ്ധതി വിശദീകരിച്ചു.
50 കോടി രൂപയുടെ അംഗീകൃത മൂലധനമുള്ള, കേന്ദ്ര സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്ത അന്തര്‍ സംസ്ഥാന സഹകരണ സംഘമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഓഹരിയെടുക്കുന്നവര്‍ക്കാണ് അംഗത്വം നല്‍കുക. അംഗങ്ങളില്‍നിന്ന് പലിശരഹിത നിക്ഷേപങ്ങള്‍ സ്വീകരിക്കും. നിക്ഷേപങ്ങള്‍ക്ക് സുരക്ഷയും പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ടാവും. ലാഭനഷ്ടങ്ങള്‍ അംഗങ്ങള്‍ പങ്കുവെക്കും.
അംഗങ്ങള്‍ക്ക് വിവിധ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും പലിശരഹിത സൂക്ഷ്മ വായ്പകള്‍ നല്‍കും. ഒരംഗത്തിന് പരമാവധി 10 ലക്ഷം രൂപവരെ വായ്പ നല്‍കും. നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വായ്പകള്‍ നല്‍കുകയും ബ്രാഞ്ചു വഴിയായിരിക്കും.
കേരളത്തിലും തമിഴ്നാട്ടിലുമായി മൂന്നു വീതം ബ്രാഞ്ചുകള്‍ ആദ്യം തുടങ്ങും. കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുക. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ചടങ്ങില്‍ സംസാരിച്ചു. സാമ്പത്തിക വ്യവസ്ഥകളുടെ തകര്‍ച്ചക്കും ധനത്തിന്‍െറ വിലയിടിവിനും കാരണം പലിശയാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക മേഖലയിലെ ധാര്‍മിക പ്രതിസന്ധിക്കുള്ള പരിഹാരമാണ് പലിശരഹിത വായ്പാ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുലൈമാന്‍, സംഗമം വൈസ്  പ്രസിഡന്‍റ് തുഫൈല്‍ അഹ്മദ് വാണിയമ്പാടി എന്നിവര്‍ സംസാരിച്ചു.
 ‘സംഗമം’ പ്രസിഡന്‍റ് ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം

‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം
പുതിയതെരു: മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ കാമ്പയിന്‍’ വളപട്ടണം ഏരിയാതല ഉദ്ഘാടനം കീരിയാട്ട് ജമാഅത്തെ ഇസ്ലാമി ഏരിയാ ജനറല്‍ സെക്രട്ടറി എന്‍.കെ. അബ്ബാസ് മദ്റസാ ലീഡര്‍ സിനാന് മരത്തൈയും വിത്തും നല്‍കി നിര്‍വഹിച്ചു. അംഗങ്ങള്‍ക്ക് പരിസ്ഥിതി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഏരിയാ കോഓഡിനേറ്റര്‍ എന്‍.എം. കോയ, കാസിം മാസ്റ്റര്‍, ടീന്‍ ഇന്ത്യ ഏരിയാ പ്രസിഡന്‍റ് അമീന്‍ ഹാരിസ് എന്നിവര്‍ സംസാരിച്ചു. രഹ്ന ബീബി ടീച്ചര്‍, അശീറ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്വിസ് മത്സരത്തില്‍ സിനാന്‍ ഒന്നാംസ്ഥാനം നേടി.

Friday, June 28, 2013

ചേലോറയില്‍ ഒച്ചിനെ തള്ളി; പ്രതിഷേധവുമായി നാട്ടുകാര്‍

ചേലോറയില്‍  ഒച്ചിനെ തള്ളി;
പ്രതിഷേധവുമായി നാട്ടുകാര്‍
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യത്തോടൊപ്പം ആഫ്രിക്കന്‍ ഒച്ചിനെ തള്ളി. ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തത്തെി. വ്യാഴാഴ്ച പുലര്‍ച്ചെ 5.30നാണ് നഗരസഭയുടെ മാലിന്യത്തോടൊപ്പം ആഫ്രിക്കന്‍ ഒച്ചിനെയും തള്ളിയത്.
കണ്ണൂര്‍ ഒണ്ടേന്‍ റോഡ് പരിസരം, സംഗീത തിയറ്റര്‍ പരിസരം എന്നിവിടങ്ങളില്‍നിന്നാണ് ആഫ്രിക്കന്‍ ഒച്ചിനെ കൊണ്ടുവരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കണ്ണൂരില്‍നിന്ന് 11 കി.മീറ്ററോളം ഒച്ചുകളെയും വഹിച്ചത്തെിയ വാഹനത്തില്‍നിന്ന് വഴിനീളെ ഒച്ചുകളുടെ മുട്ടകള്‍ വിതറാനിടയുണ്ടെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും ഇവര്‍ പറഞ്ഞു. നഗരസഭയുടെ മാലിന്യത്തില്‍ നിന്ന് പ്ളാസ്റ്റിക് മാലിന്യം വേര്‍തിരിക്കാനത്തെിയ സ്ത്രീകളുടെ ശ്രദ്ധയില്‍പെട്ടത് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടും നടപടിയില്ല. അതേസമയം, പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ജൈവമാലിന്യങ്ങള്‍ മാത്രമേ ചേലോറയില്‍ തള്ളാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിക്കുന്നതായും സമരസമിതി നേതാക്കള്‍ പറഞ്ഞു.

Wednesday, June 26, 2013

പാത്തുമ്മ

പാത്തുമ്മ
മാണിയൂര്‍: തണ്ടപ്പുറം വാണിയങ്കണ്ടി പാത്തുമ്മ (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.കെ. അബ്ദുല്ല ഹാജി. മക്കള്‍: വി.കെ. അബ്ദുറഹ്മാന്‍ ഹാജി, റമദാന്‍, അബ്ദുല്‍ റസാഖ്, അബ്ദുല്‍ ജലീല്‍, താഹിറ, പരേതനായ മുഹമ്മദ് കുഞ്ഞി. മരുമക്കള്‍: പി. സക്കറിയ, സി.എച്ച്.  റംല, ടി.കെ. സുബൈദ, യു.വി. ഹസീന, ആസിയ, എം.കെ. സൈനബ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പഴയപള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Tuesday, June 25, 2013

എസ്.ഐ.ഒ ഹൈസ്കൂള്‍ മെംബര്‍ഷിപ് കാമ്പയിന്‍ തുടങ്ങി

എസ്.ഐ.ഒ ഹൈസ്കൂള്‍
മെംബര്‍ഷിപ് കാമ്പയിന്‍ തുടങ്ങി
കണ്ണൂര്‍: എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 20 വരെ നടക്കുന്ന ‘അറിവിന്‍െറ ആകാശം പോരാട്ടത്തിന്‍െറ മണ്ണ്’ മെംബര്‍ഷിപ് കാമ്പയിന് തുടക്കമായി. പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ വിദ്യാര്‍ഥി ഹാമിര്‍ ആദ്യ മെംബര്‍ഷിപ് ഏറ്റുവാങ്ങി. ജില്ലാ ജോയന്‍റ് സെക്രട്ടറി ആര്‍.എ. സാബിഖ്  അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതവും ആദില്‍ നന്ദിയും പറഞ്ഞു.

പ്രതിഷേധ പ്രകടനം


പ്രതിഷേധ പ്രകടനം
കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവെക്കുക, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടുക, ജോസ് തെറ്റയില്‍ എം.എല്‍.എ രാജിവെച്ച് അന്വേഷണം നേരിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ട്രെയിനിങ് സ്കൂള്‍ പരിസരത്തുനിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപന പൊതുയോഗം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ് സംസാരിച്ചു. മണ്ഡലം സെക്രട്ടറി മധു കക്കാട് സ്വാഗതവും പി.എം. സന്തോഷ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് പള്ളിപ്രം പ്രസന്നന്‍, റഹ്ന ടീച്ചര്‍, സാജിദ സജീര്‍, അഹമ്മദ്കുഞ്ഞി, സി.കെ. ഷൗക്കത്തലി എന്നിവര്‍ നേതൃത്വം നല്‍കി.

MEDIA ONE


അടിയന്തരാവസ്ഥ ദിനം: സോളിഡാരിറ്റി പ്രതിരോധ സംഗമം ഇന്ന്

അടിയന്തരാവസ്ഥ ദിനം:
സോളിഡാരിറ്റി പ്രതിരോധ
സംഗമം ഇന്ന്

തൃശൂര്‍: അടിയന്തരാവസ്ഥ ദിനത്തോടനുബന്ധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്, ‘നിശബ്ദ അടിയന്തരാവസ്ഥയെ ചെറുക്കുക’ എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന പ്രതിരോധ സംഗമം ചൊവ്വാഴ്ച നടക്കും.
 വൈകീട്ട് അഞ്ചിന് കോര്‍പറേഷന് മുന്നിലാണ്  പ്രതിരോധ സംഗമം. ജനങ്ങളുടെ മൗലീകാവകാശങ്ങള്‍ നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെയും  സമാധാന പ്രതിഷേധങ്ങള്‍ക്കെതിരെ കേസെടുക്കുന്ന പൊലീസ്  നടപടിക്കെതിരെയുമാണ് സംഗമമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അഫ്സല്‍ ഗുരുവിന്‍െറ വധത്തിന്‍െറ പശ്ചാത്തലത്തില്‍ തൃശൂര്‍ വിബ്ജിയോര്‍ ചലച്ചിത്രമേളയോടനുബന്ധിച്ച് വധശിക്ഷക്കെതിരെ സിനിമാ -കലാപ്രവര്‍ത്തകര്‍ പ്രതികരിച്ചതിന്‍െറ പേരില്‍ കേസെടുത്ത പൊലീസ് നടപടിയിലും ദേശീയപാത വികസനത്തിന്‍െറ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് നേരെയും കാതിക്കുടത്ത് എന്‍.ജി.എല്‍ കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെ പ്രതികരിച്ച സമരക്കാര്‍ക്ക് നേരെയും കള്ളക്കേസുകളെടുക്കുന്ന പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നത്. സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്  പി.ഐ. നൗഷാദ് അധ്യക്ഷത വഹിക്കും.

Monday, June 24, 2013

മരമില്ല് തകര്‍ന്നു

മരമില്ല് തകര്‍ന്നു
ചക്കരക്കല്ല്: കനത്ത മഴയില്‍ മരമില്ല് ഭാഗികമായി തകര്‍ന്നു. ഏച്ചൂരിലെ കാപ്പാട് തറമ്മല്‍ ജാനകിയുടെ ഉടമസ്ഥതയിലുള്ള സഹജ ടിമ്പര്‍ ഇന്‍ഡസ്ട്രീസാണ് ഭാഗികമായി തകര്‍ന്നുവീണത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്‍െറ മേല്‍ക്കൂരയുടെ 15 മീറ്ററോളം ഉയരമുള്ള ഭാഗമാണ് തകര്‍ന്നത്.

എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ സമ്മേളന പ്രഖ്യാപനം നടത്തി

 എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ
സമ്മേളന പ്രഖ്യാപനം നടത്തി

കണ്ണൂര്‍: ‘ആത്മീയ രാഷ്ട്രീയം കാലത്തിന്‍െറ തേട്ടം’ എന്ന തലക്കെട്ടില്‍ ഡിസംബര്‍ 28ന് നടക്കുന്ന കണ്ണൂര്‍ ഏരിയ സമ്മേളനത്തിന്‍െറ പ്രഖ്യാപനം എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് ഫാസില്‍ അബ്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ്, സോളിഡാരിറ്റി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് ഷുഹൈബ് മുഹമ്മദ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഖന്‍സ ഹാറൂണ്‍ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി ആര്‍. സയ്യിദ് സാബിഖ് പ്രമേയ വിശദീകരണം നടത്തി.
ആരിഫ ഖിറാഅത്ത് നടത്തി. ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, അവാര്‍ഡുദാനം എന്നിവ നടന്നു. എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ സെക്രട്ടറി മുഹസിന്‍ താണ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ജൗഹര്‍ അബ്ദു അഴീക്കോട് നന്ദിയും പറഞ്ഞു.

പ്രതിഷേധ കൂട്ടായ്മ



പ്രതിഷേധ കൂട്ടായ്മ
കണ്ണൂര്‍: ശിരോവസ്ത്ര നിരോധവും  ഡി.പി.ഐയുടെ നടപടിയും പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ജി.ഐ.ഒ ജില്ലാ കമ്മിറ്റി പഴയബസ്സ്റ്റാന്‍ഡ് പരിസരത്തു നടത്തിയ പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ശിരോവസ്ത്രമുള്‍പ്പെടെയുള്ള, മുസ്ലിം പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതി മതപരമായ അവകാശമാണ്. ഇതു നിഷേധിക്കുന്നത് ഭരണഘടനയോട് നീതിപുലര്‍ത്താത്ത സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന അധ്യക്ഷത വഹിച്ചു. പി.എ. സാജിദ, ഉമ്മുല്‍ ഫായിസ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി നാജിയ സ്വാഗതവും ജോയന്‍റ് സെക്രട്ടറി നസ്രീന നന്ദിയും പറഞ്ഞു.

ശിരോവസ്ത്ര നിരോധം: വിവാദ സര്‍ക്കുലറില്‍ പ്രതിഷേധിച്ചു



ശിരോവസ്ത്ര നിരോധം:
വിവാദ സര്‍ക്കുലറില്‍ പ്രതിഷേധിച്ചു

കണ്ണൂര്‍: സ്കൂളിലെ ശിരോവസ്ത്ര നിരോധവുമായി ബന്ധപ്പെട്ട് ഡി.പി.ഐ പുറപ്പെടുവിച്ച വിവാദ സര്‍ക്കുലറും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹീം സംസാരിച്ചു. ശിരോവസ്ത്രം നിരോധിക്കുന്ന സ്കൂള്‍ മാനേജ്മെന്‍റുകള്‍ പൗരാവകാശ ധ്വംസനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണം. ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളെ കുഴപ്പക്കാരായി ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷാനടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആശിഖ് കാഞ്ഞിരോട്, ജോ. സെക്രട്ടറി ആര്‍.എ. സാബിഖ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് അഫ്സല്‍ ഹുസൈന്‍, ടി.എ. ബിനാസ്, റംസി സലാം എന്നിവര്‍ നേതൃത്വം നല്‍കി.

മണിപ്പാല്‍ സംഭവം: പ്രതിഷേധം ഉയരണം -എസ്.ഐ.ഒ

 മണിപ്പാല്‍ സംഭവം: പ്രതിഷേധം ഉയരണം -എസ്.ഐ.ഒ
  ഉഡുപ്പി: മണിപ്പാലില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവം കിരാതമാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. സഫീര്‍ഷാ പറഞ്ഞു. ഉഡുപ്പിയില്‍ വിദ്യാര്‍ഥിപ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം ഹീനകൃത്യങ്ങള്‍ കേവല നിയമനിര്‍മാണങ്ങള്‍കൊണ്ട് ഇല്ലാതാക്കാന്‍ സാധ്യമല്ല. സംസ്ഥാനത്തിന് പുറത്തുപഠിക്കുന്ന വിദ്യാര്‍ഥികള്‍ നിരവധി ചൂഷണങ്ങള്‍ക്ക് ഇരിയാകുന്നുണ്ട്. അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sunday, June 23, 2013

ജി.ഐ.ഒ വായനദിന മത്സരം സംഘടിപ്പിച്ചു

ജി.. വായനദിന മത്സരം സംഘടിപ്പിച്ചു
കണ്ണൂ: ഗേൾസ്ഇസ്ലാമിക് ർഗനൈസേഷൻ(ജി..കേരള വായനദിനത്തോടനുബന്ധിച്ച് ഹൈസ്കൂ, ഹയർസെക്കൻഡറി തലത്തി സംഘടിപ്പിക്കുന്ന 'ൻക്വസ്റ്റ് -2013' ക്വിസ് മത്സരത്തിന്റെ ഒന്നാം ഘട്ട മത്സരം കണ്ണൂ ജില്ലയി ബുധനാഴ്ച്ച സംഘടിപ്പിച്ചു. 30 ഓളം സ്കൂളുകളി നിന്ന് 400ത്തോളം വിദ്യാർഥിനികളാണ് പങ്കെടുത്തത്. സ്ഥാപനതല മത്സരത്തി വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാ ജൂണ്‍ 30-ന് 10മണിക്ക് കണ്ണൂ കൗസ സ്കൂളി വെച്ച് നടക്കുന്ന രണ്ടാം ഘട്ട മത്സരത്തി പങ്കെടുക്കേണ്ടതാണ്.

‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം

‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം പരിസ്ഥിതി കാമ്പയിന്‍െറ ഭാഗമായി ‘ഒരുകൈ ഒരു തൈ’ കണ്ണൂര്‍ ഏരിയാതല ഉദ്ഘാടനം കണ്ണൂര്‍ സിറ്റി നാലുവയല്‍ ഐ.സി.എം സ്കൂളില്‍ നഗരസഭ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. എ.ടി. അബ്ദുല്‍ ഗഫൂര്‍, എ. സറീന എന്നിവര്‍ സംസാരിച്ചു. സീനത്ത് ടീച്ചര്‍ ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. അബ്ദുല്‍ അസീസ് സ്വാഗതവും മലര്‍വാടി ബാലസംഘം ഏരിയ കോഓഡിനേറ്റര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റം അനുവദിക്കില്ല -ജി.ഐ.ഒ

പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റം
അനുവദിക്കില്ല -ജി.ഐ.ഒ

കണ്ണൂര്‍: സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രം ധരിക്കുന്നത് ഏതൊരു പൗരന്‍െറയും അവകാശമാണെന്നും സ്കൂളുകളിലെ ശിരോവസ്ത്ര നിരോധം പൗരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഇത് അനുവദിക്കാനാവില്ളെന്നും ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ശിരോവസ്ത്ര ധാരണത്തിലൂടെ മതസ്പര്‍ധ വളര്‍ത്തുകയല്ല, ഇന്ത്യ പോലുള്ള രാജ്യത്തിന്‍െറ മതസൗഹാര്‍ദം എടുത്തുകാട്ടുകയാണ് ചെയ്യുന്നത്. മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം വകവെച്ചുകൊടുക്കാന്‍ ഗവണ്‍മെന്‍റും പൊതുവിദ്യാഭ്യാസ ഡയറക്ടറും ആര്‍ജവം കാണിക്കണമെന്നും ജി.ഐ.ഒ ആവശ്യപ്പെട്ടു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന സാദിഖ് അധ്യക്ഷത വഹിച്ചു. കെ.കെ. നാജിയ, മര്‍ജാന ഷമീര്‍, സുമയ്യ, ആശീറ, നവാല തുടങ്ങിയവര്‍ സംസാരിച്ചു.

അതിവേഗ റെയില്‍: കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി



അതിവേഗ റെയില്‍:  കലക്ടറേറ്റ്
മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കണ്ണൂര്‍: അതിവേഗ റെയില്‍പാതവിരുദ്ധസമിതി ജില്ലാ കമ്മറിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും പങ്കെടുത്ത  മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  വന്‍ കുടിയൊഴിക്കലിന് ഇടയാക്കുന്ന അതിവേഗ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ  ട്രെയിന്‍ മാര്‍ഗം മെച്ചപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്‍, പി. ജനാര്‍ദനന്‍, എടക്കാട് പ്രേമരാജന്‍, പി.കെ. പ്രകാശിനി, കെ. രഞ്ജിത്, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, കെ. ഗംഗാധരന്‍, സി.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ധര്‍മടം പഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ടി.പി. ഇല്യാസ്, ബാലന്‍ ചാല, എന്‍.എം. ശഫീഖ്, പള്ളിപ്രം പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പിന്‍വലിക്കണം -ജി.ഐ.ഒ

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
പിന്‍വലിക്കണം -ജി.ഐ.ഒ
കോഴിക്കോട്: മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ശിരോവസ്ത്ര വിഷയം ചോദ്യം ചെയ്ത സംഘടനകളെ മതമൗലിക വാദികളായും വര്‍ഗീയസ്പര്‍ധ വളര്‍ത്തുന്നവരായും ചിത്രീകരിക്കാനുള്ള അധികാരികളുടെ ശ്രമം അപലപനീയമാണെന്ന് ജി.ഐ.ഒ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ തൊഴില്‍ സ്ഥാപനങ്ങള്‍ക്കുള്ളില്‍  മഫ്ത ധരിച്ച കുട്ടികളുടെ ആത്മാഭിമാനത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നത്  ജനാധിപത്യ സമൂഹത്തിന്  ലജ്ജാകരമാണ്. ശിരോവസ്ത്ര നിരോധമുള്ള സ്കൂള്‍ മാനേജ്മെന്‍റുകള്‍ക്ക് മൗനാനുവാദം നല്‍കുന്നതാണ് ഐ.ബി റിപ്പോര്‍ട്ട്. വിദ്യാഭ്യാസ അധികാരികളുടെ പേരിലിറങ്ങിയ സര്‍ക്കുലര്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ളെന്ന ഗവണ്‍മെന്‍റിന്‍െറ വിശദീകരണത്തിന് പിന്നിലും ഒളി അജണ്ടയുണ്ടെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

ഡി.പി.ഐ ഉത്തരവ് മതസ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റം -സോളിഡാരിറ്റി

ഡി.പി.ഐ ഉത്തരവ്
മതസ്വാതന്ത്ര്യത്തിനുനേരെയുള്ള
കൈയേറ്റം -സോളിഡാരിറ്റി
കോഴിക്കോട്: കൊല്ലം ജില്ലയിലെ ചില മാനേജ്മെന്‍റ് വിദ്യാലയങ്ങളിലെ ശിരോവസ്ത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉപവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ വഴി സ്കൂളുകളിലേക്ക് അയച്ച സര്‍ക്കുലര്‍ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ വിഭാഗത്തിന്‍െറയും ന്യായവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘സോളിഡാരിറ്റി’യെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇ-മെയില്‍ വിവാദത്തിലുള്‍പ്പെടെ പിന്തുടരുന്ന മുസ്ലിം വിരുദ്ധ നിലപാടിന്‍െറ തുടര്‍ച്ചയുമാണിത്.  മതസ്പര്‍ധ വളര്‍ത്തുന്ന സര്‍ക്കുലര്‍ പിന്‍വലിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പിന്‍വലിക്കണം -എസ്.ഐ.ഒ

ഇന്‍റലിജന്‍സ്  റിപ്പോര്‍ട്ട്
പിന്‍വലിക്കണം  -എസ്.ഐ.ഒ
കോഴിക്കോട്: സ്കൂളുകളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള ഭരണഘടനാ അവകാശത്തിനുവേണ്ടി നിലകൊണ്ട സംഘടനകളെ കുഴപ്പക്കാരായി ചിത്രീകരിക്കുന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാര്‍ സര്‍ക്കുലറും പിന്‍വലിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന അവകാശമാണ്. അത് ഹനിക്കുന്ന മാനേജ്മെന്‍റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ശിരോവസ്ത്ര വിഷയത്തില്‍ സര്‍ക്കാറിന്‍െറ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Saturday, June 22, 2013

PRABODHANAM WEEKLY


ADMISSION


SCHOLARSHIP


NAHER COLLEGE


WALK IN INTERVIEW


SPEECH


കിണര്‍ മലിനീകരണം: സമഗ്രാന്വേഷണം നടത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി

കിണര്‍ മലിനീകരണം: സമഗ്രാന്വേഷണം
നടത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി
ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ അഴീക്കല്‍ പരിമഠം പ്രദേശത്തെ കിണറുകള്‍ മലിനമാക്കിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം ആവശ്യപ്പെട്ടു. പ്രദേശത്തെ 10ഓളം വീടുകളിലെ കിണറുകളാണ് മലിനമായത്. വീട്ടുകാര്‍ക്ക് ടാങ്കറുകളില്‍ വെള്ളമത്തെിച്ചു കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.പി. അര്‍ഷാദ്, വൈസ് പ്രസിഡന്‍റ് ടി.വി. രാഘവന്‍, തലശ്ശേരി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഹരിത രമേഷ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ്, പുന്നോല്‍ യൂനിറ്റ് വൈസ് പ്രസിഡന്‍റ് പ്രേമരാജന്‍, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ അഹമ്മദ്, എ.പി. ഷബാന തുടങ്ങിയവരടങ്ങിയ പ്രതിനിധി സംഘം വീടുകള്‍ സന്ദര്‍ശിച്ചു.

മുണ്ടേരി ജി.എച്ച്.എസ്.എസില്‍ ‘വെളിച്ചം’

 മുണ്ടേരി ജി.എച്ച്.എസ്.എസില്‍ ‘വെളിച്ചം’
മുണ്ടേരി: മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ തുടങ്ങി. സ്കൂള്‍ ലീഡര്‍ ഇമ്രാന്‍ നാസറിന് പത്രം നല്‍കി എ.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി. അഹമ്മദ് മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ എല്‍.കെ. ജീജ അധ്യക്ഷത വഹിച്ചു. സി.എന്‍. മദനന്‍ മാസ്റ്റര്‍, ടി.ഒ. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ സ്വാഗതവും കരുണാകരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പി. അഹമ്മദ്, എ. മുഹമ്മദ് എന്നിവരാണ് സ്കൂളിലേക്ക് പത്രം സ്പോണ്‍സര്‍ ചെയ്തത്.

Thursday, June 20, 2013

സമുദായ സംഘടനകള്‍ വര്‍ഗീയത അഴിച്ചുവിടുന്നത് മതേതരത്വത്തിന് ആപത്ത്

സമുദായ സംഘടനകള്‍
വര്‍ഗീയത അഴിച്ചുവിടുന്നത്
മതേതരത്വത്തിന് ആപത്ത്
 കൊച്ചി: താല്‍ക്കാലിക നേട്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമായി സാമുദായിക സംഘടനകള്‍  വര്‍ഗീയതയെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.  ‘എന്‍.എസ്.എസ് കേരളത്തെ വര്‍ഗീയവത്കരിക്കരുത്’ എന്ന തലക്കെട്ടില്‍ നടന്ന കണ്‍വെന്‍ഷന്‍  മുമ്പില്ലാത്ത വിധത്തില്‍ കേരളീയ സമൂഹം വര്‍ഗീയവത്കരിക്കപ്പെടുന്നതിലേക്കു വിരല്‍ ചൂണ്ടി. ഒരുകാലത്ത് കേരളത്തിന്‍െറ നവോത്ഥാനത്തിന് മുന്നിട്ടിറങ്ങിയ സമുദായങ്ങള്‍ തന്നെ ഇപ്പോള്‍ വര്‍ഗീയത അഴിച്ചുവിടുന്നത് മതേതരത്വത്തിന് ആപത്താണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ഇതര സംസ്ഥാനങ്ങളെക്കാള്‍ മതസൗഹാര്‍ദം സൂക്ഷിക്കുന്ന നാടാണിതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങളും പദവികളും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ എങ്ങനെ കൈയടക്കാമെന്ന്  ആലോചിക്കുന്ന സാമുദായിക സംഘടനകള്‍ അതുപയോഗിച്ച് തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനാണ്  ആഗ്രഹിക്കുന്നതെന്നും  അവയുടെ നേട്ടങ്ങള്‍ അവരില്‍തന്നെയുള്ള ദുര്‍ബലരിലേക്ക് ചെല്ലുന്നില്ളെന്നും മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതില്‍ സമുദായങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പ്രമുഖ ദലിത് നേതാവ് കെ.കെ. കൊച്ച് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പലരും വര്‍ഗീയ ചേരിതിരിവ് ആഗ്രഹിക്കുന്നവരാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കേരളത്തിലെ ഒരു സംഘടനക്കും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ കഴിയില്ളെന്ന്  പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. പ്രഫ. ടി.ബി. വിജയകുമാര്‍, സി.എസ്.മുരളി, അഡ്വ. എന്‍.കെ.അലി, അഡ്വ. ബിനോയ് ജോസഫ്, എം.പി.ഫൈസല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ് പരീക്ഷ

 മെറിറ്റ് കം മീന്‍സ്
സ്കോളര്‍ഷിപ് പരീക്ഷ
വിളയാങ്കോട്: ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി, ബി.കോം  വിഷയങ്ങളില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ താല്‍പര്യമുള്ള 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോടെ പ്ളസ്ടു വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് വിറാസില്‍ അവസരം. ഇന്ന് രാവിലെ 10ന് കോളജില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുത്ത് മികവ് തെളിയിക്കുന്നവര്‍ക്ക് ടി.ഐ.ടി ഗ്രൂപ് സ്കോളര്‍ഷിപ് നല്‍കും.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നേരത്തേ അപേക്ഷിക്കാത്തവര്‍ക്കും പരീക്ഷ എഴുതാം. ഫോണ്‍: 0497 2800614, 2800194.

സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ‘വെളിച്ചം’



സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ‘വെളിച്ചം’
കണ്ണൂര്‍: സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ തുടങ്ങി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മുന്‍ ജില്ലാ പ്രസിഡന്‍റ് എ. സറീന വിദ്യാരംഗം കലാവേദി കണ്‍വീനര്‍ പി. മാഹിറിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ഇന്‍ചാര്‍ജ് കെ.വി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.
എസ്.പി. മധുസൂധനന്‍, മാധ്യമം സീനിയര്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് എന്‍. റഫീഖ്, ടി.പി. ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി. വിനോദ് കുമാര്‍ സ്വാഗതവും വി.എം. ഖാലിദ് നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സിറ്റി യൂനിറ്റാണ് സ്കൂളില്‍ പത്രം സ്പോണ്‍സര്‍ ചെയ്തത്.

കോളജുകളുടെ സ്വയംഭരണാവകാശം: എസ്.ഐ.ഒ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

 


കോളജുകളുടെ സ്വയംഭരണാവകാശം:
എസ്.ഐ.ഒ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കണ്ണൂര്‍: കോളജുകളുടെ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ വിദ്യാര്‍ഥി രോഷമിരമ്പി. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സി.ടി. സുഹൈബ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്വയംഭരണാവകാശം എന്ന ആശയം സ്വാഗതാര്‍ഹമാണെങ്കിലും മതിയായ ചര്‍ച്ചയും മുന്നൊരുക്കങ്ങളും കൂടാതെ നടപ്പാക്കിയാല്‍ വിപരീത ഫലമായിരിക്കും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. സ്വയംഭരണാവകാശം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും നിലവിലെ എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മാനേജ്മെന്‍റുകള്‍ക്ക് അമിതാധികാരമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സെക്രട്ടറി സാദിഖ് ഉളിയില്‍, ശംസീര്‍ ഇബ്രാഹിം, ആഷിഖ് കാഞ്ഞിരോട് എന്നിവര്‍ സംസാരിച്ചു. ടി.എ. ബിനാസ് അധ്യക്ഷത വഹിച്ചു.

അതിവേഗ റെയില്‍: കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് നാളെ

 അതിവേഗ റെയില്‍: 
കണ്ണൂര്‍ കലക്ടറേറ്റ്  മാര്‍ച്ച് നാളെ
കണ്ണൂര്‍: അതിവേഗ റെയില്‍പാത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അതിവേഗ റെയില്‍ വിരുദ്ധ സമിതി നാളെ കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ പത്തിന് കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍ പങ്കെടുക്കും.
സംസ്ഥാനം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് കാരണമാകുന്നതാണ് അതിവേഗ റെയില്‍പാതയെന്ന് സമിതി ഭാരവാഹികള്‍ ആരോപിച്ചു. 70,000 കുടുംബങ്ങള്‍ കുടിയൊഴിയേണ്ടിവരും. 20 മീറ്റര്‍ മാത്രം വീതിയില്‍ കടന്നുപോകുന്നുവെന്ന് അവകാശപ്പെടുമ്പോഴും പലയിടങ്ങളിലും 100മുതല്‍ 120മീറ്റര്‍ വരെ സര്‍വേ നടത്തിയത് ദുരൂഹമാണ്. പദ്ധതി ഉപേക്ഷിക്കാന്‍ തയാറായില്ളെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിനിറങ്ങുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ എടക്കാട് പ്രേമരാജന്‍, കണ്‍വീനര്‍ പി.ബി.എം. ഫര്‍മിസ്, ധര്‍മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍, പി. ഹരീന്ദ്രന്‍, ടി.പി. ഇല്യാസ് എന്നിവര്‍ പങ്കെടുത്തു.

തുണി സഞ്ചി വിതരണം ഉല്‍ഘാടനം ചെയ്തു.

 
 

തുണി സഞ്ചി വിതരണം ഉല്‍ഘാടനം ചെയ്തു.
മുണ്ടേരി ഗ്രാമപഞ്ചായത്ത്  വാര്‍ഡ് 16 ആരോഗ്യ ശുചിത്വ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ളാസ്റ്റിക് നിയന്ത്രണപരിപാടി "സുസ്ഥിര"യുടെ ഭാഗമായി എല്ലാ വീടുകള്‍ക്കും തുണിസഞ്ചി നല്‍കുതിന്‍്റെ ഉല്‍ഘാടനം മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് ശ്രീമതി ശ്യാമള ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ കട്ടേരി പ്രകാശന്‍  അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കുടംബശ്രീ പ്രവര്‍ത്തക ശ്രീമതി അനിത  തുണിസഞ്ചി ഏറ്റുവാങ്ങി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ കെ സതീശന്‍ പനിനിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ക്ളാസ്സെടുത്തു. പരിപാടിയില്‍ ഭാസ്കരന്‍ മാസ്റ്റര്‍, ഷമില്‍ എം. വി, ഷീലത എിവര്‍ സംസാരിച്ചു.  ് പ്രീത്ത് അഴീക്കോട്  മഴക്കാലരോഗ ബോധവല്‍ക്കരണ മാജിക് ഷോ അവതരിപ്പിച്ചു.

Wednesday, June 19, 2013

ASET


PRABODHANAM WEEKLY


എസ്.ഐ.ഒ കലക്ടറേറ്റ് മാര്‍ച്ച് ഇന്ന്

 കോളജുകളുടെ സ്വയംഭരണാവകാശം:
എസ്.ഐ.ഒ കലക്ടറേറ്റ് മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ നിയമനിര്‍മാണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ ആഭിമുഖ്യത്തില്‍ ഇന്ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും.
സംസ്ഥാന ജന. സെക്രട്ടറി കെ.വി. സഫീര്‍ ഷാ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ടി.എ. ബിനാസ്, സെക്രട്ടറിമാരായ റംസി സലാം, അഫ്സല്‍ ഹുസൈന്‍, ആര്‍.എ. സാബിഖ്  എന്നിവര്‍ സംസാരിച്ചു.

കക്കാട് പുഴ ശുചീകരിച്ചു

 കക്കാട് പുഴ ശുചീകരിച്ചു
കണ്ണൂര്‍ : മഴക്കാലമായതോടെ കേരളം മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള പകര്‍ച്ച  വ്യാധികളുടെ പിടിയില്‍ അകപ്പെട്ടത് തെറ്റായ വികസന നയങ്ങളുടെ ഫലമായാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല പ്രസി കെ. ടി. രാധാകൃഷ്ണന്‍ കൂടാളി പ്രസ്താവിച്ചു. പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിന്‍്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ശുചീകരണ സേവന ബോധവല്‍കരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇത്ര ഭീകര രോഗങ്ങള്‍ക്ക് അടിമപ്പെടാന്‍ കാരണം മാലിന്യ സംസ്കരണ രംഗത്തുള്ള സര്‍ക്കാറിന്‍്റെ പരാജയവും പൊതു ജനങ്ങളുടെ ബോധവല്‍ക്കരരണമില്ലായ്മയും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
കക്കാട് പുഴയോരത്ത് നടന്ന പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്‍്റ്  സൈനുദ്ദീന്‍ കരിവെള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. പുഴ ശുചീകരണത്തിനു പള്ളിപ്രം പ്രസന്നന്‍ , എന്‍ എം ശഫീക്ക്, മോഹനന്‍ കുഞ്ഞിമംഗലം, എന്‍. എം. കോയ, സി. ഇംതിയാസ്, ബെന്നി ഫെര്‍ണാല്‍സ്, തുടങ്ങിയവര്‍ നേത്രത്വം നല്‍കി .

Tuesday, June 18, 2013

‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി കാമ്പയിന്‍ ഉദ്ഘാടനം

‘ഒരു കൈ ഒരു തൈ’
പരിസ്ഥിതി കാമ്പയിന്‍
ഉദ്ഘാടനം 
ചാലാട്: മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി കാമ്പയിന്‍െറ ഭാഗമായി ചാലാട് യൂനിറ്റിന്‍െറ പരിപാടി പഞ്ഞിക്കയില്‍ ഹുദാമസ്ജിദ് പരിസരത്ത് മരം നട്ട് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മെംബര്‍ പി.വി. ശോഭന ഉദ്ഘാടനം ചെയ്തു. പഞ്ഞിക്കയില്‍ ഹുദാമസ്ജിദ് സെക്രട്ടറി കെ.പി. ഹാഷിം ‘ഗ്രീന്‍കാര്‍ഡ്’ ബാലസംഘം പ്രവര്‍ത്തകര്‍ക്ക് കൈമാറി. മലര്‍വാടി ബാലസംഘം യൂനിറ്റ് കോഓഡിനേറ്റര്‍ സി.എച്ച്. ഷൗക്കത്തലി കുട്ടികള്‍ക്ക് ‘ഹരിതപ്രതിജ്ഞ’ ചൊല്ലിക്കൊടുത്തു. ടി.കെ. അസ്ലം, കെ.പി. റഫീഖ്, പി.എം. ഷറോസ്, കെ.പി. അബ്ദുല്‍മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

മുഖ്യമന്ത്രി തുടരുന്നത് അപമാനം -സോളിഡാരിറ്റി

 മുഖ്യമന്ത്രി തുടരുന്നത്
അപമാനം -സോളിഡാരിറ്റി
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനകരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പ്രസ്താവനയില്‍ പറഞ്ഞു.
കേസില്‍ മുഖ്യമന്ത്രിയുടെ അടുത്ത ആളുകള്‍ കുറ്റാരോപിതരാണ്.
വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ വിശദീകരണം വസ്തുതാവിരുദ്ധമാണ്.
ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത സ്ഥിതിക്ക് സത്യസന്ധമായ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ രാജി അനിവാര്യമായെന്നും പ്രസ്താവനയില്‍ പറഞ്ഞു.