ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 29, 2013

കൃഷിഭൂമിസമരങ്ങള്‍ ഏറ്റെടുക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

 കൃഷിഭൂമിസമരങ്ങള്‍ ഏറ്റെടുക്കുമെന്ന്
വെല്‍ഫെയര്‍ പാര്‍ട്ടി
 കുളത്തൂപ്പുഴ: കൃഷിയോഗ്യമായ ഭൂമിക്ക് വേണ്ടി അരിപ്പ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം സമരം ഏറ്റെടുക്കാനും വെല്‍ഫെയര്‍ പാര്‍ട്ടി തയാറാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍.  അരിപ്പ ഭൂസമരക്കാര്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ നല്‍കുന്ന ചടങ്ങ് കുളത്തൂപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതര്‍ക്ക് മൂന്ന് സെന്‍റ് എന്ന സര്‍ക്കാര്‍ നയം കൂടുതല്‍ ഭൂരഹിതരെ സൃഷ്ടിക്കാനേ സഹായിക്കൂ. കൃഷിഭൂമി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആദിവാസി -ദലിത് സമൂഹത്തിന് എല്ലാ സഹായങ്ങളും നല്‍കും. ഭൂരഹിതരെ മൂന്നുസെന്‍റ് നല്‍കി ചേരിവാസികളാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, പാട്ട വ്യവസ്ഥ ലംഘിച്ചും അനധികൃതമായും സര്‍ക്കാര്‍ ഭൂമി കൈവശംവെക്കുന്ന വന്‍കിടക്കാരെ ഒഴിപ്പിക്കാത്തത് വിരോധാഭാസമാണെന്ന് അംബുജാക്ഷന്‍ പറഞ്ഞു.
അഞ്ച് ജില്ലകളില്‍ നിന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സമാഹരിച്ച ഭക്ഷ്യവിഭവങ്ങളാണ് സമരസമിതിക്ക് കൈമാറിയത്. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു.  ദേശീയ ഉപാധ്യക്ഷന്‍ ഫാ. എബ്രഹാം ജോസഫ് ആദിവാസി ദലിത് മുന്നേറ്റ സമരസമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീരാമന്‍ കൊയ്യോന് വിഭവങ്ങള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. റസാഖ് പാലേരി സ്വാഗതവും കെ.ബി. മുരളി  നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks