വിദ്യാലയങ്ങളില്‍ മതസ്വാതന്ത്ര്യം
ഉറപ്പാക്കണം -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും വിശ്വാസ-അനുഷ്ഠാന സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കുറെ വര്‍ഷങ്ങളായി സംസ്ഥാനത്തെ ചില സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. ഇത് ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്‍െറ ലംഘനമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഈയിടെ പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍തന്നെ മുസ്ലിം വിദ്യാര്‍ഥിനികളുടെ മതസ്വാതന്ത്ര്യനിഷേധ പ്രശ്നത്തെ സ്ഥിരീകരിക്കുന്നതുമാണ്. ഉറപ്പാക്കണം -ജമാഅത്തെ ഇസ്ലാമി
വിദ്യാര്‍ഥികള്‍ക്ക് അവരുടെ മൗലികാവകാശം ലഭ്യമാക്കുന്നതിനുപകരം ഇതാവശ്യപ്പെടുന്ന സംഘടനകളെ അപകീര്‍ത്തിപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. അല്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി. അമീര്‍ ടി.ആരിഫലി അധ്യക്ഷത വഹിച്ചു.
No comments:
Post a Comment
Thanks