മാനവിക ഐക്യം ഉദ്ഘോഷിച്ച്
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
കണ്ണൂര്‍: കലുഷിത സാമൂഹികാന്തരീക്ഷത്തില്‍ മതത്തിന്‍െറ യഥാര്‍ഥ സത്ത ഉയര്‍ത്തിപ്പിടിക്കുകയാണ് സമാധാനത്തിന്‍െറ ഏക വഴിയെന്ന് പ്രഖ്യാപിച്ച് സമൂഹത്തിന്‍െറ നാനാതുറകളില്‍ പെട്ടവര്‍ ഇഫ്താര്‍ സംഗമത്തില്‍ ഒത്തു കൂടി.
ജമാഅത്തെഇസ്ലാമി ജില്ലാസമിതി, കൗസര്‍ കോംപ്ളക്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം ജില്ലയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകാരന്‍ വാണിദാസ് എളയാവൂര്‍ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യ ജീവിതത്തെ ശുദ്ധീകരിക്കുന്ന ആശയസ്രോതസ്സായ വിശുദ്ധ ഖുര്‍ആന്‍ ഒരാവര്‍ത്തി വായിക്കണമെന്ന് വാണിദാസ് സദസ്സിനെ ഉണര്‍ത്തി. വിപ്ളവത്തിന്‍െറ വിചാരധാരയാണ് ഖുര്‍ആന്‍. വ്രതാനുഷ്ഠാനം മനുഷ്യന്‍െറ ജീവിതചാപല്യങ്ങളെ നിരാകരിക്കാന്‍ പ്രേരിപ്പിക്കുന്ന അപാരമായ പരിശീലനമാണ്. മനുഷ്യനെ ഉന്നതനാക്കുകയാണ് ഇസ്ലാമിന്‍െറ എല്ലാ അധ്യാപനങ്ങളും. സാമൂഹികാന്തരീക്ഷം കലുഷിതമാവുമ്പോള്‍ മനുഷ്യര്‍ തമ്മിലുള്ള സ്നേഹ സമ്പര്‍ക്കത്തിന് ഊന്നല്‍ നല്‍കുന്ന വിശുദ്ധവേദങ്ങളുടെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വഖഫ്ബോര്‍ഡംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍, ഫാദര്‍ തോമസ് തൈത്തോട്ടം, സി.പി.ഐ ജില്ലാ സെക്രട്ടറി സി. രവീന്ദ്രന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അഡ്വ.കെ.എല്‍. അബ്ദുല്‍സലാം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സ്വാമി പ്രേമാനന്ദ എന്നിവര്‍ സംസാരിച്ചു.
മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ.ടി.ഒ. മോഹനന്‍, എ.ഡി.എം മുഹമ്മദ് അസ്ലം, സാഹിത്യകാരന്‍ ടി.എന്‍. പ്രകാശ്, ആകാശവാണി പ്രോഗ്രാം ചീഫ് കെ. ബാലകൃഷ്ണന്‍, ഫാദര്‍ ദേവസ്യ ഈരത്തറ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍, സി.പി.ഐസംസ്ഥാന സമിതി അംഗം സി.പി. മുരളി, ഫാദര്‍ ക്ളമന്‍റ് ലേഞ്ച്, വ്യവസായ പ്രമുഖരായ പി.കെ. മുഹമ്മദ്, മഹേശ്ചന്ദ്ര ബാലിഗ, ടി.വി. ഇസ്മയില്‍ഹാജി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് എ.ടി. സമീറ, സുരേഷ്ബാബു എളയാവൂര്‍, ഗവ. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ്, ഡോ.എം.പി. അശ്റഫ്, കൗസര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.സി. മൊയ്തുമാസ്റ്റര്‍, ഖിദ്മ പ്രസിഡന്‍റ് ഡോ.പി. സലീം തുടങ്ങിയവര്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് ഹനീഫ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks