ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, November 30, 2012

നട്ടെല്ലുള്ള നിലപാടിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണം

 
 
 
 
 
 
 
 
 
 
നട്ടെല്ലുള്ള നിലപാടിന് കേന്ദ്രസര്‍ക്കാറില്‍
സമ്മര്‍ദം ചെലുത്തണം -പി. മുജീബുറഹ്മാന്‍
കണ്ണൂര്‍: ഫലസ്തീന്‍ പ്രശ്നത്തില്‍ ഇസ്രായേലിനെതിരെ നട്ടെല്ലുള്ള നിലപാടു സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിനുമേല്‍ ജനാധിപത്യ ശക്തികള്‍ സമ്മര്‍ദം ചെലുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബു റഹ്മാന്‍. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഫലസ്തീന്‍ വിഷയത്തില്‍ പ്രകടിപ്പിച്ച നിലപാട് ആഹ്ളാദകരമാണ്. കേരളത്തില്‍ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗസ്സക്കുവേണ്ടി തെരുവിലിറങ്ങി. നിലപാടുകളിലെ ആത്മാര്‍ഥത ഇനി തെളിയിക്കേണ്ടത് സര്‍ക്കാറിന്‍െറ നിലപാടു തിരുത്തുന്നിടത്താണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഉസ്മാന്‍, യൂനുസ് പെരുമ്പടവ്, എ.ടി. സമീറ എന്നിവര്‍ സംസാരിച്ചു. കളത്തില്‍ ബഷീര്‍ സ്വാഗതവും ജമാല്‍ കടന്നപ്പള്ളി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks