ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 16, 2010

JANAKEEYA VIKASANA SAMITHI

പരാജയ ഭീതി അകറ്റാന്‍;
ദുഷ്പ്രചാരണം നടത്തരുത്

തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ജയിക്കാനാണ്.
പക്ഷെ, ഒരിടത്ത് ഒരാള്‍ക്കേ ജയിക്കാനാവൂ.
ഓരോ സ്ഥാനാര്‍ഥികള്‍ക്കും ജയിക്കാന്‍ മോഹിക്കാം.
എന്നാല്‍, ജയം പോലെ തന്നെ പരാജയവും ഉറപ്പാണ്.
പരാജയം ഭീതിയായി മാറുമ്പോഴും ജയിക്കാനുള്ള നല്ല വഴി തേടുകയാണ് ലക്ഷണമൊത്ത ജനാധിപത്യ മാര്‍ഗം.
അല്ലാതെ പരാജയ ഭീതി അകറ്റാന്‍ ദുഷ്പ്രചാരണം നടത്തരുത്.
അത്, വിലകുറഞ്ഞ ഏര്‍പ്പാടാണ്.
ചിലരുടെ ദുഷ്പ്രചാരണം മറുപടി അര്‍ഹിക്കുന്നില്ല.
പക്ഷെ, ചില വാദങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനും വയ്യ.

വാദം ഒന്ന്: മുസ്ലിം വോട്ട് ഭിന്നിപ്പിക്കുന്നതിനല്ലേ നിങ്ങള്‍ മല്‍സരിക്കുന്നത്?
ഉത്തരം: അല്ല. ജനാധിപത്യത്തില്‍ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്തവരുടെ മനസ്സറിഞ്ഞ മല്‍സരമാണിത്. ജനം കുറെ കാലമായി നിങ്ങളോട് പൊറുക്കുന്നു. ഇനി അതിന് വയ്യ.
മുസ്ലിംവോട്ട് ഭിന്നിക്കരുതെന്ന് ആഗ്രഹിക്കേണ്ടവര്‍ ഞങ്ങള്‍ മാത്രമല്ല. സമുദായ രാഷ്ട്രീയത്തില്‍ ഇത്വരെയും ഒന്നാം സ്ഥാനത്തായിരുന്നുവെന്ന് സ്വയം അഭിമാനിക്കുന്ന ചിലരുണ്ടല്ലൊ. അവര്‍ക്കാണ് ഇതിന്റെ ആദ്യത്തെ ഉത്തരവാദിത്വം. സമുദായത്തില്‍ ഞങ്ങളല്ലാത്ത മറ്റൊരു രാഷ്ട്രീയത്തെയും അംഗീകരിക്കില്ലെന്ന ഇവരുടെ ദുര്‍വാശിയുള്ള കാലം വരെ സമുദായത്തിന്റെ വോട്ട് ഒറ്റക്കെട്ടാവുകയില്ല. ആദ്യം നിങ്ങളുടെ ദുര്‍വാശി വെടിയുക. ജനം വിധി എഴുതും മുമ്പ്.

വാദം രണ്ട്: നിങ്ങള്‍ മല്‍സരിക്കുന്നത് സമുദായ വിരോധികളെ വിജയിപ്പാക്കാനല്ലേ?
ഉത്തരം: അല്ല. ആണെങ്കില്‍ അത് ആദ്യം ബോധ്യപ്പെടേണ്ടത് ഇങ്ങിനെ ചോദിക്കുന്നവര്‍ക്കല്ലേ? സമുദായ വിരോധികള്‍ ജയിക്കുമെന്ന് ഭയമുള്ള വാര്‍ഡുകളില്‍ ജയിക്കാന്‍ സാധ്യതയുള്ള സമുദായത്തിലെ മറ്റ് സ്ഥാനാര്‍ഥിയെയും പിന്തുണക്കുകയാണ് കരണീയം. കൊണ്ടും കൊടുത്തും നേടുകയാണ് നല്ല ലക്ഷണം.

വാദം മൂന്ന്: പത്ത് വോട്ട് പോലും നേടാനാവാത്ത നിങ്ങള്‍ എന്തിന് മല്‍സരിക്കുന്നു?
ഉത്തരം: ഈ വാദം ഉന്നയിക്കുന്ന രണ്ട് കൂട്ടരുണ്ട്. മലപ്പുറം ജില്ല 'ഇന്ത്യന്‍യൂനിയന്‍' ആയി അംഗീകരിക്കുന്നവരാണ് ഒന്ന്. ഇക്കൂട്ടര്‍ക്ക് 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവരുടെ 'ഇന്ത്യന്‍യൂനിയനില്‍' ലഭിച്ചത് 34.90 ശതമാനം വോട്ടാണ്! മലപ്പുറത്തിന് പുറത്ത് എം.എല്‍.എ.ഉള്ള എറണാകുളം ജില്ലയില്‍ ഇവര്‍ പഞ്ചായത്തില്‍ നേടിയത് 2.10 ശതമാനം. പത്തനംതിട്ടയില്‍ വെറും 67 വോട്ട് (0.00 ശത.) കൊല്ലത്ത് 0.30 ശതമാനവും, കോട്ടയത്ത് 0.10 ശതമാനവും, ഇടുക്കിയില്‍ 0.30 ശതമാനവും വോട്ട് നേടിയ ഇന്ത്യന്‍യൂനിയന്‍ പാര്‍ട്ടിക്കാരേ ദയവായി കാലിലെ മന്ത് മറച്ച് വെച്ചാലും!
കണ്ണൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടി പോലും പൊരുതാന്‍ കെല്‍പില്ലെന്ന് തെളിയിച്ച വേറൊരു കൂട്ടരുണ്ട്.! അന്ന് കുറ്റ്യാടി മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ കണ്ണൂരില്‍ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും കണ്ണൂരില്‍ ഒരു വാര്‍ഡില്‍ പോലും മുന്നിലെത്താന്‍ ഇവര്‍ക്കായില്ല.

വാദം നാല്: നിങ്ങള്‍ ഒരാള്‍ ജയിച്ചിട്ട് പഞ്ചായത്തില്‍/മുനിസിപ്പാലിറ്റിയില്/ബ്ലോക്കില്‍ എന്ത് നേടാന്‍?
ഉത്തരം: കെ.എം.സീതിസാഹിബ് മുതല്‍ ഇബ്രാഹിംസുലൈമാന്‍ സേട്ടുമാര്‍ വരെ ഈ ചോദ്യത്തെ നേരിട്ടവരായിരുന്നില്ലേ കൂട്ടരേ!

വാദം അഞ്ച്: പ്രവാചകനെ നിന്ദിച്ചതിന് കൈവെട്ടിമാറ്റപ്പെട്ട ആളെ ഓര്‍മയുണ്ടോ? അയാള്‍ക്ക് രക്തം നല്‍കി സഹായിച്ചവര്‍ക്ക് മല്‍സരിക്കാന്‍ പാടുണ്ടോ? അവര്‍ക്ക് വോട്ട് ചെയ്യാനും?
ഉത്തരം: പാടുണ്ട്. മുഹമ്മദ്നബി പോലും തന്നെ അപമാനിച്ച, ദ്രോഹിച്ച ആളുകളോട് ക്ഷേമാന്വേഷണം നടത്തിയ കാരുണ്യത്തിന്റെ പ്രവാചകനാണ്. ഈ കാരുണ്യം വറ്റിയവരാണ് കൈവെട്ടിയത്. ഇലക്ഷന്‍ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധവും നിന്ദ്യവുമായ നിലയില്‍ കൈവെട്ടിനെ 'അഭിമാന'മായി പ്രചരിപ്പിക്കുന്നവര്‍ കാരുണ്യമില്ലാത്തവരാണ്. കരുണയുള്ളവരുടെ വോട്ടിന് ഇവര്‍ക്ക് അര്‍ഹതയില്ല.

മാന്യ വോട്ടര്‍മാരേ,
തിരിച്ചറിവാണ് ജനാധിപത്യത്തിന്റെ വിളക്ക്. ഈ വിളക്ക് കെടാതെ സൂക്ഷിക്കുക.
കണ്ണുണ്ടായാല്‍ മാത്രം പോര, ജനാധിപത്യത്തിന്റെ നേര്‍കാഴ്ചക്ക് കണ്ണടയും വേണം.

ASHIK KM 7 th WARD

പ്രിയ സുഹൃത്തെ,
ക്ഷേമം നേരുന്നു

ഒരു തെരഞ്ഞെടുപ്പ് കൂടി നമുക്ക് മുന്നില്‍. ഗാന്ധിജിയുടെ മഹത്തായ 'ഗ്രാമസ്വരാജ്' എന്ന സ്വപ്നത്തിന്റെ പ്രായോഗിക ആവിഷ്കാരമായി പഞ്ചായത്തീരാജ് നിലവില്‍വന്നു. നാടിന്റെ പ്രാദേശിക വികസനവും വളര്‍ച്ചയും ഉറപ്പാക്കുന്നതും ത്വരിതപ്പെടുത്തുന്നതുമായ സംവിധാനമാണ് പഞ്ചായത്തീരാജ്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ജനകീയാസൂത്രണവും നാടിന് പുത്തന്‍ ഉണര്‍വ്വും പ്രതീക്ഷകളും നല്‍കി. നീതിയും നിഷ്പക്ഷതയും കാര്യക്ഷമതയും നടമാടുന്നത് നാം സ്വപ്നം കണ്ടു. എന്നാല്‍ അധികാരം അലങ്കാരത്തോടൊപ്പം അഹങ്കാരം കൂടിയായപ്പോള്‍ ഭരണവര്‍ഗ്ഗം സ്വന്തം ജനതയെ മറന്നുകളഞ്ഞു. ജനപ്രതിനിധികള്‍ കര്‍ത്തവ്യം മറന്നുപോയി എന്നതിനുമപ്പുറം കുത്തകകളുടെ ദല്ലാള്‍പ്പണി ഏറ്റെടുത്തതോടെ മനുഷ്യമക്കള്‍ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളായിത്തുടങ്ങി.
മുണ്ടേരി പഞ്ചായത്തിലെ 7-ാം വാര്‍ഡായ കാഞ്ഞിരോട് മേഖല വികസനപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമാണ്. വര്‍ഷ ങ്ങളായി ഇവിടെ നിന്നും തിരഞ്ഞെടു ക്കപ്പെടുന്നവര്‍ കടുത്ത അവഗണനായാണ് ഈ പ്രദേശത്തുകാരോട് കാണിച്ചു കൊണ്ടിരിക്കുന്നത്. അവഗണനയുടെ പട്ടിക ദൈര്‍ഘ്യമേറിയതാണ് ചിലത് താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.

  • കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ് ഏറെയെങ്കിലും ഈ മേഖലയുടെ വികസനത്തിനും സംരക്ഷണത്തിനും യാതൊരു നടപടിയും കൈകൊണ്ടില്ല.
  • പുതിയ തൊഴില്‍ മേഖലയോ ഉല്‍പാദനപരമായ വ്യവസായ യുണിറ്റോ തുടങ്ങിയിട്ടില്ല.
  • അങ്കണവാടി കെട്ടിടം പണിപൂര്‍ത്തിയാക്കാനായില്ല.
  • വീടുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള ഫണ്ട് നമ്മുടെ വാര്‍ഡിന് പൂര്‍ണ്ണമായും ലഭ്യമാക്കിയില്ല.
  • രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായില്ല.
  • നാടാകെ പുതിയ റോഡും താറിങ്ങും നടക്കുമ്പോള്‍ ഈ വാര്‍ഡ് പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു.
  • ഭവന നിര്‍മ്മാണ മേഖലയില്‍ രാഷ്ട്രീയ അതിപ്രസരംമൂലം അര്‍ഹരായ നിരവധിപേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ സാധിച്ചില്ല.
  • മായന്‍മുക്ക് - മുണ്ടേരി ഗവ:ഹൈസ്കൂള്‍ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായില്ല.
  • കാഞ്ഞിരോട് കരക്കാട് - പാരച്ചി റോഡ് നിര്‍മ്മാണം തുടങ്ങിയില്ല.
  • തെരുവുവിളക്കുകളുടെ എണ്ണം പരിമിതം; ഉള്ളതില്‍ മിക്കതും കണ്ണുതുറക്കാറുമില്ല.
  • കുടുംബശ്രീ പ്രവര്‍ത്തനം നിര്‍ജ്ജീവമായി
  • അവശതയനുഭവിക്കുന്നവര്‍ക്കുള്ള വിവിധ ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും അര്‍ഹരാ യവര്‍ക്കുപോലും നല്‍കാനായില്ല.
  • ജനകീയാസൂത്രണ പദ്ധതി തെരഞ്ഞെടുപ്പിലും വിഭവ വിതരണത്തിലും സുതാര്യത നഷ്ടപ്പെട്ടു.
  • പാടശേഖര സമിതി പ്രവര്‍ത്തനം നിശ്ചലമായി.
  • വനിതകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയില്ല.
  • മാലിന്യ നിര്‍മ്മാര്‍ജനത്തിന് നടപടി കൈക്കൊണ്ടില്ല.
  • ഇ.എം.എസ് ഭവന പദ്ധതിയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല.
  • എം.എല്‍.എ, എം.പി ഫണ്ടുകളില്‍ നിന്നും നമ്മുടെ വാര്‍ഡ് പൂര്‍ണ്ണമായും തഴയപ്പെട്ടു.
ഇത്തരം നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ത്വരിതഗതിയി ലുള്ള വികസന പ്രവര്‍ത്ത നങ്ങള്‍ക്കും സുതാര്യമായ വിഭവ വിതരണത്തോടൊപ്പം ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ക്കും സമഗ്രവികസനത്തിനും പ്രാധാന്യം കൊടുക്കുന്ന ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥിയായ എന്നെ 'കുട' അടയാളത്തില്‍ വോട്ട് ചെയ്ത് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് വിനീ തമായി അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ,

ആഷിഖ് കെ.എം.
മുണ്ടേരി പഞ്ചായത്ത് 7-th വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി

CH MUSTHAFA MASTER 8 th WARD

പ്രിയ സുഹൃത്തെ,
ക്ഷേമം നേരുന്നു

ഒരു തെരഞ്ഞെടുപ്പ് കൂടി നമുക്ക് മുന്നില്‍. ഗാന്ധിജിയുടെ മഹത്തായ 'ഗ്രാമസ്വരാജ്' എന്ന സ്വപ്നത്തിന്റെ പ്രായോഗിക ആവിഷ്കാരമായി പഞ്ചായത്തീരാജ് നിലവില്‍വന്നു. നാടിന്റെ പ്രാദേശിക വികസനവും വളര്‍ച്ചയും ഉറപ്പാക്കുന്നതും ത്വരിതപ്പെടുത്തുന്നതുമായ സംവിധാനമാണ് പഞ്ചായത്തീരാജ്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ജനകീയാസൂത്രണവും നാടിന് പുത്തന്‍ ഉണര്‍വ്വും പ്രതീക്ഷകളും നല്‍കി. നീതിയും നിഷ്പക്ഷതയും കാര്യക്ഷമതയും നടമാടുന്നത് നാം സ്വപ്നം കണ്ടു. എന്നാല്‍ അധികാരം അലങ്കാരത്തോടൊപ്പം അഹങ്കാരം കൂടിയായപ്പോള്‍ ഭരണവര്‍ഗ്ഗം സ്വന്തം ജനതയെ മറന്നുകളഞ്ഞു. ജനപ്രതിനിധികള്‍ കര്‍ത്തവ്യം മറന്നുപോയി എന്നതിനുമപ്പുറം കുത്തകകളുടെ ദല്ലാള്‍പ്പണി ഏറ്റെടുത്തതോടെ മനുഷ്യമക്കള്‍ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളായിത്തുടങ്ങി.
മുണ്ടേരി പഞ്ചായത്തിലെ 6-ാം വാര്‍ഡായ കുടുക്കിമൊട്ട മേഖല വികസനപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമാണ്. വര്‍ഷ ങ്ങളായി ഇവിടെ നിന്നും തിരഞ്ഞെടു ക്കപ്പെടുന്നവര്‍ കടുത്ത അവഗണനായാണ് ഈ പ്രദേശത്തുകാരോട് കാണിച്ചു കൊണ്ടിരിക്കുന്നത്. അവഗണനയുടെ പട്ടിക ദൈര്‍ഘ്യമേറിയതാണ് ചിലത് താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.
  • കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ് ഏറെയെങ്കിലും ഈ മേഖലയുടെ വികസനത്തിനും സംരക്ഷണത്തിനും യാതൊരു നടപടിയും കൈകൊണ്ടില്ല.
  • പുതിയ തൊഴില്‍ മേഖലയോ ഉല്‍പാദനപരമായ വ്യവസായ യുണിറ്റോ തുടങ്ങിയിട്ടില്ല.
  • വീടുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള ഫണ്ട് നമ്മുടെ വാര്‍ഡിന് പൂര്‍ണ്ണമായും ലഭ്യമാക്കിയില്ല.
  • രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായില്ല.
  • ഭവന നിര്‍മ്മാണ മേഖലയില്‍ രാഷ്ട്രീയ അതിപ്രസരംമൂലം അര്‍ഹരായ നിരവധിപേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ സാധിച്ചില്ല.
  • കുടുംബശ്രീ പ്രവര്‍ത്തനം നിര്‍ജ്ജീവമായി
  • അവശതയനുഭവിക്കുന്നവര്‍ക്കുള്ള വിവിധ ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും അര്‍ഹരാ യവര്‍ക്കുപോലും നല്‍കാനായില്ല.
  • ജനകീയാസൂത്രണ പദ്ധതി തെരഞ്ഞെടുപ്പിലും വിഭവ വിതരണത്തിലും സുതാര്യത നഷ്ടപ്പെട്ടു.
  • പാടശേഖര സമിതി പ്രവര്‍ത്തനം നിശ്ചലമായി.
  • വനിതകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയില്ല.
  • മാലിന്യ നിര്‍മ്മാര്‍ജനത്തിന് നടപടി കൈക്കൊണ്ടില്ല.
  • ഇ.എം.എസ് ഭവന പദ്ധതിയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല.
  • എം.എല്‍.എ, എം.പി ഫണ്ടുകളില്‍ നിന്നും നമ്മുടെ വാര്‍ഡ് പൂര്‍ണ്ണമായും തഴയപ്പെട്ടു.
  • അഗ്രോയൂണിറ്റ് വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയും, വിലപിടിച്ച പലയന്ത്രസാമഗ്രികളും തുരുമ്പെടുത്തു നിശിച്ചുകൊണ്ടിരിക്കുന്നു.
  • നെല്‍കര്‍ഷകര്‍ക്ക് ആനുകൂല്യവും പ്രോല്‍സാഹനവും നല്‍കേണ്ട പാടശേഖര സമിതികള്‍ പൂര്‍ണ്ണമായും നിര്‍ജ്ജീവമായി.

  • കൈത്തറിമേഖലയെ സംരക്ഷിക്കുന്നതിനും തൊഴില്‍ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കാനും ഒരു നടപടിയും കൈക്കൊണ്ടില്ല.
  • മഞ്ഞാംകോട്ട്-കരക്കാട്ട് നടപ്പാലം എന്ന ദീര്‍ഘകാല ആവശ്യത്തോട് പുറംതിരിഞ്ഞ് നിന്നു.
ഇത്തരം നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ത്വരിതഗതിയി ലുള്ള വികസന പ്രവര്‍ത്ത നങ്ങള്‍ക്കും സുതാര്യമായ വിഭവ വിതരണത്തോടൊപ്പം ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ക്കും സമഗ്രവികസനത്തിനും പ്രാധാന്യം കൊടുക്കുന്ന ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥിയായ എന്നെ 'കുട' അടയാളത്തില്‍ വോട്ട് ചെയ്ത് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് വിനീ തമായി അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ,

സി.എച്ച്. മുസ്തഫ മാസ്റ്ര്‍
മുണ്ടേരി പഞ്ചായത്ത് 8-th വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി

SHAKKIRA P 6 th WARD

പ്രിയ സുഹൃത്തെ,
ക്ഷേമം നേരുന്നു

ഒരു തെരഞ്ഞെടുപ്പ് കൂടി നമുക്ക് മുന്നില്‍. ഗാന്ധിജിയുടെ മഹത്തായ 'ഗ്രാമസ്വരാജ്' എന്ന സ്വപ്നത്തിന്റെ പ്രായോഗിക ആവിഷ്കാരമായി പഞ്ചായത്തീരാജ് നിലവില്‍വന്നു. നാടിന്റെ പ്രാദേശിക വികസനവും വളര്‍ച്ചയും ഉറപ്പാക്കുന്നതും ത്വരിതപ്പെടുത്തുന്നതുമായ സംവിധാനമാണ് പഞ്ചായത്തീരാജ്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ജനകീയാസൂത്രണവും നാടിന് പുത്തന്‍ ഉണര്‍വ്വും പ്രതീക്ഷകളും നല്‍കി. നീതിയും നിഷ്പക്ഷതയും കാര്യക്ഷമതയും നടമാടുന്നത് നാം സ്വപ്നം കണ്ടു. എന്നാല്‍ അധികാരം അലങ്കാരത്തോടൊപ്പം അഹങ്കാരം കൂടിയായപ്പോള്‍ ഭരണവര്‍ഗ്ഗം സ്വന്തം ജനതയെ മറന്നുകളഞ്ഞു. ജനപ്രതിനിധികള്‍ കര്‍ത്തവ്യം മറന്നുപോയി എന്നതിനുമപ്പുറം കുത്തകകളുടെ ദല്ലാള്‍പ്പണി ഏറ്റെടുത്തതോടെ മനുഷ്യമക്കള്‍ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളായിത്തുടങ്ങി.
മുണ്ടേരി പഞ്ചായത്തിലെ 6-ാം വാര്‍ഡായ കുടുക്കിമൊട്ട മേഖല വികസനപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമാണ്. വര്‍ഷ ങ്ങളായി ഇവിടെ നിന്നും തിരഞ്ഞെടു ക്കപ്പെടുന്നവര്‍ കടുത്ത അവഗണനായാണ് ഈ പ്രദേശത്തുകാരോട് കാണിച്ചു കൊണ്ടിരിക്കുന്നത്. അവഗണനയുടെ പട്ടിക ദൈര്‍ഘ്യമേറിയതാണ് ചിലത് താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.

  • വാര്‍ഡിലെ നിരവധി റോഡുകളും പാതകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു.
  • ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യം ഈ വാര്‍ഡില്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല.
  • കുടുക്കിമൊട്ട ടൌണില്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനത്തിന് നടപടി സ്വീകരിച്ചില്ല.
  • പ്രൈമറി ഹെല്‍ത്ത് സെന്ററി (PHC) പ്രവര്‍ത്തനം കാര്യക്ഷമമാക്കിയില്ല.
  • കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ് ഏറെയെങ്കിലും ഈ മേഖലയുടെ വികസനത്തിനും സംരക്ഷണത്തിനും യാതൊരു നടപടിയും കൈകൊണ്ടില്ല.
  • പുതിയ തൊഴില്‍ മേഖലയോ ഉല്‍പാദനപരമായ വ്യവസായ യുണിറ്റോ തുടങ്ങിയിട്ടില്ല.
  • വീടുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള ഫണ്ട് നമ്മുടെ വാര്‍ഡിന് പൂര്‍ണ്ണമായും ലഭ്യമാക്കിയില്ല.
  • രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായില്ല.
  • ഭവന നിര്‍മ്മാണ മേഖലയില്‍ രാഷ്ട്രീയ അതിപ്രസരംമൂലം അര്‍ഹരായ നിരവധിപേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ സാധിച്ചില്ല.
  • കുടുംബശ്രീ പ്രവര്‍ത്തനം നിര്‍ജ്ജീവമായി
  • അവശതയനുഭവിക്കുന്നവര്‍ക്കുള്ള വിവിധ ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും അര്‍ഹരാ യവര്‍ക്കുപോലും നല്‍കാനായില്ല.
  • ജനകീയാസൂത്രണ പദ്ധതി തെരഞ്ഞെടുപ്പിലും വിഭവ വിതരണത്തിലും സുതാര്യത നഷ്ടപ്പെട്ടു.
  • പാടശേഖര സമിതി പ്രവര്‍ത്തനം നിശ്ചലമായി.
  • വനിതകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയില്ല.
  • മാലിന്യ നിര്‍മ്മാര്‍ജനത്തിന് നടപടി കൈക്കൊണ്ടില്ല.
  • ഇ.എം.എസ് ഭവന പദ്ധതിയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല.
  • എം.എല്‍.എ, എം.പി ഫണ്ടുകളില്‍ നിന്നും നമ്മുടെ വാര്‍ഡ് പൂര്‍ണ്ണമായും തഴയപ്പെട്ടു.
ഇത്തരം നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ത്വരിതഗതിയി ലുള്ള വികസന പ്രവര്‍ത്ത നങ്ങള്‍ക്കും സുതാര്യമായ വിഭവ വിതരണത്തോടൊപ്പം ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ക്കും സമഗ്രവികസനത്തിനും പ്രാധാന്യം കൊടുക്കുന്ന ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥിയായ എന്നെ 'കുട' അടയാളത്തില്‍ വോട്ട് ചെയ്ത് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് വിനീ തമായി അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ,

ശാക്കിറ പി.
മുണ്ടേരി പഞ്ചായത്ത് 6 th വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി

പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നതായി പരാതി

പ്രചാരണ ബോര്‍ഡുകള്‍
നശിപ്പിക്കുന്നതായി പരാതി
കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്തിലെ ഇടയില്‍പീടിക വാര്‍ഡില്‍ ജനകീയ വികസന സമിതി സ്ഥാനാര്‍ഥി എം.പി. ഖാലിദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി.
കാനച്ചേരി, മൂലയില്‍ പീടിക, അന്താനത്ത് പീടിക, പാറക്കോട്ട് മുക്ക് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് പ്രചാരണ ബോര്‍ഡുകള്‍ സാമൂഹിക ദ്രോഹികള്‍ വ്യാപകമായി നശിപ്പിച്ചത്.
ജനകീയ വികസന സമിതി സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ മുണ്ടേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
ചെയര്‍മാന്‍ ടി. അഹമ്മദ് മാസ്റ്റര്‍, കെ കെ ഫൈസല്‍ , പി. കമാല്‍കുട്ടി, മുഹമ്മെദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
14-10-2010

അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍

അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍
കാഞ്ഞിരോട്: മദ്റസയുടെ വരാന്തയില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരോട് നൂറുല്‍ ഇസ്ലാം മദ്റസയുടെ വരാന്തയിലെ കഴുക്കോലില്‍ തൂങ്ങിയാണ് മരിച്ചത്.
ബംഗാള്‍ സ്വദേശിയാണെന്ന് സംശയമുണ്ട്. മൃതദേഹത്തില്‍നിന്ന് ലഭിച്ച കടലാസില്‍ ജഗദീഷ് വര്‍മ എന്ന് കാണുന്നുണ്ട്. ചക്കരക്കല്ല് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
15-10-2010

Obit_Pathu_www.kanhirode.co.cc

പാത്തു
കാഞ്ഞിരോട്: മീത്തല്‍ പള്ളിക്കു സമീപം ശബീനാസിലെ കോറോത്ത് പുതിയപുരയില്‍ പാത്തു (48) നിര്യാതയായി.
ഭര്‍ത്താവ്: അബൂബക്കര്‍ (റിയാദ്).
മകള്‍: ശബീന. ജാമാതാവ്: മഹമൂദ്.
13-10-2010

Obit_Muhammed Plasto

മുഹമ്മദ്
കാഞ്ഞിരോട്: മായന്‍മുക്ക് ബൈത്തുനൂറില്‍ പള്ളിക്കല്‍ പുതിയകത്ത് മുഹമ്മദ് (65) നിര്യാതനായി. പഴയകാല മുസ്ലിംലീഗ് പ്രവര്‍ത്തകനാണ്. ചെന്നൈ പ്ലാസ്റ്റോ പാലസിലെ മുന്‍ വ്യാപാരിയാണ്.
ഭാര്യ: കേളോത്ത് നഫീസ.
മക്കള്‍: ഹാരിസ് (കെ.എച്ച്.എസ് ലതര്‍വര്‍ക്സ്), സൌദത്, സഫിയ, സാജിറ, ഹാമിദ്, അനീസ്, ഫാത്തിമ, ഖദീജ, സറീന, സുലൈഖ.
മരുമക്കള്‍: റഫീന (ചാലാട്), ടി.സി. നൌഷാദ് (മൌവ്വഞ്ചേരി), എം.പി. മുനീര്‍ (കാഞ്ഞിരോട്), ശംശീര്‍ (താണ), സാബിര്‍ (കാഞ്ഞിരോട്).
07-10-2010

Wednesday, October 13, 2010

ജില്ലാ പഞ്ചായത്ത് അഞ്ചരകണ്ടി ഡിവിഷന്‍ : ജനപക്ഷത്ത് നിലയുറപ്പിച് നൌഷാദ് മേത്തര്‍

ജില്ലാ പഞ്ചായത്ത് അഞ്ചരകണ്ടി ഡിവിഷന്‍ :
ജനപക്ഷത്ത് നിലയുറപ്പിച് നൌഷാദ് മേത്തര്‍

ചക്കരക്കല്‍ : ജനകീയ വികസന മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജില്ല പഞ്ചായത്ത് അഞ്ചരകണ്ടി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന നൌഷാദ് മേത്തര്‍ക്ക് ജനസേവനം പുതുമയുള്ള കാര്യമല്ല.
മാലൂര്‍ സ്വദേശിയായ നൌഷാദ് മേത്തര്‍ കാര്‍ഷിക സേവന രംഗങ്ങളില്‍ മുഴുസമയ പ്രവര്‍ത്തകനാണ്. സോളിഡാരിറ്റി സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറളം, പുന്നാട് കുടിവെള്ള പദ്ധതികളുടെ നിര്വഹന്‍ രംഗത്ത് നെത്രപരമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.
ഡിവിഷനില്‍ പൊതുജനങ്ങളുടെ ഉറക്കം കെടുത്തുന്ന വിമാനതാവള അതിവേഗ പാത, ചേലോറ ട്രഞ്ചിംഗ് ഗ്രൌണ്ട് ഗതാഗത മാലിന്യ പ്രശ്നങ്ങളില്‍
ജനപക്ഷത്തു നിലയുറപ്പിച്ച തന്നെ ജനങ്ങള്‍ കൈവേടിയില്ലന്ന പ്രതീക്ഷയിലാണ് താനെന്നു നൌഷാദ് മേത്തര്‍ പറയുന്നു.
ജനപക്ഷ വികസന രംഗത്തെ ഇരുമുന്നണികളുടെയും വഞ്ചനാപരമായ നിലപാടുകള്‍ എടുത്തു പറഞ്ഞാണ് നൌഷാദ് മേതരുടെ പ്രചരണം മുന്നേറുന്നത് .കണ്ണട അടയാലതിലാണ് നൌഷാദ് മേത്തര്‍ മത്സരിക്കുന്നത്
.
13.10.10

Monday, October 11, 2010

JVS

Munderi Panchayath Candidates

മുണ്ടേരി
1.
സല്‍മത്ത് -മുസ്ലിം ലീഗ്
കെ.കെ. സുജാത -സി.പി.എം.
2.
കെ.വി. ജിജില്‍ -സി.പി.എം
നാരായണന്‍ മാസ്റ്റര്‍ -കോണ്‍.
3.
പി. പുഷ്പജ -സി.പി.എം
കെ. ബിന്ദു -കോണ്‍.
4.
പി.സി. അഹമ്മദ്കുട്ടി -മുസ്ലിം ലീഗ്
പി.കെ. സജിത -സി.പി.എം.
5.
പി. ചന്ദ്രന്‍ -സി.പി.എം
ഫല്‍ഗുനന്‍ മീനോത്ത് -കോണ്‍.
6.
വി.കെ. മോഹിനി -സി.പി.എം
രമണി ടീച്ചര്‍-കോണ്‍.
പി. ഷാക്കിറ-ജനകീയ വികസന സമിതി.
7.
എന്‍. ചന്ദ്രന്‍ -സി.പി.ഐ
പി.സി. നൌഷാദ്-മുസ്ലിം ലീഗ്
പി.സി. ഷഫീഖ് -എസ്.ഡി.പി.ഐ
കെ.എ. ആഷിഖ് -ജനകീയ വികസന സമിതി.
8.
യു. അബ്ദുല്‍നാസര്‍ -മുസ്ലിം ലീഗ്
എ. റിയാസ് -സി.പി.എം,
എം.പി. മുജീബ്റഹ്മാന്‍ -സ്വത.
സി.എച്ച്. മുസ്തഫ മാസ്റ്റര്‍ -ജനകീയ വികസന സമിതി
കെ.എം. ഷഫീഖ് -
എസ്.ഡി.പി.ഐ
9.
പി.വി. രജനി -സി.പി.എം,

ടി. വല്ലി -കോണ്‍.
10.
ജീജ പ്രശാന്തന്‍ -കോണ്‍
വി.പി. രേഷ്മ -സി.പി.എം.
11.
വി.വി. രജനി -കോണ്‍
ശ്യാമള -സി.പി.എം.
12.
പ്രമീള -സി.പി.എം

വി.കെ. സീത -കോണ്‍.
13.
പ്രദീപന്‍ -കോണ്‍
സി.പി. ഫല്‍ഗുനന്‍ -സി.പി.എം.
14.
എം.പി. ബിന്ദു -കോണ്‍
സി. ലത -സി.പി.ഐ
15.
കാണിച്ചേരി ചന്ദ്രന്‍ -കോണ്‍.

പി. ശ്രീനിവാസന്‍ -സി.പി.എം.

16.
കട്ടേരി പ്രകാശന്‍ -കോണ്‍
കെ.പി. ബിജു -സി.പി.എം.
17.
ഉഷ -സി.പി.എം
പി. വിനിത-സി.എം.പി.
18.
വി. ലസിജ -സി.പി.എം
തച്ചുകുന്നുമ്മല്‍ ശാന്ത -സി.എം.പി.
19.
പി. മുഹമ്മദലി-മുസ്ലിം ലീഗ്
,
സാദിഖ് -സ്വത.
20.
കെ. ദാമോദരന്‍ -കോണ്‍
എം.കെ. സജീര്‍ -സി.പി.എം,
എം.പി. ഖാലിദ് -ജനകീയ വികസന സമിതി

Congress

പ്രതിഷേധിച്ചു
കാഞ്ഞിരോട്: കാഞ്ഞിരോട്ടും കുടുക്കിമൊട്ടയിലും സ്ഥാപിച്ച കോണ്‍ഗ്രസ് കൊടിമരങ്ങള്‍ സാമൂഹികദ്രോഹികള്‍ നശിപ്പിച്ചതില്‍ യു.ഡി.എഫ് മുണ്ടേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഡി.സി.സി മെംബര്‍ മുണ്ടേരി ഗംഗാധരന്‍, കട്ടേരി പ്രകാശന്‍, എം.പി. ഹാശിം, പി.സി. അബ്ദുല്ല എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
08-10-2010

Friday, October 8, 2010

OUR SYMBOL

മാറ്റത്തിനൊരു വോട്ട്

കുട നമ്മുടെ ചിഹ്നം

Thursday, October 7, 2010

Nikah issue Opinion Poll Result

Paadashekharam

പാടശേഖര സമിതികള്‍ നിര്‍ജീവം;
കാര്‍ഷിക യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നു

കാഞ്ഞിരോട്: കാര്‍ഷിക മേഖലയില്‍ സമഗ്ര പുരോഗതി ലക്ഷ്യംവെച്ച് രൂപവത്കരിച്ച പാടശേഖര സമിതികള്‍ കര്‍ഷകര്‍ക്ക് പ്രയോജനമില്ലാതെ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.
കര്‍ഷകര്‍ക്ക് നിലമൊരുക്കുന്നതിന് വന്നുചേരുന്ന കാലതാമസം ഒഴിവാക്കുന്നതിന് സഹായകരമാവേണ്ട നിരവധി യന്ത്രങ്ങളും സാമഗ്രികളും തുരുമ്പെടുത്ത് പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. പാടശേഖര സമിതികള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിന് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങളും തീര്‍ത്തും ഉപയോഗശൂന്യമായി.
മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരോട്, പടന്നോട്ട്, ഏച്ചൂര്‍ പ്രദേശങ്ങളിലാണ് പാടശേഖര സമിതികള്‍ രൂപവത്കരിച്ചത്. വിവിധ പദ്ധതികളില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് വന്‍തുകയാണ് പഞ്ചായത്ത് നീക്കിവെക്കുന്നത്. പദ്ധതികളുടെ ഗുണഫലം കര്‍ഷകരിലെത്താതെ പാഴ്ചെലവായി മാറിയിരിക്കുകയാണ്. പമ്പുസെറ്റുകള്‍, വിതയന്ത്രം, മെതിയന്ത്രങ്ങള്‍, പാറ്റ് യന്ത്രങ്ങള്‍ എന്നിവക്കു പുറമെ പവര്‍ടില്ലറുകളും തുരുമ്പെടുത്തിരിക്കുകയാണ്. പഞ്ചായത്ത് രൂപവത്കരിച്ച നേട്ടങ്ങളുടെ പട്ടികകളില്‍ ഇത്തരം കര്‍ഷക കൂട്ടായ്മകള്‍ എടുത്തുപറയുന്നുണ്ടെങ്കിലും യഥാര്‍ഥ ഫലം കര്‍ഷകന് ലഭിക്കുന്നില്ല.
സ്വകാര്യ മേഖലകളിലെ കാര്‍ഷിക യന്ത്രങ്ങളുടെ വാടകയേക്കാള്‍ കൂടുതല്‍ തുക പാടശേഖര സമിതികള്‍ ഈടാക്കുന്നതും ബന്ധപ്പെട്ടവരുടെ അനാസ്ഥയുമാണ് പദ്ധതിയുടെ പരാജയ കാരണമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
06-10-2010

Tuesday, October 5, 2010

മുണ്ടേരി പഞ്ചായത്ത് ജനകീയ വികസന സമിതി

'സമഗ്ര വികസനം സമൂഹനന്മക്ക് '

മുണ്ടേരി പഞ്ചായത്ത്
ജനകീയ വികസന സമിതി
ജാതി-മത-കക്ഷി-രാഷ്ട്രീയ
ഭേദമന്യേ പൊതുകൂട്ടായ്മ

  • ധാര്‍മ്മികതയിലൂന്നിയ സാമൂഹ്യവിപ്ളവം
  • കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരത്താല്‍ അന്ധമായ പ്രാദേശിക ഭരണത്തിന്റെ കണ്ണ് തുറപ്പിക്കാന്‍
  • സമഗ്ര വികസന സങ്കല്‍പ്പം
  • അടിസ്ഥാന ജനകീയ പ്രശ്നങ്ങളുടെ പരിഹാരം
  • വിഭവ വിതരണത്തില്‍ നീതി, സുതാര്യത
  • സാമൂഹ്യ തിന്മകളുടെ വിഭാടനം
  • ഗ്രാമസഭകളുടെ സജീവത
  • സ്ത്രീകളുടെ ഉന്നതി
  • അധികാരം അലങ്കാരമല്ല; ഉത്തരവാദിത്തമാണെന്ന് കരുതുന്ന ധാര്‍മ്മിക ബോധം.
  • ദുര്‍ഭല വിഭാഗങ്ങള്‍ക്ക് കൈത്താങ്ങ്
  • ഈ കൂട്ടായ്മയില്‍ അണിചേരുക
  • ജനകീയ വികസന സമിതിയെ ശക്തിപ്പെടുത്തുക
  • വികസന സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക

സുഹൃത്തെ,

നമ്മുടെ നാട്ടിന്റെ പ്രാദേശിക വികസനവും വളര്‍ച്ചയും ഉറപ്പാക്കുന്നതും ത്വരിതപ്പെടുത്തുന്നതുമായ സംവിധാനമാണ് പഞ്ചായത്തീരാജ്. ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായി കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ക്കിടയില്‍ നാട്ടിന്റെ സമഗ്രവികസനത്തിന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരെ വേണം നാം ഈ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുത്ത് അയക്കേണ്ടത്.
വാര്‍ഡ്മെമ്പറുടെ നേതൃത്വത്തിലുള്ള ഗ്രാമസഭകള്‍ ജനസേവനത്തിനുള്ള വിശാല സാദ്ധ്യതകളുള്ളവയാണെന്ന് ഞങ്ങള്‍ മനസ്സിലക്കുന്നു. ഗ്രമത്തിന്റെ പൊതുവായ ആവശ്യങ്ങളായ റോഡ്, പാലം, സ്കൂള്‍, ആശുപത്രി തുടങ്ങി ഓരോവീടിന്റെയും പ്രശ്നങ്ങളും, ആവശ്യങ്ങളും പരിഹരിക്കാന്‍ ഗ്രാമസഭകളെ ഉപയോഗപ്പെ ടുത്തേണ്ടതുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിച്ച് ഭരണ മേഖലകളില്‍ ഒരു തിരുത്തലിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള കുറച്ചു പേരെയെങ്കിലും നാം തിരഞ്ഞെടുത്ത് അയക്കണം. അപ്പോള്‍ മാറി മാറി വന്ന് ഭരിക്കുന്ന മുന്നണികള്‍ക്ക് ജനകീയ ഇടപെടലുകളേക്കുറിച്ചുള്ള ഒരു തിരിച്ചറിവ് ഉണ്ടാവും. അതിന് വേണ്ടിയാണ് ജനകീയ വികസന സമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ ഉണ്ടാക്കി പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ അണി നിരത്തിയിരിക്കുന്നത്.
അവര്‍ ജനപക്ഷത്ത് നിന്ന് വ്യക്തമായൊരു വികസന സംസ്കാരം രൂപപ്പെടുത്തും. അഴിമതി രഹിതമായ ഭരണം, പൊതുമുതലിന്റെ സത്യസന്ധവും പക്ഷപാത രഹിതവുമായ വിനിയോഗം എന്നിവ ഉറപ്പ് വരുത്തും.
രാഷ്ട്രീയമെന്നാല്‍ ജനസേവനം എന്നതിന് പകരം അധികാരം എന്നതിലേക്ക് പാര്‍ട്ടികള്‍ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. അധികാരത്തിന്റെ ശീതളഛായക്ക് വേണ്ടി പരക്കം പായുന്ന രാഷ്ട്രീയക്കാര്‍ക്ക് നാടിന്റെ വികസനം മുരടിക്കുന്നതൊ, ജനങ്ങളുടെ പ്രശ്നങ്ങളൊ അലോസരപ്പെടു ത്തുന്ന വിഷയങ്ങളല്ല എന്ന് നമുക്കറിയാം. ഇതിന് ഒരു മാറ്റം വരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നവെങ്കില്‍ ജനകീയ വികസന സമിതിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷ ത്തോടെ വിജയിപ്പിക്കുന്നതിന് താങ്കളുടെയും, കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും ആത്മാര്‍ത്ഥമായ പിന്തുണയും, സഹകരണവും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം,
ചെയര്‍മാന്‍
മുണ്ടേരി പഞ്ചായത്ത് ജനകീയ വികസനസമിതി
05-10-2010

JVS CANDIDATE

Monday, October 4, 2010

Kannur Dist. Panchayat_Anjarakandy Division

നാമനിര്‍ദേശ പത്രിക നല്‍കി

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അഞ്ചരക്കണ്ടി ഡിവിഷനില്‍ ജനകീയ വികസന സമിതി സ്ഥാനാര്‍ഥിയായി നൌഷാദ് മേത്തര്‍ പത്രിക നല്‍കി. മാലൂര്‍ സ്വദേശിയായ നൌഷാദ് മേത്തര്‍ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്.
04-10-2010

Congress Candidate

മുണ്ടേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമണി ടീച്ചര്‍ പത്രിക നല്‍കി.