Monday, July 23, 2012
പുസ്തകമേള തുടങ്ങി
പുസ്തകമേള തുടങ്ങി
മട്ടന്നൂര്‍: റമദാനിനോടനുബന്ധിച്ച് മട്ടന്നൂര്‍ ഹിറാ മസ്ജിദ് പരിസരത്ത് ഐ.പി.എച്ച് പുസ്തകമേള ആരംഭിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.സി. മൂസഹാജി, കെ.പി. റസാഖ്, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അഷ്റഫ് പുറവൂര്‍, സി. ഉസ്മാന്‍, എം.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. മേളയില്‍ പുസ്തകങ്ങള്‍ വിലക്കുറവില്‍ ലഭ്യമാകും.
ജി.ഐ.ഒ പ്രവര്‍ത്തക മീറ്റ്
ജി.ഐ.ഒ പ്രവര്‍ത്തക മീറ്റ്
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ സമിതി പ്രവര്‍ത്തക മീറ്റ് നടത്തി. ജില്ലാ പ്രസിഡന്‍റ് സുഹൈല അധ്യക്ഷത വഹിച്ചു. റമദാന് സ്വാഗതം, പ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങള്‍ എന്നീ വിഷയങ്ങളില്‍ എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ്, സോളിഡാരിറ്റി ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം മുര്‍ഷിദയുടെ നേതൃത്വത്തില്‍ ‘ജില്ലയിലെ ജി.ഐ.ഒവിനെ എങ്ങനെ കാര്യക്ഷമമാക്കാം’ എന്ന വിഷയം ചര്‍ച്ച ചെയ്തു. ജില്ലാ സമിതിയംഗം നഫ്സീന ഖുര്‍ആന്‍ ക്ളാസ് നടത്തി. ജി.ഐ.ഒ കാസര്‍കോട് ജില്ലാ സെക്രട്ടറി ആയിശ സുമൈല സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാ സെക്രട്ടറി സുബൈദ സമാപന പ്രസംഗം നടത്തി.
Sunday, July 22, 2012
ഏച്ചൂരിലെ സംഘര്‍ഷം; 21 പേര്‍ക്കെതിരെ കേസ്
ഏച്ചൂരിലെ സംഘര്‍ഷം;
21 പേര്‍ക്കെതിരെ കേസ്
21 പേര്‍ക്കെതിരെ കേസ്
ഏച്ചൂര്‍ നളന്ദ കോളജ് പരിസരത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരായ 21 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രൂപേഷ്, പ്രജില്‍ ഷൈലേഷ്, രതീഷ്, ലിജിന്‍, ശ്രീജിത്ത്, ഷിബിന്‍ തുടങ്ങി കണ്ടാലറിയാവുന്ന 21 പേര്‍ക്കെതിരെയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30നായിരുന്നു കേസിനാസ്പദമായ സംഭവം. സംഘര്‍ഷത്തില്‍ നാല് കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
ബൈത്തുസ്സകാത്ത് വാര്‍ഷിക യോഗം
ബൈത്തുസ്സകാത്ത് വാര്‍ഷിക യോഗം
തലശ്ശേരി: തലശ്ശേരി ബൈത്തുസ്സകാത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്‍റ് സി. മഹമൂദ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്നു. വീട് നിര്‍മാണം, സ്വയം തൊഴില്‍, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ മേഖലകളിലായി കഴിഞ്ഞ വര്‍ഷം 96 പേര്‍ക്ക് സകാത്ത് വിതരണം നടത്തി. വൈസ് പ്രസിഡന്‍റ് ടി. അബ്ദുറഹീം, ജനറല്‍ സെക്രട്ടറി പി. അബ്ദുറസാഖ്, ട്രഷറര്‍ എ.കെ. മുസമ്മില്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാഅംഗം അബ്ദുല്ല ഹസ്സന്‍ സകാത്ത് ബോധവത്കരണ പ്രഭാഷണം നിര്‍വഹിച്ചു. സെക്രട്ടറി കെ. റഹ്മത്തുല്ല നന്ദി പറഞ്ഞു.
ഭാരവാഹികള്‍: സി. മഹമൂദ് ഹാജി (പ്രസി.), പി. അബ്ദുറസാഖ് (ജന.സെക്ര.), എ.കെ. മുസമ്മില്‍ (ട്രഷ.), ടി. അബ്ദുറഹീം, കെ. മമ്മൂട്ടി, അഡ്വ. പി.വി. സൈനുദ്ദീന്‍, എം.കെ. അബ്ദുല്‍ അസീസ്, എം. സൈഫുദ്ദീന്‍ ആസാദ് (വൈസ്. പ്രസി), കെ. റഹ്മത്തുല്ല, എം. അബ്ദുനാസര്‍, കെ. അബ്ദുല്‍ ജലീല്‍, എം. സിദ്ദീഖ്, കെ. ഹാഷിം ഹാജി (സെക്ര.).
അഡ്വ. വി.പി. അലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: സി. മഹമൂദ് ഹാജി (പ്രസി.), പി. അബ്ദുറസാഖ് (ജന.സെക്ര.), എ.കെ. മുസമ്മില്‍ (ട്രഷ.), ടി. അബ്ദുറഹീം, കെ. മമ്മൂട്ടി, അഡ്വ. പി.വി. സൈനുദ്ദീന്‍, എം.കെ. അബ്ദുല്‍ അസീസ്, എം. സൈഫുദ്ദീന്‍ ആസാദ് (വൈസ്. പ്രസി), കെ. റഹ്മത്തുല്ല, എം. അബ്ദുനാസര്‍, കെ. അബ്ദുല്‍ ജലീല്‍, എം. സിദ്ദീഖ്, കെ. ഹാഷിം ഹാജി (സെക്ര.).
അഡ്വ. വി.പി. അലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മ്യാന്മര്‍ കുരുതി: ലോക മനസ്സാക്ഷി ഉണരണം
മ്യാന്മര്‍ കുരുതി:
ലോക മനസ്സാക്ഷി ഉണരണം
നമ്മുടെ അയല്‍രാജ്യമായ മ്യാന്മറിലെ, ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് അറാകന്‍. റോഹിങ്ക്യ വംശജരായ മുസ്ലിംകളാണ് ഈ പ്രവിശ്യയിലെ നല്ളൊരു ശതമാനം ജനങ്ങളും. മാറിമാറിവന്ന മ്യാന്മര്‍ ഭരണകൂടങ്ങളുടെ നിരന്തരമായ പീഡനങ്ങള്‍ക്കും വിവേചനത്തിനും ഇരയായ ആ ജനത, കാലങ്ങളായി നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിലായിരുന്നു. അറാകന്‍ പ്രവിശ്യക്ക് സ്വതന്ത്ര പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്ഥാനങ്ങളും അവിടെയുണ്ട്. ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹം എന്നാണ് ഐക്യരാഷ്ട്ര സഭ റോഹിങ്ക്യ മുസ്ലിംകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.ലോക മനസ്സാക്ഷി ഉണരണം
കഴിഞ്ഞ ഏതാനും ആഴ്ചകളായി അവിടെനിന്ന് വരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ മേയ് 29ന് ഒരു റോഹിങ്ക്യ യുവാവും ബുദ്ധമതക്കാരിയായ യുവതിയും തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ അതിക്രൂരമായ വംശീയ ഉന്മൂലനമായി മാറിയിരിക്കുകയാണ്. ഇതിനകം രണ്ടായിരത്തോളം റോഹിങ്ക്യ മുസ്ലിംകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. പതിനായിരത്തിലേറെ പേര്‍ അഭയാര്‍ഥികളായി അന്യനാടുകളിലേക്ക് രക്ഷപ്പെട്ടു. പട്ടാള ഭരണകൂടവും ബുദ്ധമത വര്‍ഗീയവാദികളും ചേര്‍ന്നാണ് ക്രൂരമായ ഈ മനുഷ്യക്കുരുതിക്ക് നേതൃത്വം നല്‍കുന്നത്.
റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകശ്രദ്ധയില്‍ വേണ്ടത്ര വന്നിട്ടില്ല. നേരത്തേതന്നെ കടുത്ത മാധ്യമ സെന്‍സര്‍ഷിപ് നിലനില്‍ക്കുന്ന മ്യാന്മറില്‍, റോഹിങ്ക്യ പ്രശ്നവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഭരണകൂടം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോട്ടുകളിലും ചെറുകപ്പലുകളിലും ഇന്തോനേഷ്യയിലും മലേഷ്യയിലും എത്തുന്ന അഭയാര്‍ഥികള്‍ നല്‍കുന്ന വിവരണങ്ങളാണ് ഇന്ന് മാധ്യമങ്ങള്‍ക്ക് ആശ്രയം. ലോക ഭരണകൂടങ്ങളും കടുത്ത നിസ്സംഗതയാണ് ഈ വിഷയത്തില്‍ കാണിക്കുന്നത്. റോഹിങ്ക്യകള്‍ക്കെതിരെ വ്യവസ്ഥാപിത വിവേചനവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുമാണ് നടക്കുന്നതെന്ന് കഴിഞ്ഞദിവസം ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ അതിന്‍െറ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുകയുണ്ടായി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സിന്‍െറ (ഒ.ഐ.സി) യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് ഇറാനും ആവശ്യപ്പെട്ടു. തുനീഷ്യ, ഈജിപ്ത്, മലേഷ്യ എന്നിവിടങ്ങളിലെ മ്യാന്മര്‍ എംബസികള്‍ക്ക് മുന്നില്‍ ഇസ്ലാമിസ്റ്റുകള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയും ചെയ്യുകയുണ്ടായി.
ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ റോഹിങ്ക്യകളുടെ കാര്യത്തില്‍ ബംഗ്ളാദേശിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, അള്‍ട്രാ സെക്കുലര്‍ നയങ്ങള്‍ സ്വീകരിക്കുന്ന ഹസീന വാജിദ് അധികാരത്തിലത്തെിയ ശേഷം വിഷയത്തില്‍ ബംഗ്ളാദേശ് താല്‍പര്യം കാണിക്കുന്നില്ളെന്ന് മാത്രമല്ല, അഭയാര്‍ഥികള്‍ കടന്നുവരുന്നത് തടയാന്‍ അതിര്‍ത്തി അടക്കുകയും ചെയ്തു അവര്‍. ബംഗ്ളാദേശിലെ ചിറ്റഗോങ് കേന്ദ്രീകരിച്ച്, ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിയുടെ പൂര്‍ണ പിന്തുണയിലായിരുന്നു റോഹിങ്ക്യ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നതും റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതും. എന്നാല്‍, ഹസീന വാജിദിന്‍െറ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്ക് വിധേയമായി മുഴുവന്‍ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇന്ന് ജമാഅത്തെ ഇസ്ലാമി. റോഹിങ്ക്യ പ്രശ്നം വേണ്ടത്ര ലോകശ്രദ്ധയിലേക്ക് വരാത്തതിന് ഇതും ഒരു കാരണമാണ്.
ആഗോള മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍െറ പ്രവാചകയായി വാഴ്ത്തുന്ന ഓങ്സാന്‍ സൂചി ഈ പ്രശ്നത്തിലെടുത്ത നിലപാടും അങ്ങേയറ്റം പിന്തിരിപ്പനാണ്. റോഹിങ്ക്യ മുസ്ലിംകള്‍ മ്യാന്മര്‍ പൗരന്മാരല്ളെന്നും അവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് പട്ടാളക്കാരനായ മ്യാന്മര്‍ പ്രസിഡന്‍റ് തൈന്‍ സൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റോഹിങ്ക്യകള്‍ രാജ്യത്തെ പൗരന്മാരാണോ എന്ന് തനിക്കറിയില്ളെന്നാണ് സൂചിയുടെ സുചിന്തതമായ അഭിപ്രായം! പട്ടാള ഭരണകൂടവും സമാധാനത്തിന്‍െറ നൊബേല്‍ ജേതാവായ സൂചിയും ഒരേസമയം ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുകയാണ്. മ്യാന്മറില്‍ അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പങ്കെടുക്കാതിരിക്കുന്നതിനാണ് വ്യവസ്ഥാപിതമായ ഈ വംശീയ ശുദ്ധീകരണം നടത്തുന്നതെന്നാണ് റോഹിങ്ക്യകളുടെ നിഗമനം.
അയല്‍രാജ്യമെന്ന നിലക്കും രാജ്യാന്തര തലത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ട പാരമ്പര്യമുള്ള രാജ്യമെന്ന നിലക്കും റോഹിങ്ക്യ വിഷയത്തില്‍ ഇടപെടാനുള്ള ബാധ്യത ഇന്ത്യക്കുണ്ട്. ഇപ്പോള്‍തന്നെ റോഹിങ്ക്യ അഭയാര്‍ഥികളുടെ ഒരു സംഘം ദല്‍ഹിയില്‍ പ്രയാസകരമായ അവസ്ഥയില്‍ കഴിഞ്ഞുപോരുന്നുണ്ട്. മനുഷ്യന്‍ എന്ന വാക്കിനെപ്പോലും അവഹേളിക്കുന്ന തരത്തിലുള്ള ക്രൂരമായ കുരുതികള്‍ അരങ്ങേറുമ്പോള്‍ മൗനം അവലംബിക്കുന്ന വിദേശകാര്യ വകുപ്പിന്‍െറ സമീപനം അങ്ങേയറ്റം അപലപനീയമാണ്.
Courtesy:Madhyamam/21-07-2012
സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു
സോളിഡാരിറ്റി
നേതാക്കള്‍ സന്ദര്‍ശിച്ചു
ഇരിട്ടി: ഒമ്പത് ശസ്ത്രക്രിയകള്‍ക്ക് വിധേയയായ പുന്നാട് ലക്ഷംവീട് കോളനിയിലെ നാലര വയസ്സുകാരി നിയ കൃഷ്ണയെ സോളിഡാരിറ്റി ഇരിട്ടി ഏരിയാ നേതാക്കള്‍ സന്ദര്‍ശിച്ചു. എം. ഷാനിഫ്, ടി.കെ. മുനീര്‍, നൗഷാദ് മത്തേര്‍, ടി.കെ. അസീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
നേതാക്കള്‍ സന്ദര്‍ശിച്ചു
പ്രഭാഷണം
പ്രഭാഷണം
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറ മസ്ജിദില്‍ റമദാന്‍ പ്രഭാഷണങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ തുടക്കമാകും. ആഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 1.15നാണ് പ്രഭാഷണം ആരംഭിക്കുക. ശനിയാഴ്ച സി.എച്ച്. മുസ്തഫ മൗലവി പ്രഭാഷണം നടത്തും.
ബൈത്തുസ്സകാത്ത്
40ലക്ഷം നല്‍കി
40ലക്ഷം നല്‍കി
എടക്കാട്: എടക്കാട്-മുഴപ്പിലങ്ങാട് ബൈത്തുസ്സക്കാത്ത് 40 ലക്ഷത്തോളം രൂപ സകാത്ത് ഫണ്ടായി ശേഖരിച്ച് അര്‍ഹരായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കി. ബൈത്തുസ്സകാത്തിന്‍െറ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഹുസൈന്‍ ശാന്തപുരം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി യു.കെ. സഈദ്, എ.പി. ഹാഷിം, കെ.ടി. അബ്ദുറസാഖ്, കെ.എം. അബ്ദുറഹീം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ. അബ്ദുല്ല ഹാജി (ചെയര്‍.), കണ്ടത്തില്‍ അബ്ദുല്‍ അസീസ്, വി.കെ. അബ്ദുല്‍ അസീസ് എന്‍ജീനയര്‍, കെ.എം. അബ്ദുറഹിം (വൈസ് ചെയര്‍.), എം.കെ. അബൂബക്കര്‍ (ജന. സെക്ര.), എ.പി. ഹാഷിം, യു.കെ. സഈദ്, പി.കെ. അബ്ദുറഹ്മാന്‍ (ജോ. സെക്ര.), പി.കെ. ഇഖ്ബാല്‍ (എടക്കാട് മേഖലാ പ്രസി.), എം.കെ. അബ്ദുസമദ് (മുഴപ്പിലങ്ങാട് മേഖലാ പ്രസി.), എം.കെ. അബ്ദുറഹ്മാന്‍ (കൂടക്കടവ് മേഖലാ പ്രസി.).
ഭാരവാഹികള്‍: കെ. അബ്ദുല്ല ഹാജി (ചെയര്‍.), കണ്ടത്തില്‍ അബ്ദുല്‍ അസീസ്, വി.കെ. അബ്ദുല്‍ അസീസ് എന്‍ജീനയര്‍, കെ.എം. അബ്ദുറഹിം (വൈസ് ചെയര്‍.), എം.കെ. അബൂബക്കര്‍ (ജന. സെക്ര.), എ.പി. ഹാഷിം, യു.കെ. സഈദ്, പി.കെ. അബ്ദുറഹ്മാന്‍ (ജോ. സെക്ര.), പി.കെ. ഇഖ്ബാല്‍ (എടക്കാട് മേഖലാ പ്രസി.), എം.കെ. അബ്ദുസമദ് (മുഴപ്പിലങ്ങാട് മേഖലാ പ്രസി.), എം.കെ. അബ്ദുറഹ്മാന്‍ (കൂടക്കടവ് മേഖലാ പ്രസി.).
വിദ്യാര്‍ഥി സംഘട്ടനം; അഞ്ചുപേര്‍ക്ക് പരിക്കേറ്റു
വിദ്യാര്‍ഥി സംഘട്ടനം;
അഞ്ചുപേര്‍ക്ക് പരിക്കേറ്റു
അഞ്ചുപേര്‍ക്ക് പരിക്കേറ്റു
ചക്കരക്കല്ല്: ഏച്ചൂര്‍ നളന്ദ കോളജില്‍ കാമ്പസ് ഫ്രണ്ട്-എ.ബി.വി.പി സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മെംബര്‍ഷിപ് വിതരണവുമായി ബന്ധപ്പെട്ട വാക്തര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ കൂടാളിയിലെ അമീര്‍ (20), കൊട്ടാനിച്ചേരിയിലെ അന്‍സാര്‍ (19), കൂടാളിയിലെ റഹീം (20), കസാനക്കോട്ടയിലെ നിഷാദ് (19) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്.
കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ കൂടാളിയിലെ അമീര്‍ (20), കൊട്ടാനിച്ചേരിയിലെ അന്‍സാര്‍ (19), കൂടാളിയിലെ റഹീം (20), കസാനക്കോട്ടയിലെ നിഷാദ് (19) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്.
പെരുന്നാള്‍ അവധി മൂന്നു ദിവസമാക്കണം -എസ്.ഐ.ഒ
പെരുന്നാള്‍ അവധി മൂന്നു ദിവസമാക്കണം
-എസ്.ഐ.ഒ
-എസ്.ഐ.ഒ
കോഴിക്കോട്: പെരുന്നാള്‍ അവധി മൂന്നു ദിവസമാക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം വ്യാപകമായ ആവശ്യത്തെ തുടര്‍ന്ന് പെരുന്നാള്‍ അവധി രണ്ടു ദിവസമാക്കി പുനര്‍നിര്‍ണയിച്ചിരുന്നു. ഓണത്തിന്‍െറ അവധിയെ ബാധിക്കുമെന്ന് കാരണം പറഞ്ഞ് പെരുന്നാളിന്‍െറ അവധി വെട്ടിക്കുറക്കാനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അല്‍ ജാമിഅയില്‍ പി.ജി ഡിപ്ളോമ
അല്‍ ജാമിഅയില്‍
പി.ജി ഡിപ്ളോമ
പി.ജി ഡിപ്ളോമ
പെരിന്തല്‍മണ്ണ: ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയിലെ ഫാക്കല്‍റ്റി ഓഫ് ഇസ്ലാമിക് ഇക്കണോമിക്സ് ആന്‍ഡ് ഫിനാന്‍സിന്‍െറ കീഴിലുള്ള പി.ജി ഡിപ്ളോമ ഇന്‍ ഇസ്ലാമിക് ഇക്കണോമിക്സ് ആന്‍ഡ് ഫിനാന്‍സ് (പി.ജി.ഡി.ഐ.ഇ.എഫ്), ഫാക്കല്‍റ്റി ഓഫ് ലാഗ്വേജസ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍ കീഴിലെ പി.ജി ഡിപ്ളോമ ഇന്‍ അറബിക് ആന്‍ഡ് ഇംഗ്ളീഷ് (പി.ജി.ഡി.എ.ഇ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് ആഗസ്റ്റ് ആറു വരെ അപേക്ഷിക്കാം. ഫോറം www.aljamia.net വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526 566699.
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് ആഗസ്റ്റ് ആറു വരെ അപേക്ഷിക്കാം. ഫോറം www.aljamia.net വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526 566699.
Saturday, July 21, 2012
Friday, July 20, 2012
ഫീസ് വര്‍ധന പിന്‍വലിക്കില്ളെന്ന പ്രഖ്യാപനത്തിനെതിരെ എസ്.ഐ.ഒ പ്രകടനം
ഫീസ് വര്‍ധന പിന്‍വലിക്കില്ളെന്ന പ്രഖ്യാപനത്തിനെതിരെ
എസ്.ഐ.ഒ പ്രകടനം
എസ്.ഐ.ഒ പ്രകടനം
തിരുവനന്തപുരം: ഡിഗ്രി-പിജി ഫീസ് വര്‍ധന പുന$പരിശോധിക്കാന്‍ തയാറാവാത്ത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍ ആവശ്യപ്പെട്ടു. മാന്യമായ വര്‍ധന നടപ്പാക്കേണ്ടതിനു പകരം വിദ്യാര്‍ഥികളെ ഞെക്കിക്കൊല്ലുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വിദ്യാഭ്യാസക്കൊള്ള നടത്താന്‍ മുതലാളിമാര്‍ക്ക് നൂറുരൂപക്ക് ഭൂമി വിറ്റവരാണ് വിദ്യാര്‍ഥികളുടെമേല്‍ അമിത ഫീസ് അടിച്ചേല്‍പ്പിക്കുന്നത്. ഫീസ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കില്ളെന്ന് നിയമസഭയില്‍ മന്ത്രി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എസ്. ഐ.ഒ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിനു മുന്നില്‍ അവസാനിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനത്തിന് ജില്ലാ പ്രസിഡന്‍റ് സക്കീര്‍ നേമം, സെക്രട്ടറി യൂസുഫ്, ഷിയാസ്, അസ്ലം അലി എന്നിവര്‍ നേതൃത്വം നല്‍കി.
പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിനു മുന്നില്‍ അവസാനിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനത്തിന് ജില്ലാ പ്രസിഡന്‍റ് സക്കീര്‍ നേമം, സെക്രട്ടറി യൂസുഫ്, ഷിയാസ്, അസ്ലം അലി എന്നിവര്‍ നേതൃത്വം നല്‍കി.
റമദാന്‍ കാമ്പയിന്‍ തുടങ്ങി
റമദാന്‍ കാമ്പയിന്‍ തുടങ്ങി
വിളയാങ്കോട്: ‘ആത്മവെളിച്ചത്തിനായി വിദ്യാര്‍ഥികളുടെ തയാറെടുപ്പ്’ തലക്കെട്ടില്‍ വാദിസലാം എസ്.ഐ.ഒ, ജി.ഐ.ഒ ഘടകങ്ങള്‍ നടത്തുന്ന ആഗസ്റ്റ് 15 വരെയുള്ള റമദാന്‍ കാമ്പയിന്‍ സി.എച്ച്. മുസ്തഫ മൗലവി ഉദ്ഘാടനം ചെയ്തു. കാമ്പയിനോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖ വാദിസലാം മാനേജര്‍ മുസ്തഫ ഇബ്രാഹിം പ്രകാശനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ പ്രസിഡന്‍റ് ബി.പി. അബ്ദുല്‍ ഹമീദ്, വനിതാ വിഭാഗം കണ്‍വീനര്‍ പി.ടി.പി. സാജിത, ജി.ഐ.ഒ ജില്ലാ മജ്ലിസ് കാമ്പസ് കണ്‍വീനര്‍ അഫീദ ചൊക്ളി, കാരുണ്യനികേതന്‍ ബധിര വിദ്യാലയം ഹെഡ്മിസ്ട്രസ് സൗദ പടന്ന എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്‍റ് ശമീം ഫാഇസ് അധ്യക്ഷത വഹിച്ചു. എം. അജ്മല്‍ സ്വാഗതവും ആനിസ നന്ദിയും പറഞ്ഞു. പി. അമീന്‍ പ്രാര്‍ഥന നടത്തി.
വെല്‍ഫെയര്‍ പാര്‍ട്ടി സായാഹ്ന ധര്‍ണ
വെല്‍ഫെയര്‍ പാര്‍ട്ടി സായാഹ്ന ധര്‍ണ
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിലക്കയറ്റത്തിനെതിരെ താഴെചൊവ്വയില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി പി.ബി.എം. ഫര്‍മീസ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മധു കക്കാട് സംസാരിച്ചു. ജോ. സെക്രട്ടറി മിനി തോട്ടട സ്വാഗതവും ഹാരിസ് ഏച്ചൂര്‍ നന്ദിയും പറഞ്ഞു.
Thursday, July 19, 2012
ജനപക്ഷ രാഷ്ട്രീയ സദസ്സ്
ജനപക്ഷ രാഷ്ട്രീയ സദസ്സ്
ശ്രീകണ്ഠപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഇരിക്കൂര്‍ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡില്‍ ജനപക്ഷ രാഷ്ട്രീയ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, മധു കക്കാട്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ഫാത്തിമ ടീച്ചര്‍, എന്‍.വി. താഹിര്‍, എം.പി. നസീര്‍ എന്നിവര്‍ സംസാരിച്ചു. രാഘവന്‍ കാവുമ്പായി സ്വാഗതവും കെ.പി. എബ്രഹാം നന്ദിയും പറഞ്ഞു.
റമദാന്‍ പ്രഭാഷണം
റമദാന്‍ പ്രഭാഷണം
കണ്ണൂര്‍: റമദാനില്‍ താവക്കര ബസ്സ്റ്റാന്‍ഡിനടുത്തുള്ള കൗസര്‍ ജുമാമസ്ജിദില്‍ പ്രഭാഷണ പരിപാടി സംഘടിപ്പിക്കും. എല്ലാ ദിവസവും ഉച്ചക്ക് 1.15നാണ് പ്രഭാഷണം. 21ന് യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പി.സി. മൊയ്തുമാസ്റ്റര്‍ ചെയര്‍മാനും സി.വി. അബുഹാജി കണ്‍വീനറുമായി സംഘാടകസമിതി രൂപവത്കരിച്ചു. കെ.എല്‍. ഖാലിദ്, കെ.പി. അബ്ദുല്‍ അസീസ്, കെ. അമീര്‍, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Wednesday, July 18, 2012
റമദാന്‍ കാമ്പയിന്‍
റമദാന്‍ കാമ്പയിന്‍
വിളയാങ്കോട്: വിളയാങ്കോട് വാദിസലാം എസ്.ഐ.ഒ, ജി.ഐ.ഒ യൂനിറ്റുകള്‍ സംയുക്തമായി നടത്തുന്ന റമദാന്‍ കാമ്പയിന് ഇന്ന് തുടക്കമാവും. രാവിലെ ഒമ്പതിന് ഖത്തീബ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ സി.എച്ച്. മുഹമ്മദ് മുസ്തഫ മൗലവി ഉദ്ഘാടനം ചെയ്യും. ആലോചനാ യോഗത്തില്‍ ശമീം ഫാഇസ് അധ്യക്ഷത വഹിച്ചു. വി.പി. അമീന്‍, എ. സാദിഖ്, എം. ബിന്‍സിയ, പി. ഫൗസിയ എന്നിവര്‍ സംസാരിച്ചു. എം. അജ്മല്‍ സ്വാഗതവും കെ. ആനിസ നന്ദിയും പറഞ്ഞു.
റമദാന്‍കിറ്റ് വിതരണം
റമദാന്‍കിറ്റ് വിതരണം
മട്ടന്നൂര്‍: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ പ്രഭാഷണവും റമദാന്‍കിറ്റ് വിതരണവും നടത്തി. നരേമ്പാറ ഗ്രൗണ്ടില്‍ തിരുവനന്തപുരം പാളയംപള്ളി ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, അസോസിയേഷന്‍ ട്രഷറര്‍ ടി. ഉമര്‍ ഷഫീഖിന് നല്‍കി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വൈസ്പ്രസിഡന്‍റ് സി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ‘റമദാനും ഖുര്‍ആനും’ വിഷയത്തില്‍ ഡോ. സലീം നദ്വിയും ‘സകാത്തും ദാരിദ്ര്യ നിര്‍മാര്‍ജനവും’ വിഷയത്തില്‍ സദറുദ്ദീന്‍ വാഴക്കാടും പ്രഭാഷണം നടത്തി. സെക്രട്ടറി കെ. ബഷീര്‍ സ്വാഗതം പറഞ്ഞു.
പ്രഭാഷണം സംഘടിപ്പിച്ചു
പ്രഭാഷണം സംഘടിപ്പിച്ചു
ചാലാട്: അല്‍ മദ്റസതുല്‍ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ ചാലാട് ഹിറാ ഓഡിറ്റോറിയത്തില്‍ ‘വിശുദ്ധ റമദാന് സ്വാഗതം’ പ്രഭാഷണം സംഘടിപ്പിച്ചു. പുതിയങ്ങാടി മസ്ജിദുന്നൂര്‍ ഖത്തീബ് സി.കെ. മുനവ്വിര്‍ പ്രഭാഷണം നടത്തി. ടി.കെ. ഖലീലുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും കെ. ജസീര്‍ മൗലവി നന്ദിയും പറഞ്ഞു.
കുടുംബ സംഗമം
കുടുംബ സംഗമം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം ‘റമദാന് സ്വാഗതം’ കുടുംബസംഗമം നടത്തി. കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ശംസീര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ഏരിയാ വൈസ് പ്രസിഡന്‍റ് ഇ. അബ്ദുല്‍ സലാം, എം. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
ഒബാമയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
ഒബാമയുടെ പ്രസ്താവനക്കെതിരെ
പ്രതികരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പ്രതികരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാന്‍ രാജ്യത്തെ നിക്ഷേപ സാഹചര്യത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രസ്താവന ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്‍റ് മുജ്തബ ഫാറൂഖ് അഭിപ്രായപ്പെട്ടു. ചില്ലറ വില്‍പന മേഖല വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുക്കണമെന്നാണ് ഒബാമ ആവശ്യപ്പെടുന്നത്. കാര്‍ഷികമേഖലക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് ചില്ലറ വില്‍പന.
വിദേശകുത്തകകള്‍ക്ക് അത് തുറന്നുകൊടുത്ത് സ്വന്തം ജനതയെ പെരുവഴിയിലാക്കരുത്. ഇന്ത്യന്‍ വിപണിയില്‍നിന്ന് പ്രതീക്ഷിക്കുന്ന കൊള്ളലാഭത്തിലൂടെ തകരുന്ന സമ്പദ്മേഖലയെ രക്ഷിക്കാനാണ് ഒബാമ ആഗ്രഹിക്കുന്നത്. രാജ്യത്തിന്‍െറ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും പുറത്തുനിന്നുള്ളവരുടെ ആജ്ഞകള്‍ക്ക് വഴങ്ങാതിരിക്കാനും കേന്ദ്രസര്‍ക്കാറിനുമേല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മര്‍ദം ചെലുത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
വിദേശകുത്തകകള്‍ക്ക് അത് തുറന്നുകൊടുത്ത് സ്വന്തം ജനതയെ പെരുവഴിയിലാക്കരുത്. ഇന്ത്യന്‍ വിപണിയില്‍നിന്ന് പ്രതീക്ഷിക്കുന്ന കൊള്ളലാഭത്തിലൂടെ തകരുന്ന സമ്പദ്മേഖലയെ രക്ഷിക്കാനാണ് ഒബാമ ആഗ്രഹിക്കുന്നത്. രാജ്യത്തിന്‍െറ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും പുറത്തുനിന്നുള്ളവരുടെ ആജ്ഞകള്‍ക്ക് വഴങ്ങാതിരിക്കാനും കേന്ദ്രസര്‍ക്കാറിനുമേല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മര്‍ദം ചെലുത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
Subscribe to:
Posts (Atom)