Sunday, September 30, 2012
ഖുര്‍ആന്‍ പാരായണ ക്ളാസ്
ഖുര്‍ആന്‍ പാരായണ ക്ളാസ്
തലശ്ശേരി: ജി.ഐ.ഒ സംസ്ഥാന തലത്തില്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ ചൊക്ളി ഏരിയ പ്രൈമറി തല മത്സരം ഒക്ടോബര്‍ രണ്ടിന് പെരിങ്ങാടി അല്‍ഫലാഹ് കോളജില്‍ നടക്കും. 15 മുതല്‍ 30 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് മത്സരം. വിജയികള്‍ക്ക് കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. താല്പര്യമുള്ളവര് 8129604080 എന്ന നമ്പറില്‍ ബന്ധപ്പെടണം.
മലര്‍വാടി ബാലസംഘം ചിത്രരചനാ മത്സരം
മലര്‍വാടി ബാലസംഘം ചിത്രരചനാ മത്സരം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം അഖില കേരള ചിത്രരചനാ മത്സരം 2012 ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9447888489, 9946674640 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ അറിയിച്ചു.
എസ്.ഐ.ഒ ടേബിള്‍ടോക് നടത്തി
‘സ്വാശ്രയ വിദ്യാഭ്യാസവും
സംവരണവും’; എസ്.ഐ.ഒ
ടേബിള്‍ടോക് നടത്തി
സംവരണവും’; എസ്.ഐ.ഒ
ടേബിള്‍ടോക് നടത്തി
കണ്ണൂര്‍: സ്വാശ്രയ വിദ്യാഭ്യാസവും സംവരണവും എന്ന വിഷയത്തെക്കുറിച്ച് എസ്.ഐ.ഒ ടേബിള്‍ടോക് നടത്തി. ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ. കൊച്ച്, എം.ഇ.സി.എ സംസ്ഥാന പ്രസിഡന്റ് ഹമീദ്കുട്ടി, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി അബ്ദുറസാഖ്, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ജസീം പുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു. എസ്.ഐ.ഒ സംസ്ഥാന അസി. സെക്രട്ടറി അനസ് അധ്യക്ഷത വഹിച്ചു. യൂനുസ് സലീം സ്വാഗതവും ആഷിഖ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കഞ്ഞിവെപ്പ് സമരം
കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ
നയങ്ങള്‍ക്കെതിരെ കഞ്ഞിവെപ്പ് സമരം
നയങ്ങള്‍ക്കെതിരെ കഞ്ഞിവെപ്പ് സമരം
കണ്ണൂര്‍: പാചകവാതകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയും ചില്ലറ വില്പനമേഖലയില് വിദേശ നിക്ഷേപം അനുവദിച്ചും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ തെരുവില്‍ കഞ്ഞിവെച്ച് കുടിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ സമരം. പാവപ്പെട്ടവന്‍െറ അവകാശങ്ങളും സ്വാതന്ത്ര്യവും കവരുന്നതിനുള്ള താക്കീതുകൂടിയായി ഹെഡ് പോസ്റ്റോഫിസിനു മുന്നില്‍ നടന്ന സമരം. പാത്രങ്ങളും ഗ്യാസ് സിലിണ്ടറുകളും ചുമന്നാണ് ഹെഡ് പോസ്റ്റോഫിസിനു മുന്നിലത്തെിയത്. തുടര്‍ന്ന്, സമരസൂചകമായി കഞ്ഞി പാകം ചെയ്ത് കഴിച്ചു. സമരവും ധര്‍ണയും ജില്ലാ പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്, ഫര്‍മീസ്, മോഹനന്, എന്‍.എം. ശഫീഖ്, മധു, സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്കി.
പലിശരഹിത സാമ്പത്തിക പ്രവര്‍ത്തനത്തിനുള്ള നിയമ പോരാട്ടം തുടരും- ടി. ആരിഫലി
പലിശരഹിത സാമ്പത്തിക പ്രവര്‍ത്തനത്തിനുള്ള
നിയമ പോരാട്ടം തുടരും- ടി. ആരിഫലി
നിയമ പോരാട്ടം തുടരും- ടി. ആരിഫലി
കൊച്ചി: രാജ്യത്ത് പലിശരഹിത സാമ്പത്തിക പ്രവര്‍ത്തനത്തിന് അനുവാദം നേടിയെടുക്കാനുള്ള നിയമപോരാട്ടം തുടരുമെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി പറഞ്ഞു. കൊച്ചി കേന്ദ്രമായുള്ള ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ്സ് ആന്‍ഡ് ക്രെഡിറ്റ്സ് ലിമിറ്റഡിന്‍െറ (എ.ഐ.സി.എല്‍) വാര്‍ഷിക ജനറല്‍ ബോഡിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എ.ഐ.സി.എല്ലിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ നിയമ യുദ്ധത്തിലാണിപ്പോള്‍. ഇസ്ലാമിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം ലഭ്യമാക്കാനുള്ള വലിയ ചുമതലയാണ് എ. ഐ.സി.എല്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇക്കാര്യത്തില്‍ ഇസ്ലാമിക നിയമ വ്യവസ്ഥയില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്ക് തയാറാകാനാവില്ല. മുംബൈ ഹൈകോടതിയില്‍ ഇതുസംബന്ധിച്ച് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പലിശ രഹിത ഇസ്ലാമിക സാമ്പത്തിക ക്രമം രാജ്യത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ ചര്‍ച്ചകളിലൊക്കെ എ.ഐ.സി.എല്‍ പരാമര്‍ശിക്കപ്പെടുകയും പരിചയപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്. ശരീഅത്ത് ബോര്‍ഡിന്‍െറ നിയന്ത്രണത്തില്‍ നടത്തുന്ന രാജ്യത്തെ ഏക സ്ഥാപനം എന്ന നിലയിലാണ് ഈ ചര്‍ച്ചകള്‍ വരുന്നത്. ഗുജറാത്തിലെ യൂനിവേഴ്സിറ്റിയില്‍ നടന്ന സെമിനാറില്‍ പോലും ഇക്കാര്യം ചര്‍ച്ചാവിഷയമായി.
രാജ്യത്തെ മുസ്ലിം സമൂഹത്തില്‍ കെട്ടിക്കിടക്കുന്ന പണം പശ്ചാത്തല വികസനമടക്കമുള്ള കാര്യങ്ങളിലേക്ക് കൊണ്ടുവരണമെന്ന് സര്‍ക്കാറും ആഗ്രഹിക്കുന്നുണ്ട്. ബ്യൂറോക്രസിയാണ് പ്രധാന തടസ്സം.
വിദേശത്ത് അധ്വാനിച്ച് കൊണ്ടുവരുന്ന പണം നമ്മുടെ രാജ്യത്തിന്‍െറ വികസന സംരംഭങ്ങളില്‍ വിനിയോഗിക്കപ്പെടണമെന്നത് ജനങ്ങളുടെ കൂടി ആഗ്രഹവുമാണ്.
ഇതിന് തടസ്സം നില്‍ക്കുന്നവരെ കാര്യങ്ങള്‍ ബോധിപ്പിക്കാനുള്ള ശ്രമവും തുടരുന്നുണ്ടെന്ന് അമീര്‍ വ്യക്തമാക്കി.
എ.ഐ.സി.എല്‍ ചെയര്മാന് എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കമ്പനി സെക്രട്ടറി തന്‍വീര്‍ മുഹ്യിദ്ദീന് കണക്ക് അവതരിപ്പിച്ചു.
മാനേജിങ് ഡയറക്ടര്‍ ഡോ. പി.സി. അന്‍വര്‍ സ്വാഗതവും ഡയറക്ടര്‍ സി. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

Saturday, September 29, 2012
ജമാഅത്തെ ഇസ്ലാമി പ്രഭാഷണം നാളെ
ജമാഅത്തെ ഇസ്ലാമി
പ്രഭാഷണം നാളെ
പ്രഭാഷണം നാളെ
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങളുടെ പ്രഭാഷണം ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് കൗസര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഏരിയാ പ്രസിഡന്റ് ഹനീഫ് മാസ്റ്റര്‍ അറിയിച്ചു.
ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ച് ഇന്ന്
ഡീസല്‍ വിലവര്‍ധന: വെല്‍ഫെയര്‍ പാര്‍ട്ടി
ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ച് ഇന്ന്
ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: പാചകവാതകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയും ചില്ലറ വില്പന മേഖലയില്‍ വിദേശ ഭീമന്മാരെ കയറൂരിവിട്ടും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് കണ്ണൂര്‍ ഹെഡ് പോസ്റ്റോഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ട്രെയ്നിങ് സ്കൂളിന് സമീപം പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനത്തുനിന്നും മാര്‍ച്ച് ആരംഭിക്കും.
സോളിഡാരിറ്റി സംഘം കൂടങ്കുളത്ത്
സമരത്തിന് ഐക്യദാര്‍ഢ്യവുമായി
സോളിഡാരിറ്റി സംഘം കൂടങ്കുളത്ത്
സോളിഡാരിറ്റി സംഘം കൂടങ്കുളത്ത്
കണ്ണൂര്‍: ആണവ നിലയത്തിനെതിരെ 410ാം ദിവസം സമരം നടത്തുന്ന കൂടങ്കുളം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവും ആവേശവുമായി സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സംഘം കൂടങ്കുളത്തത്തെി. സംഘം സമരനായകന് ഉദയകുമാര്‍, മാഗ്ളിന് പീറ്റര്‍, ഫാ. ജെ. സുരാജ്, പുഷ്പരായിന് എന്നിവരുമായി സംസാരിച്ചു.
സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ്, ജില്ലാസമിതി അംഗം എം.ബി. മുഹമ്മദ് ഫൈസല്‍, പി. സുഹൈര്‍ ചാല, അബുഫിദല് തുടങ്ങിയ പതിനേഴംഗ സംഘമാണ് സന്ദര്‍ശിച്ചത്. സമരപന്തലില്‍ ടി.പി. ഇല്യാസ്, കെ. ശമീം എന്നിവര്‍ സംസാരിച്ചു.

ഖുര്‍ആന്‍ പാരായണ മത്സരം
ഖുര്‍ആന്‍ പാരായണ മത്സരം
കണ്ണൂര്‍: ജി.ഐ.ഒ സംസ്ഥാനതലത്തില്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ ഭാഗമായി കണ്ണൂര്‍ ഏരിയാതല മത്സരം ഒക്ടോബര്‍ രണ്ടിന് കൗസര്‍ ഓഡിറ്റോറിയത്തില്‍ നടത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് സെപ്റ്റംബര്‍ 30നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9744708655, 9747255404.
‘കേരളത്തിന്‍െറ യുവത’
സോളിഡാരിറ്റി സംസ്ഥാന കാമ്പയിന്‍െറ ഭാഗമായി താണ യൂനിറ്റ് സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച ‘കേരളത്തിന്‍െറ യുവത’ കൊളാഷ് പ്രദര്‍ശനം മാടായിപ്പാറ സംരക്ഷണ സമിതി ചെയര്മാന് കൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത് നോക്കിക്കാണുന്നു
എസ്.ഐ.ഒ ടേബിള്‍ ടോക്ക്
എസ്.ഐ.ഒ ടേബിള്‍ ടോക്ക്
കണ്ണൂര്‍: ‘സ്വാശ്രയ വിദ്യാഭ്യാസവും സംവരണവും’ എന്ന വിഷയത്തില്‍ എസ്.ഐ.ഒ കേരള വൈകീട്ട് നാലുമണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ടേബിള്‍ ടോക്ക് നടത്തും. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. എം.എസ്. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.
‘മതം നോക്കി ഭീകരരാക്കരുതെന്ന വിധിയില്‍ ചര്‍ച്ച വേണം’
‘മതം നോക്കി ഭീകരരാക്കരുതെന്ന
വിധിയില്‍ ചര്‍ച്ച വേണം’
വിധിയില്‍ ചര്‍ച്ച വേണം’
കോഴിക്കോട്: മതത്തിന്‍െറ പേരില്‍ നിരപരാധിയെ ഭീകരനെന്ന് മുദ്രകുത്തി പീഡിപ്പിക്കരുതെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഏറെ ശ്രദ്ധേയവും രാജ്യം ഗൗരവപൂര്‍വം ചര്ച്ചചെയ്യേണ്ടതുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു. ഗുജറാത്തില്‍ തീവ്രവാദ ബന്ധം ആരോപിച്ച് പിടിയിലായ 11 മുസ്ലിം ചെറുപ്പക്കാരെ കുറ്റമുക്തരാക്കിയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.
ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ട ജനങ്ങള്‍ രാജ്യത്ത് നിരന്തരം തങ്ങളുടെ നിരപരാധിത്വവും രാജ്യസ്നേഹവും തെളിയിക്കേണ്ട അവസ്ഥ ഇന്നുണ്ട്.
തീവ്രവാദ വേട്ടയുടെ പേരില്‍ മാധ്യമങ്ങളും പൊലീസും ഭരണകൂടവും ചേര്‍ന്നാണ് ഈയവസ്ഥ സൃഷ്ടിക്കുന്നത്. ഇത് രാജ്യത്തിനകത്തെ സാമൂഹിക കെട്ടുറപ്പിനെയും പുരോഗതിയെയും പ്രതികൂലമായാണ് ബാധിക്കുക. തീവ്രവാദ വേട്ടയുടെ മറവില്‍ രാജ്യത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പൗരാവകാശ ധ്വംസനങ്ങളെക്കുറിച്ചും ഭരണകൂടംതന്നെ സൃഷ്ടിക്കുന്ന ഭീകരതയെക്കുറിച്ചും ചര്‍ച്ചകള്‍ ശക്തിപ്പെടാന്‍ ഈവിധി നിമിത്തമാകണം -അദ്ദേഹം പറഞ്ഞു.

മാനവികതയെ നിരാകരിക്കുന്നവര്‍ ചെകുത്താന്മാര്
മാനവികതയെ നിരാകരിക്കുന്നവര്‍ ചെകുത്താന്മാര്
-സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
-സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
തളിപ്പറമ്പ്: നമ്മെ ഭിന്നിപ്പിക്കുന്ന, മനുഷ്യനെ ആദരിക്കാത്ത ശക്തികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ് സുഹൃദ് സംഗമങ്ങളുടെ സന്ദേശമെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി ധര്‍മശാലയില്‍ സംഘടിപ്പിച്ച ഓണം-ഈദ് സുഹൃദ്സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനവികതയുടെ ഒരുമയാണ് ഓണം. നാം ഒരുമിച്ചാല്‍ എന്നാളും ഓണമാകുന്നതുപോലെ ഭിന്നിച്ചാല്‍ ഒരുനാളും ഓണമാവുകയുമില്ല. ദൈവത്തെ വണങ്ങി ജീവിച്ച ചെകുത്താന്, മനുഷ്യനെ വണങ്ങാനുള്ള ദൈവകല്പന നിരസിച്ചതിലൂടെ നിരാകരിച്ചത് മാനവികതയെ ആദരിക്കാനുള്ള ദൈവനിര്‍ദേശമാണ്. ഇന്നത്തെ നേതാക്കളും ഭരണകൂടങ്ങളും മാനവികതയെ ആദരിക്കാത്ത ചെകുത്താന്മാരുടെ പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ചെയര്പേഴ്സന് റംല പക്കര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്‍ജില്‍ (സീനിയര്‍ എന്‍ജി., കെല്‍ട്രോണ്‍), പവിത്രന് (എന്‍ജി., കെല്‍ട്രോണ്‍), ശിവദാസന്‍ (സെക്ര. ഡി.കെ.ഇ.യു), ശശി (സി.ഐ.ടി.യു), ഗംഗാധരന് (എന്‍.എസ്.എസ് വയോജന കേന്ദ്രം), നവാസ് ശരീഫ് (എന്‍ജി. കോളജ്) എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ജലാല്‍ഖാന്‍ സ്വാഗതവും കെ.കെ.പി. മുസ്തഫ ഉദ്ബോധനവും നടത്തി.

Thursday, September 27, 2012
വെല്‍ഫെയര്‍ പാര്‍ട്ടി പട്ടിണി കഞ്ഞിവെപ്പ് 29ന്
വെല്‍ഫെയര്‍ പാര്‍ട്ടി പട്ടിണി കഞ്ഞിവെപ്പ് 29ന്
കണ്ണൂര്‍: പാചകവാതകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയും ചില്ലറ വില്പന മേഖലയില്‍ വിദേശ ഭീമന്മാരെ കയറൂരി വിട്ടും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 29ന് കണ്ണൂള്‍ ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. പരിപാടിയില്‍ വീട്ടമ്മമാര്‍ പട്ടിണി കഞ്ഞിവെച്ച് വിതരണം ചെയ്യുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം പ്രസ്താവനയില്‍ അറിയിച്ചു.
ഖുര്‍ആന്‍ പാരായണ മത്സരം
ഖുര്‍ആന്‍ പാരായണ മത്സരം
കണ്ണൂര്‍: ജി.ഐ.ഒ സംസ്ഥാനതലത്തില്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ പ്രചാരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ മത്സര പോസ്റ്റര്‍ പതിച്ച് നിര്‍വഹിച്ചു. 15 മുതല്‍ 30 വയസ്സ് വരെയുള്ള യുവതികള്‍ക്കാണ് മത്സരം. പ്രൈമറിതല മത്സരം ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും. മത്സര കേന്ദ്രങ്ങളും നമ്പറും- കണ്ണൂര്‍ കൗസര്‍ ഓഡിറ്റോറിയം (9744908655), കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ (9746145131), തലശ്ശേരി ഇസ്ലാമിക് സെന്റര്‍ (9656675150), ഇരിട്ടി ഐഡിയല്‍ കോളജ് (9526633128), തളിപ്പറമ്പ് ഇഹ്സാന്‍ മദ്റസ (9747331309), മാടായി വാദിഹുദ ഇംഗ്ളീഷ് സ്കൂള്‍ (9895561486), വളപട്ടണം അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ (8129867636), ചൊക്ളി അല്‍ഫലാഹ് വുമണ്‍സ് കോളജ് (8129604080). പ്രൈമറി തലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള സെക്കന്‍ഡറി മത്സരം ഒക്ടോബര്‍ 14ന് കണ്ണൂര്‍ കൗസര്‍ ഓഡിറ്റോറിയത്തിലും സംസ്ഥാനതല മത്സരം 20, 21 തീയതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും നടക്കും. ഒന്നാംസമ്മാനം 25,000 രൂപയും രണ്ടാംസമ്മാനം 15,000ഉം മൂന്നാം സമ്മാനം 10,000 രൂപയും ഫൈനലിലത്തെുന്ന 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനവും പ്രശസ്തിപത്രവും നല്‍കും.
നടപടിയെടുക്കണം
നടപടിയെടുക്കണം
കാഞ്ഞിരോട്: മുണ്ടേരി ഗവ. ഹൈസ്കൂളിനുസമീപത്തെ 220 കെ.വി സബ്സ്റ്റേഷനുമുന്നില് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ നടപടി വേണമെന്ന് യൂത്ത്ലീഗ് ആവശ്യപ്പെട്ടു. മാംസാവശിഷ്ടങ്ങള്‍ തള്ളുന്നതിനാല്‍ ദുര്‍ഗന്ധം കാരണം ഇതുവഴി നടന്നുപോകാന്‍ കഴിയുന്നില്ല. മാലിന്യം തള്ളുന്ന സാമൂഹികദ്രോഹികളെ പിടികൂടി തക്കശിക്ഷ നല്‍കണമെന്ന് യൂത്ത്ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് കാഞ്ഞിരോട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Wednesday, September 26, 2012
കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് മാര്‍ച്ച് ഇന്ന്
വെല്‍ഫെയര്‍ പാര്‍ട്ടി:
കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് മാര്‍ച്ച് ഇന്ന്
കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് മാര്‍ച്ച് ഇന്ന്
തിരുവനന്തപുരം: പാചകവാതകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയും ഡീസല്‍ വില വര്‍ധിപ്പിച്ചും ചില്ലറ വില്പന മേഖലയില്‍ വിദേശ ഭീമന്മാരെ കയറൂരി വിട്ടും കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം അറിയിച്ചു.
പരിപാടിയില്‍ വീട്ടമ്മമാര്‍ പട്ടിണി കഞ്ഞിയുണ്ടാക്കി വിതരണം ചെയ്യും. ജനകീയ പ്രതിഷേധത്തെ മുഖവിലക്കെടുത്ത് ജനവിരുദ്ധ നടപടികളില്‍നിന്ന് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടിയില്‍ വീട്ടമ്മമാര്‍ പട്ടിണി കഞ്ഞിയുണ്ടാക്കി വിതരണം ചെയ്യും. ജനകീയ പ്രതിഷേധത്തെ മുഖവിലക്കെടുത്ത് ജനവിരുദ്ധ നടപടികളില്‍നിന്ന് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tuesday, September 25, 2012
സംരക്ഷണം നല്‍കണം -ജമാഅത്തെ ഇസ്ലാമി
അസം കലാപബാധിതര്‍ക്ക് തിരിച്ചത്തൊന്‍
സംരക്ഷണം നല്‍കണം -ജമാഅത്തെ ഇസ്ലാമി
സംരക്ഷണം നല്‍കണം -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: അസമില്‍ ബോഡോ കലാപത്തെ തുടര്‍ന്ന് നാടുവിട്ടോടിയവര്ക്ക് വീടുകളില്‍ തിരിച്ചത്തൊന്‍ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി.
കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ആവശ്യമുന്നയിച്ചത്. ബോഡോ തീവ്രവാദികള്‍ നിയമവിരുദ്ധമായി കൈവശം വെച്ച ആയുധങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണം. ‘ബോഡോ ലാന്‍ഡ് ടെറിട്ടറി കൗണ്‍സില്‍’ നിയമത്തിലെ വിവേചനം അവസാനിപ്പിക്കണം. കലാപബാധിത മേഖലകളിലെ അരക്ഷിതാവസ്ഥ പരിഹരിച്ച് സൗഹാര്‍ദം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആരിഫലി ആവശ്യപ്പെട്ടു.
കലാപബാധിത മേഖലകളിലെ റിലീഫ് ക്യാമ്പുകള്‍ ജമാഅത്ത് നേതാക്കള്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും അങ്ങേയറ്റം ശോചനീയമാണ് ക്യാമ്പുകളിലെ അവസ്ഥ. മഴ പല ക്യാമ്പുകളെയും വെള്ളത്തിലാക്കിയിരിക്കുന്നു. വൈദ്യസേവനം നല്കാന് സര്‍ക്കാറിന് സാധിക്കുന്നില്ല. കേരളത്തില്‍നിന്ന് വന്ന ഐ.ആര്.ഡബ്ള്യു വളണ്ടിയര്‍മാരും എം.ഇ.എസ്. ഡോക്ടര്‍മാരും ഈ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്. അടിസ്ഥാനാവശ്യങ്ങള്‍ക്കുള്ള സംവിധാനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റിലീഫ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു.
298ല്‍ 70 ക്യാമ്പുകളുടെ പ്രവര്‍ത്തനം ജമാഅത്തെ ഇസ്ലാമി ഏറ്റെടുത്തിട്ടുണ്ട്.
കേന്ദ്ര ജനസേവന വിഭാഗം സെക്രട്ടറി ശഫീഅ് മദനി നേതൃത്വം നല്കുന്നു. സെപ്റ്റംബര്‍ 20ന് അസമിലത്തെിയ കേരള സംഘത്തില്‍ അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍, സെക്രട്ടറി എന്‍.എം. അബ്ദുറഹ്മാന്, സംസ്ഥാന കൂടിയാലോചനാ സമിതി അംഗം കെ.കെ. മമ്മുണ്ണി മൗലവി, ജനസേവന വിഭാഗം സെക്രട്ടറി പി.സി. ബഷീര്‍ എന്നിവരുമുണ്ടായിരുന്നു. എ.യു.ഡി.എഫ്, ജംഇ യ്യത്തുല്‍ ഉലമാ നേതാക്കളുമായി ഇവര്‍ സംസാരിച്ചു. അസം ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധതയുള്ള ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ 9446414307 നമ്പറില്‍ ബന്ധപ്പെടുക.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു
എയര്‍ ഇന്ത്യാ സര്‍വീസുകള്‍
റദ്ദാക്കല്‍; വെല്‍ഫെയര്‍ പാര്‍ട്ടി
പ്രതിഷേധിച്ചു
റദ്ദാക്കല്‍; വെല്‍ഫെയര്‍ പാര്‍ട്ടി
പ്രതിഷേധിച്ചു
തിരുവനന്തപുരം: സാധാരണക്കാരായ പ്രവാസികളെ ദുരിതത്തിലാക്കി 168 സര്‍വീസുകള്‍ റദ്ദാക്കിയ എയര്‍ ഇന്ത്യയുടെ നടപടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് പ്രതിഷേധിച്ചു. വെക്കേഷന് അവസാനിക്കുന്ന സമയമായതിനാല്‍ പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയിലാണ്. പലരും ടിക്കറ്റ് എടുത്തിരിക്കെ ബദല്‍ സംവിധാനം പോലുമില്ലാതെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന വരുത്തിയ എയര്‍ ഇന്ത്യ ഇപ്പോള്‍ വിമാനം റദ്ദാക്കിയും പ്രവാസികളെ ദ്രോഹിക്കുന്നു പ്രസ്താവനയില്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പ്രേമ ജി. പിഷാരടി, സുരേന്ദ്രന് കരീപ്പുഴ, ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)