ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, December 4, 2012

കുടുക്കിമൊട്ടയില്‍ കത്തിനശിച്ച കട

കഴിഞ്ഞ ദിവസം കുടുക്കിമൊട്ടയില്‍ കത്തിനശിച്ച സി.പി. അബ്ദുല്ലക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള 
മര്‍വ കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന 
ഫാന്‍സി & സ്റ്റേഷനറി കട

 
 
 
 
 
 
.

കുറ്റവാളികളെ പിടികൂടണം -സോളിഡാരിറ്റി

കുറ്റവാളികളെ പിടികൂടണം -സോളിഡാരിറ്റി
തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ബൈക്ക് കത്തിക്കല്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്‍റ് സി.എച്ച്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞദിവസം സാമൂഹിക ദ്രോഹികള്‍ അഗ്നിക്കിരയാക്കിയ ഞാറ്റുവയല്‍ സി.എച്ച് റോഡിലെ ഫഹാമ വീട്ടില്‍ അനസ് ഹാരിസിന്‍െറ ബൈക്കും സ്ഥലവും ഏരിയാ നേതാക്കളായ ഷെരീഫ്, സി.കെ. മുനവ്വിര്‍, റംഷിദ്, ഖാലിദ്, മുസദ്ദിഖ് എന്നിവര്‍ സന്ദര്‍ശിച്ചു.

MBL


വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപന സമ്മേളനം

വെല്‍ഫെയര്‍ പാര്‍ട്ടി പുഴാതി പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം


കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി പുഴാതി പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് രാജീവ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സി.എച്ച്. ഷൗക്കത്തലി പഞ്ചായത്ത് ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. പതാക കൈമാറല്‍ ജില്ലാ കമ്മിറ്റിയംഗം ഷാഹിന ലത്തീഫ് നിര്‍വഹിച്ചു. മോഹനന്‍ കുഞ്ഞിമംഗലം, മധു കക്കാട്, എന്‍.എം. ഷഫീക്ക്, പി.പി. രവീന്ദ്രന്‍, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എ. അബ്ദുറഹ്മാന്‍ (പ്രസി.), ഷിംന കണ്ണന്‍ (സെക്ര.), സുഭദ്ര ഇടച്ചേരി, വി.പി. നിസ്താര്‍ (വൈ. പ്രസി.), കെ.എം.സുനില്‍ , സക്കീര്‍ ഹുസൈന്‍, എം. സീനത്ത് (ജോ. സെക്ര.), പി.സി. ഷക്കീല അഷ്റഫ് (ട്രഷ.).

ദേശീയപാത പ്രക്ഷോഭജാഥക്ക് സ്വീകരണം നല്‍കി

 
 



 
 ദേശീയപാത പ്രക്ഷോഭജാഥക്ക് സ്വീകരണം നല്‍കി
അബ്ദുല്ലക്കുട്ടി ബി.ഒ.ടി ഏജന്‍റിനെപ്പോലെ
സംസാരിക്കുന്നു -സി.ആര്‍. നീലകണ്ഠന്‍
കണ്ണൂര്‍: കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടി ബി.ഒ.ടി ലോബിയുടെ ഏജന്‍റിനെപ്പോലെ സംസാരിക്കുന്നുവെന്ന് ദേശീയപാത സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍. ദേശീയപാത പ്രക്ഷോഭ ജാഥക്ക് കണ്ണൂരില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ നായകനായ അദ്ദേഹം.
പാലിയേക്കര ബി.ഒ.ടി റോഡ് ഏറ്റവും മികച്ച റോഡാണെന്നാണ് എ.പി. അബ്ദുല്ലക്കുട്ടി അഭിപ്രായപ്പെട്ടത്. ഇത് ഏറ്റവും മോശപ്പെട്ട റോഡാണെന്ന് മുഖ്യമന്ത്രി വരെ അഭിപ്രായപ്പെട്ടിരുന്നു. തെരുവുവിളക്കുകള്‍ പോലും സ്ഥാപിക്കാത്ത റോഡില്‍ അപകടങ്ങള്‍ കൂടുന്നു. നിര്‍മാണത്തിന്‍െറ നിലവാരവും മോശമാണ്. എന്നിട്ടും എം.എല്‍.എ ഈ പാതയെ പുകഴ്ത്തുന്നത് ഒന്നുകില്‍ അദ്ദേഹത്തിന്‍െറ അറിവില്ലായ്മകൊണ്ടായിരിക്കാം. അതല്ളെങ്കില്‍ അദ്ദേഹം ബി.ഒ.ടി ഏജന്‍റായിരിക്കണം.  ഈ റോഡ് ഒന്ന് പരിശോധിച്ചശേഷം അദ്ദേഹം ഇതിന് മറുപടി പറയണമെന്ന് നീലകണ്ഠന്‍ ആവശ്യപ്പെട്ടു.
പ്രക്ഷോഭജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരള നിയമസഭയില്‍ ബി.ഒ.ടി പാതക്കെതിരെ തീരുമാനമുണ്ടാകും. ജാഥ കടന്നുപോകുന്ന സ്ഥലങ്ങളിലെ എം.എല്‍.എമാര്‍ പരസ്യമായി ജാഥയെ അനുകൂലിക്കാന്‍ തയാറായിട്ടുണ്ട്.
പാതക്കുവേണ്ടി ഭൂമി ഏറ്റെടുത്ത മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ക്ക് ഇനി അഭിപ്രായം മാറ്റിപ്പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് വേളം, സജീര്‍ കീച്ചേരി, ഫാറൂഖ് ഉസ്മാന്‍, എം.കെ. ജയരാജന്‍, കെ. സുനില്‍കുമാര്‍, പള്ളിപ്രം പ്രസന്നന്‍, എടക്കാട് പ്രേമരാജന്‍, പി.ജെ. മാനുവല്‍, അജോയ്കുമാര്‍, അനൂപ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. യു.കെ. സെയ്ത് സ്വാഗതവും പ്രേമന്‍ പാതിരിയാട് നന്ദിയും പറഞ്ഞു. 30 മീറ്റര്‍ വീതിയില്‍ സര്‍ക്കാര്‍ ചെലവില്‍ നാലുവരിപ്പാത നിര്‍മിക്കുക, ബി.ഒ.ടി ഭൂമി ഏറ്റെടുപ്പ് വിജ്ഞാപനങ്ങള്‍ റദ്ദുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ പ്രക്ഷോഭജാഥ നടത്തുന്നത്.
ദേശീയപാത സംരക്ഷണ സമിതി, ഹൈവേ ആക്ഷന്‍ ഫോറം, എന്‍.എച്ച്. 17 കേരള സ്റ്റേറ്റ് ആക്ഷന്‍ കൗണ്‍സില്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ജാഥ സംഘടിപ്പിക്കുന്നത്.
പയ്യന്നൂര്‍ പെരുമ്പയില്‍ നല്‍കിയ സ്വീകരണത്തില്‍ ടി. മാധവന്‍ അധ്യക്ഷത വഹിച്ചു. ഇ.വി. മുഹമ്മദലി, ടി.കെ. സുധീര്‍കുമാര്‍, എസ്. പ്രകാശ് മേനോന്‍, എ. നാസര്‍, റസാഖ് പാലേരി, കെ.പി. പ്രകാശന്‍, സാദിഖ് ഉളിയില്‍, സി.എ. അജിതന്‍, പി.ജെ. മോന്‍സി, നസീര്‍ ഇടപ്പള്ളി, യൂസഫ് വയനാട് എന്നിവര്‍ സംബന്ധിച്ചു. അപ്പുക്കുട്ടന്‍ കാരയില്‍ സ്വാഗതം പറഞ്ഞു. ജാഥ ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പര്യടനം നടത്തും. 

കൈയേറിയ വനഭൂമി തിരിച്ചുപിടിക്കണം

 കൈയേറിയ വനഭൂമി
തിരിച്ചുപിടിക്കണം
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം:  വനഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറ്റം നടത്തിയതായി കേന്ദ്ര -വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട് കേരളത്തില്‍ നടന്ന വനംകൈയേറ്റത്തിന്‍െറ ബാക്കിപത്രമാണെന്നും കൈയേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി വീണ്ടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഭൂമി വനം വകുപ്പ് നിജപ്പെടുത്തി കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കണം.  ദേശീയാടിസ്ഥാനത്തില്‍ നടക്കുന്ന ഊര്‍ജിത വനവത്കരണത്തെ അട്ടിമറിക്കുന്ന ശക്തികള്‍ കേരളത്തില്‍ സജീവമാണ്. അവരെ മറികടന്ന് വനഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം. സുരേന്ദ്രന്‍ കരിപ്പുഴ അധ്യക്ഷത വഹിച്ചു.

മഅ്ദനിക്ക് അടിയന്തര ചികിത്സ നല്‍കണം

 മഅ്ദനിക്ക് അടിയന്തര ചികിത്സ നല്‍കണം
 -ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം
ബംഗളൂരു: മഅ്ദനിയുടെ ആരോഗ്യനില അപകടകരമാണെന്നും അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്നും ഡോ. സെബാസ്റ്റ്യന്‍ പോളിന്‍െറ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പ്രതിനിധി സംഘം ആവശ്യപ്പെട്ടു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച ശേഷമാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്. പ്രമേഹം മൂര്‍ച്ഛിച്ച് കാഴ്ചശക്തി നഷ്ടപ്പെട്ട അവസ്ഥക്ക് പുറമെ മൂക്കില്‍നിന്ന് രക്തവും പഴുപ്പും വരുന്നുണ്ട്. ജയില്‍ ഡോക്ടര്‍മാര്‍ മൂന്നുദിവസമായി ഇല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ പോലും ലഭ്യമായിട്ടില്ല. സ്വന്തം ചെലവില്‍ ചികിത്സയാകാമെന്ന കോടതി വിധി അനുസരിച്ച് പ്രമുഖ ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്കായി ജയിലധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്നും വിചാരണ സുതാര്യമാക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.  നീതി ആഗ്രഹിക്കുന്ന എല്ലാവരും ഇടപെടേണ്ട അടിയന്തര സന്ദര്‍ഭമാണിതെന്ന് മഅ്ദനി പ്രതിനിധി സംഘത്തെ അറിയിച്ചു. എച്ച്. ഷഹീര്‍ മൗലവി, അഡ്വ. അക്ബറലി, കെ. സജീദ്, മുഹമ്മദ് റജീബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Monday, December 3, 2012

PRABODHANAM WEEKLY


അന്‍സാര്‍ സ്കൂളിന് ഓവറോള്‍ കിരീടം

വിദ്യാ കൗണ്‍സില്‍ കായികമേള:
പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിന് 
ഓവറോള്‍ കിരീടം
കുന്നംകുളം: വിദ്യാ കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ സംസ്ഥാന സ്കൂള്‍ കായികമേളക്ക് കൊടിയിറങ്ങിയപ്പോള്‍ ആതിഥേയരായ പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിന് കിരീടം.
241 പോയന്‍റ്. സുല്‍ത്താന്‍ബത്തേരി ഐഡിയല്‍ ഇംഗ്ളീഷ് സ്കൂള്‍ (77) രണ്ടാം സ്ഥാനവും കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ളീഷ് സ്കൂള്‍ (62) മൂന്നാം സ്ഥാനവും നേടി. 40 സ്കൂളുകളില്‍നിന്ന് 61 ഇനങ്ങളില്‍ 1200 ഓളം പ്രതിഭകളാണ് പൊരുതിയത്.
അന്‍സാര്‍ ഇംഗ്ളീഷ് സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിനി ലുബ്ന നര്‍ഗീസ്  200, 400, 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി ഹാട്രിക് കരസ്ഥമാക്കി.
സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് കുന്നംകുളം സി.ഐ ബാബു കെ. തോമസ്, വിദ്യാ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. കെ.കെ. മുഹമ്മദ്, അന്‍സാര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ കെ.എം. ഷാജു എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. മജ്ലിസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. മുഹമ്മദ് റഷീദ് സ്വാഗതവും പ്രധാനാധ്യാപകന്‍ ഒ.എ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.  

അനുമോദിച്ചു

 അനുമോദിച്ചു
മട്ടന്നൂര്‍: വിദ്യാ കൗണ്‍സില്‍ കണ്ണൂര്‍ മേഖലാ കിഡ്സ് ഫെസ്റ്റില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു.
അനുമോദന സമ്മേളനം കീഴൂര്‍- ചാവശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ ട്രസ്റ്റ് ജന. സെക്രട്ടറി വി. മാഞ്ഞുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ഹമീദ് മാസ്റ്റര്‍, മാനേജര്‍ കെ. അബ്ദുറഷീദ്, ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ വി.കെ. മുഹമ്മദ് സാദിഖ് എന്നിവര്‍ സംസാരിച്ചു. ഇഗ്നോ ഫങ്ഷനല്‍ ഇംഗ്ളീഷ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ എ.കെ. വത്സരാജന്‍ മാസ്റ്റര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. കിഡ്സ് ഫെസ്റ്റ് ജേതാക്കള്‍ക്ക് സ്കൂള്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. പി. സലീം ട്രോഫികള്‍ നല്‍കി. രക്ഷിതാക്കള്‍ക്കായി നടത്തിയ കൗണ്‍സലിങ് ക്ളാസ് വി.എന്‍. ഹാരിസ് നിയന്ത്രിച്ചു. മൗണ്ട് ഫ്ളവര്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് സ്വാഗതവും കെ. സതി ടീച്ചര്‍ നന്ദിയും പറഞ്ഞു.

ദേശീയപാത സംരക്ഷണസമിതി ജാഥ ഇന്ന് കണ്ണൂരില്‍

 ദേശീയപാത സംരക്ഷണസമിതി
ജാഥ ഇന്ന് കണ്ണൂരില്‍
കണ്ണൂര്‍: ബി.ഒ.ടിയും വേണ്ട ടോളും വേണ്ട എന്ന മുദ്രാവാക്യവുമായി ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സി.ആര്‍. നീലകണ്ഠന്‍ നയിക്കുന്ന സംസ്ഥാന വാഹനജാഥക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് സ്വീകരണം നല്‍കും. നാലുമണിക്ക് കാല്‍ടെക്സ് ജങ്ഷനില്‍നിന്ന് പ്രകടനമായി ജാഥയെ സമ്മേളനസ്ഥലത്തേക്ക് സ്വീകരിക്കുമെന്ന് ജില്ലാ കണ്‍വീനര്‍ യു.കെ. സെയ്ദ് അറിയിച്ചു.

മലര്‍വാടി വീടിന് ഫണ്ട് കൈമാറി

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 മലര്‍വാടി വീടിന് ഫണ്ട് കൈമാറി
 ചാലാട്: മലര്‍വാടി ബാലസംഘം സംസ്ഥാന കമ്മിറ്റി നടത്തുന്ന മലര്‍വാടി വീട് ഫണ്ട് ശേഖരണത്തിന്‍െറ ഭാഗമായി മലര്‍വാടി ബാലസംഘം ചാലാട് യൂനിറ്റ് ശേഖരിച്ച 58,000 രൂപ ചാലാട് ഹിറ ഇംഗ്ളീഷ് സ്കൂള്‍ മാനേജര്‍ കെ. മുഹമ്മദ് റാസിഖ്, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് എം. മുഹമ്മദ് ഹനീഫ മാസ്റ്റര്‍ക്ക് കൈമാറി.
ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഉപഹാരങ്ങള്‍ മലര്‍വാടി ബാലസംഘം കണ്ണൂര്‍ ഏരിയാ കോഓഡിനേറ്റര്‍ കെ.കെ. ഷുഹൈബ് മുഹമ്മദ് വിതരണം ചെയ്തു.
ലിയോ ഫുഡ്സ് ആന്‍ഡ് സ്പയിന്‍സ് മാനേജിങ് പാര്‍ട്ണര്‍ വി.പി. അക്ബര്‍ പാഷ, മലര്‍വാടി ഡി.ആര്‍.ജി മെംബര്‍ വി.എന്‍. ആബിദ് എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും ടി.കെ. അസ്ലം നന്ദിയും പറഞ്ഞു.

‘പ്രബോധനം’ കാമ്പയിന്‍

 
 
 
‘പ്രബോധനം’ കാമ്പയിന്‍
ജില്ലാതല ഉദ്ഘാടനം
തലശ്ശേരി: പ്രബോധനം വാരിക പ്രചാരണ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഡോ. എ.എന്‍.പി. ഉമര്‍കുട്ടിയെ വരിചേര്‍ത്ത് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, യു. ഉസ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.

MADHYAMAM WEEKLY


EDUCATION


പരിസ്ഥിതി പഠന ക്യാമ്പ്

 
 പരിസ്ഥിതി പഠന ക്യാമ്പ് 
കണ്ണൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുണ്ടേരിക്കടവ് പക്ഷി സങ്കേതത്തില്‍ പരിസ്ഥിതി പഠന ക്യാമ്പ് നടത്തി.
 ഡോ. ഖലീല്‍ ചൊവ്വ ഉദ്ഘാടനം ചെയ്തു.    മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു.  ടി.കെ. ദേവരാജന്‍,  ഒ.എം. ശങ്കരന്‍, ഡോ. ദിനേശന്‍ ചെറുവാട്ട്, സി.പി. ഹരീന്ദ്രന്‍,  ശശിധരന്‍ മനേക്കര, നിനു പേരാവൂര്‍, വി. ചന്ദ്രബാബു, കെ.പി. പ്രദീപന്‍, കെ. വിശാലാക്ഷന്‍ എന്നിവര്‍ ക്ളാസെടുത്തു. കെ.വി. ജിജിന്‍ സ്വാഗതവും സി. ബിഗേഷ് നന്ദിയും പറഞ്ഞു.  100 പ്രതിനിധികളാണ്  ക്യാമ്പില്‍ പങ്കെടുത്തത്. ശനിയാഴ്ച രാവിലെ ആരംഭിച്ച ക്യാമ്പ് ഞായറാഴ്ച സമാപിച്ചു.

ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം വേഗത്തിലാക്കണം


ബിരുദ സര്‍ട്ടിഫിക്കറ്റ്
വിതരണം വേഗത്തിലാക്കണം  -എസ്.ഐ.ഒ
കണ്ണൂര്‍: കാലതാമസം ഒഴിവാക്കി ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വേഗത്തിലാക്കണമെന്ന് എസ്.ഐ.ഒ കണ്ണൂര്‍ സര്‍വകലാശാല സമിതി യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ലഭ്യമായില്ല. ഇതുമൂലം ഉന്നത പഠനത്തിന് കേരളത്തിന് വെളിയില്‍ പോകുന്നവരും ടെറ്റ് നേടിയവരുമൊക്കെ നിരവധി പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. വര്‍ഷങ്ങളായി തുടരുന്ന ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ക്ക്് സര്‍വകലാശാല ശാശ്വത പരിഹാരം കാണണമെന്നും സമിതി ആവശ്യപ്പെട്ടു.
കണ്‍വീനര്‍ ടി.എം.സി. സിയാദലി അധ്യക്ഷത വഹിച്ചു. ഷംസീര്‍ ഇബ്രാഹിം, ആഷിഖ് കാഞ്ഞിരോട്, അഫ്സല്‍ ഹുസൈന്‍, വി.പി. ശക്കീര്‍ എന്നിവര്‍ സംസാരിച്ചു.